- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തൈറോയ്ഡ് ഗ്രന്ഥി പൂര്‍ണമായും തകര്‍ന്നു; കിടപ്പുമുറിയിലെ രക്തക്കറ ഉള്‍പ്പെടെ കഴുകിക്കളഞ്ഞതായി സംശയം; തിരുവല്ലയില്‍ 47കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘം
തിരുവല്ലയില്‍ 47കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം
തിരുവല്ല: തിരുവല്ല പൊടിയാടിയില്‍ 47 കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഈ മാസം 13 നാണ് പൊടിയാടി കൊച്ചുപുരയില്‍ വീട്ടില്‍ ശശികുമാറിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് ആണ് പുളിക്കീഴ് പൊലീസ് ആദ്യം കേസ് എടുത്തത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ കൊലപാതകക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പോസ്റ്റുമോര്‍ട്ടത്തിലെ സര്‍ജന്റെ ചില കണ്ടെത്തലുകളാണ് കേസിനെ വഴിതിരിച്ചു വിട്ടത്. തൈറോയ്ഡ് ഗ്രന്ഥി മുറിഞ്ഞതാണ് മരണ കാരണം എന്ന പോലിസ് സര്‍ജന്റെ കണ്ടത്തല്‍ വന്നതോടെയാണ് സംഭവം കൊലപാതകം എന്ന് എഫ്‌ഐആറില്‍ മാറ്റം വരുത്തിയത്. ശശികുമാറിന്റെ കഴുത്തിന്റെ ഭാഗത്ത് ആന്തരിക മുറിവുകള്‍ കണ്ടെത്തിയിരുന്നു.
തൈറോയിഡ് ഗ്രന്ഥി പൂര്‍ണമായും തകര്‍ന്നതായും സര്‍ജന്‍ പൊലീസിനെ അറിയിച്ചു. ഇത് തീര്‍ച്ചയായും കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്. സര്‍ജന്റെ സംശയം കണക്കിലെടുത്താണ് കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ എസ്പി നിയോഗിച്ചത്. ശശികുമാര്‍ താമസിച്ച വീട്ടിലും പോലിസ് അന്വേഷണം തുടങ്ങി.
ഓട്ടോഡ്രൈവറും അവിവാഹിതനുമായ ശശികുമാര്‍ സഹോദരനും കുടുംബത്തിനും ഒപ്പം ആയിരുന്നു താമസം. കിടപ്പുമുറിയിലെ രക്തക്കറ ഉള്‍പ്പെടെ കഴുകിക്കളഞ്ഞുവെന്ന സംശയത്തിലാണ് പൊലീസ്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഉള്‍പ്പെടെയുള്ള വിശദമായ മൊഴിയെടുക്കുകയാണ് പൊലീസ്.




