- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിക്ക് ചെറിയ മുറിവ് പറ്റിയെന്ന് ബന്ധുക്കള്‍; ഓക്‌സിജന്‍ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ കണ്ടത് മാരക മുറിവ്; മകളോടും മരുമകനോടും ദേഷ്യം തോന്നിയപ്പോള്‍ കുഞ്ഞിനെ കൊന്നുവെന്ന് അമ്മൂമ്മ; പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ റോസ്ലിയുടെ കുറ്റസമ്മതം; അങ്കമാലിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ 60കാരി അറസ്റ്റില്‍
അങ്കമാലി: എറണാകുളം കറുകുറ്റി കരിപ്പാലയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ 63കാരിയായ അമ്മൂമ്മ അറസ്റ്റില്‍. കരിപ്പാല പയ്യപ്പിള്ളി വീട്ടില്‍ റോസ്ലി(63)യെ ആണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. ചെല്ലാനം ആറാട്ട് പുഴക്കടവില്‍ ആന്റണിയുടെയും റൂത്തിന്റെയും മകള്‍ ഡെല്‍ന മരിയ സാറയാണ് കൊല്ലപ്പെട്ടത്. കുടുംബത്തോട് ദേഷ്യം തോന്നിയപ്പോള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കുഞ്ഞിന്റെ അമ്മൂമ്മ റോസ്ലി മൊഴി നല്‍കിയിരിക്കുന്നത്. അങ്കമാലി പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് റോസ്ലിയുടെ കുറ്റസമ്മതം.
സ്വന്തം മകളുടെ കുഞ്ഞിനെയാണ് റോസ്ലി കൊലപ്പെടുത്തിയത്. മകളോടും മരുമകനോടുമുള്ള വൈരാഗ്യമാണ് കൊലാപാതകത്തിന് കാരണമെന്ന് റോസ്ലി പറയുന്നു. റോസ്ലി വിഷാദ രോഗത്തിന് മരുന്ന് കഴിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇന്നലെ ഇവര്‍ അമിതമായി മരുന്ന് കഴിച്ചിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഇന്നലെയാണ് ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡെല്‍ന മറിയം സാറ കൊല്ലപ്പെട്ടത്. കുഞ്ഞിനെ അമ്മൂമ്മയുടെ അടുത്ത് ഏല്‍പ്പിച്ച് അമ്മ അടുക്കളയില്‍ പോയ സമയത്തായിരുന്നു കൊലപാതകം. അമ്മൂമ്മയുടെ ആവശ്യ പ്രകാരം കഞ്ഞിയെടുക്കാനായാണ് അമ്മ അടുക്കളയില്‍ പോയത്. തിരിച്ചെത്തിയപ്പോള്‍ ചോരയില്‍ കുളിച്ച് നില്‍ക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. അമ്മയുടെ ബഹളം കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തുകയും, കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കുട്ടിക്ക് ചെറിയ മുറിവ് പറ്റിയെന്നാണ് ആശുപത്രിയില്‍ ആദ്യം പറഞ്ഞത്. പിന്നീട് ഓക്‌സിജന്‍ കൊടുക്കാന്‍ ശ്രമിച്ചപ്പോഴാണ് കഴുത്തിലെ മുറിവ് ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ശരീരത്തില്‍ നിന്ന് അമിത അളവില്‍ രക്തം വാര്‍ന്നു പോയിരുന്നു. കുഞ്ഞിന്റെ അമ്മൂമ്മക്ക് മാനസിക പ്രശ്‌നങ്ങളുണ്ട് എന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ശരീരത്തിലെ സോഡിയം കുറയുമ്പോള്‍ അവര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നു. ഇതിന് മുന്‍പും ഇവര്‍ ഇത്തരം പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. സ്ഥലകാല ബോധമില്ലാതെ പെരുമാറുമായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. ഇവര്‍ വിഷാദരോഗത്തിന് ചികിത്സ തേടുകയും മരുന്ന് കഴിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കുഞ്ഞിന്റെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ച കാരണം എന്താണെന്ന് പൊലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ഇവരെ കസ്റ്റഡിയിലെടുത്ത് ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനാണ് പൊലീസിന്റെ തീരുമാനം. കുഞ്ഞിന്റെ മൃതദേഹം വീട്ടിലേക്കെത്തിച്ചിട്ടുണ്ട്. അങ്കമാലി സെന്റ് ആന്റണീസ് പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍.
കറുകുറ്റി കോരമന ഭാഗത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. റോസ്ലി കത്തികൊണ്ട് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. കൊലപാതകം നടത്താനുള്ള കത്തി പ്രതി മുന്‍പേ കരുതിവെച്ചിരുന്നു. കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്. ഡിവൈഎസ്പി റ്റി.ആര്‍. രാജേഷ്, ഇന്‍സ്പെക്ടര്‍ എ. രമേഷ്, എസ്ഐ മാരായ കെ. പ്രദീപ്കുമാര്‍, ബിജീഷ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.




