- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഞ്ഞിരപ്പള്ളില്‍ വീട്ടമ്മയേയും യുവാവിനേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; വീട്ടമ്മയെ കഴുത്തറുത്ത നിലയിലും യുവാവ് തൂങ്ങി മരിച്ച നിലയിലും: യുവതി താമസത്തിനെത്തിയത് ആറു മാസം മുന്‍പെന്ന് നാട്ടുകാര്‍
കാഞ്ഞിരപ്പള്ളില്‍ വീട്ടമ്മയും യുവാവും മരിച്ച നിലയിൽ
കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി കുളപ്പുറത്ത് വീടിനുള്ളില്‍ വീട്ടമ്മയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ആറ് മാസം മുന്‍പ് ചങ്ങനാശേരിയില്‍ നിന്ന് ഇവിടെ താമസത്തിനെത്തിയ മോര്‍ക്കോലില്‍ ഷേര്‍ലി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. ഷേര്‍ലിയെ വീടിനുള്ളില്‍ കഴുത്തറത്ത നിലയിലും, കൂടെയുണ്ടായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കോട്ടയം സ്വദേശിയെന്നു സംശയിക്കുന്ന യുവാവുമാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. ഷേര്‍ളിയുടെ ബന്ധപ്പെടാന്‍ സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ശ്രമിച്ചെങ്കിലും ഏറെ നേരം വിളിച്ചിട്ടും മറുപടിയുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ഷേര്‍ലിയുടെ മൃതദേഹം. യുവാവ് ഇതേ മുറിയില്‍ തന്നെ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. പൊലീസ് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് ആറ് മാസം മുന്‍പ് ഇവര്‍ ഇവിടേക്ക് താമസം മാറി എത്തിയതാണെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും കാഞ്ഞിരപ്പള്ളി പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് വീട് പൂര്‍ണ്ണമായും സീല്‍ ചെയ്തിരിക്കുകയാണ്. ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും വിരലടയാള വിദഗ്ധരും എത്തിയ ശേഷം മാത്രമേ വീട് തുറന്ന് വിശദമായ പരിശോധനകള്‍ നടത്തുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.




