കൊച്ചി: ദിലീപിനെതിരെ ഇനിയും സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷമുള്ള ശക്തമായ നിലപാടുകളുടെ പേരിലാണ് ഭീഷണി. ഫോണ്‍ കോളിലൂടെയാണ് ആസിഡ് ഭീഷണി മുഴക്കിയതെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ഇനിയും നീ ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്നായിരുന്നു ഭീഷണി. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം വിളിച്ചെന്നും അവര്‍ വെളിപ്പെടുത്തി. ഫോണ്‍ വിളിച്ച നമ്പര്‍ സഹിതം ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. മുമ്പും ഇത്തരത്തില്‍ ഭീഷണി ലഭിച്ചപ്പോള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷം നിതീ പൂര്‍ണമായില്ലെന്ന നിലയിലുള്ള പ്രതികരണങ്ങളിലെ പ്രകോപനമാണ് ഭീഷണിക്ക് കാരണമെന്നാണ് വ്യക്തമാകുന്നത്. വിദേശത്ത് നിന്നടക്കം കോളുകള്‍ വന്നുവെന്നും അവര്‍ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ഭാഗ്യലക്ഷ്മി പോസ്റ്റ് ചെയ്തത്.

കമെന്റ്കളില്‍ കൂടെയും ആരൊക്കെ തെറി വിളിച്ചാലും അതിനൊന്നും ഞങ്ങള്‍ ആരും മറുപടി പറയില്ല. അത് നിങ്ങള്‍ അര്‍ഹിക്കുന്നുമില്ല. ഞങ്ങള്‍ പോരാടുന്നത് നീതിക്ക് വേണ്ടിയാണ്, അല്ലാതെ കൊട്ടേഷന്‍ കൊടുക്കാന്‍ വേണ്ടിയല്ല. എന്റെ മറുപടിയില്‍ കൂടി അങ്ങനെ വൈറല്‍ ആവണ്ട ഏട്ടന്റെ അനിയന്മാരെന്നാണ് ഭാഗ്യലക്ഷ്മിയുടെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ്.

ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ്

ഇവന്‍, തന്റെടമില്ലാത്തവന്‍,

എന്നെ ഭീഷണിപ്പെടുത്താന്‍ വിളിക്കുന്നു ഏട്ടന്റെ അനിയന്‍, പള്‍സര്‍ സുനിടെ സ്വന്തം ഏട്ടന്‍.. എല്ലാവരും കണ്ടോളു ഇവന്റെ നമ്പര്‍

ചില വീഡിയോസ്, കമെന്റ് ഒക്കെ കണ്ടിട്ട്

ചേച്ചി ഇതിനൊരു മറുപടി കൊടുക്കു എന്ന് പലരും ആവശ്യപ്പെടുന്നുണ്ട്.

വീഡിയോ യില്‍ കൂടെയും

കമെന്റ് കളില്‍ കൂടെയും ആരൊക്കെ തെറി വിളിച്ചാലും അതിനൊന്നും ഞങ്ങള്‍ ആരും മറുപടി പറയില്ല. അത് നിങ്ങള്‍ അര്‍ഹിക്കുന്നുമില്ല.

ഞങ്ങള്‍ പോരാടുന്നത് നീതിക്ക് വേണ്ടിയാണ്, അല്ലാതെ കൊട്ടേഷന്‍ കൊടുക്കാന്‍ വേണ്ടിയല്ല. എന്റെ മറുപടിയില്‍ കൂടി അങ്ങനെ വൈറല്‍ ആവണ്ട ഏട്ടന്റെ അനിയന്മാര്‍