- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ട്രെയിന്‍ യാത്രക്കിടെ മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയി; മാതാപിതാക്കള്‍ അറിഞ്ഞത് തൃശൂര്‍ എത്തിയപ്പോള്‍; ഉറക്കെ കരയുന്ന കുട്ടിയുമായി സംശയസ്പദമായി പ്രതിയെ കണ്ട ഓട്ടോ ഡ്രൈവര്‍മാരുടെ ഇടപെടലില്‍ കുട്ടിയെ തിരികെ കിട്ടി; സംഭവം പാലക്കാട്
പാലക്കാട്: ട്രെയിന്‍ യാത്രയ്ക്കിടെ ഉറങ്ങിക്കിടക്കുകയായിരുന്ന ഒരുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ട്രെയിനില്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങി കിടക്കുകയായിരുന്നു കുട്ടി. പാലക്കാട് ഒലവക്കോട് സ്റ്റേഷനില്‍ കുട്ടിയുമായി നില്‍ക്കുന്നത് കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍മാരുടെ ഇടപെടലിലൂടെയാണ് കുട്ടിയെ രക്ഷിക്കാനായത്. തുടര്‍ന്ന് പോലീസ് എത്തി പ്രതികളെ പിടികൂടി കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി.
ഒഡിഷ സ്വദേശികളായ മാനസ് -ഹമീസ ദമ്പതികളുടെ ഒരുവയസ്സുള്ള കുട്ടിയെ ആണ് ഇന്നലെ അര്‍ധരാത്രി തട്ടിക്കൊണ്ടുപോയത്. പ്രതിയായ തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി വെട്രിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ടാറ്റ നഗര്‍ എക്‌സ്പ്രസില്‍ ഒഡിഷയില്‍നിന്ന് ആലുവയിലേക്കുള്ള യാത്രക്കിടെയാണ് ദമ്പതികള്‍ക്കൊപ്പം യാത്ര ചെയ്ത കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കോച്ചില്‍ ആളുകളേറെ ഇല്ലാതിരുന്ന അവസരമാണ് പ്രതി ഉപയോഗപ്പെടുത്തിയത്. തൃശൂരില്‍ എത്തി ഉറക്കം തീര്‍ന്നപ്പോഴാണ് മാതാപിതാക്കള്‍ കുട്ടിയെ കാണാതായ വിവരം അറിഞ്ഞത്.
'ട്രെയിനില്‍ തിരക്കുണ്ടായിരുന്നില്ല. ഞങ്ങളുടെ സമീപം രണ്ടുമൂന്ന് പേര്‍ ഉണ്ടായിരുന്നു. അതിനിടെ ഞങ്ങള്‍ കുട്ടിയെ ഒപ്പം കിടത്തി ഞങ്ങള്‍ ഉറങ്ങി. തൃശ്ശൂരില്‍ എത്തിയപ്പോഴാണ് കൂടെ കിടന്നിരുന്ന കുട്ടിയെ കാണാനില്ലെന്ന് മനസ്സിലായത്. ഉടന്‍ സ്റ്റേഷനില്‍ ഇറങ്ങി പൊലീസിനോട് പറഞ്ഞു' -കുട്ടിയുടെ പിതാവ് പറഞ്ഞു.
അതേസമയം, പാലക്കാട് ഒലവക്കോട് സ്റ്റേഷന് സമീപം സംശയാസ്പദമായി ഒരു മനുഷ്യന്‍ കരയുന്ന കുഞ്ഞുമായി കയറുന്നതായി ഓട്ടോ ഡ്രൈവര്‍മാര്‍ ശ്രദ്ധിച്ചു. മദ്യലഹരിയിലായിരുന്ന വെട്രിവേല്‍, ചോദ്യംചെയ്യുമ്പോള്‍ വ്യത്യസ്ത മറുപടികളാണ് നല്‍കിയത്. ആദ്യം കുഞ്ഞ് താന്റെതാണെന്ന് പറഞ്ഞെങ്കിലും, പിന്നീട് വാക്ക് മാറ്റി. ഇതോടെ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍മാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ആയിരുന്നു.
കുട്ടിയെ സുരക്ഷിതമായി തിരികെ ലഭിച്ച സാഹചര്യത്തില്‍, ഓട്ടോഡ്രൈവര്‍മാരുടെ വീക്ഷണശക്തിയും ഇടപെടലും പ്രശംസനീയമാണെന്ന് പൊലീസ് അറിയിച്ചു.