- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വൈദികനെ കെണിയില്‍ വീഴ്ത്തിയത് 850% ലാഭം വാഗ്ദാനം ചെയ്ത്; പണം നിക്ഷേപിച്ചത് സ്വര്‍ണം പണയം വെച്ചും പലരില്‍ നിന്നും കടം വാങ്ങിയും; സഹോദരി വീടുപണിക്ക് കരുതിയ 70 ലക്ഷവും പോയി: ട്രേഡിങ് തട്ടിപ്പില്‍ 1.41 കോടി രൂപ നഷ്ടപ്പെട്ട വൈദികന്‍ ഇ.ഡിയുടെ കുരുക്കും
ട്രേഡിങ് തട്ടിപ്പില്‍ 1.41 കോടി രൂപ നഷ്ടപ്പെട്ട വൈദികന്‍ ഇ.ഡിയുടെ കുരുക്കും
കടുത്തുരുത്തി: ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിന് ഇരയായ വൈദികനെ തേടി ഇഡി അന്വേഷണവും. ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പില്‍ പണം നിക്ഷേപിച്ചതിനെ തുടര്‍ന്ന് 1.41 കോടി രൂപ നഷ്ടമായ വൈദികനോട് പണത്തിന്റെ ഉറവിടം ആരാഞ്ഞ് ഇഡിയും വിവരങ്ങള്‍ തേടി. അതേസമയം വൈദികന്‍ ഇത്രയും വലിയ തുക നിക്ഷേപിച്ചതു സ്വര്‍ണാഭരണങ്ങള്‍ പണയംവച്ചും പലരില്‍നിന്നും വായ്പ വാങ്ങിയുമാണെന്നും പൊലീസ് കണ്ടെത്തി. ആദ്യം നല്‍കിയ തുകയ്ക്ക് കൃത്യമായി പലിശ നല്‍കി വൈദികനെ കെണിയില്‍ വീഴ്ത്തിയ ശേഷം വന്‍ തുക തട്ടുകയായിരുന്നു.
സഹോദരിയുടെ വീടുനിര്‍മാണത്തിനായി സ്ഥലംവിറ്റു കരുതിയിരുന്ന 70 ലക്ഷം രൂപയും വൈദികന്‍ കടംവാങ്ങി വ്യാജ മൊബൈല്‍ ആപ്പിലൂടെ നിക്ഷേപിച്ചു. ഈ പണവും നഷ്ടമായി. ആദ്യം 50 ലക്ഷവും പിന്നീടു 17 ലക്ഷവും കൈമാറി. വാഗ്ദാനം ചെയ്ത രീതിയില്‍ പണം തിരികെ ലഭിച്ചതോടെ പലരില്‍ നിന്നായി സ്വരൂപിച്ച 1.41 കോടി രൂപ വൈദികന്‍ നിക്ഷേപിക്കുകയായിരുന്നു.
ബാങ്ക് അക്കൗണ്ട് വഴിയാണു വൈദികന്‍ പണം കൈമാറിയിരുന്നതെന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന കടുത്തുരുത്തി എസ്എച്ച്ഒ ടി.എസ്.റെനീഷ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയതോടെ പൊലീസ് സംഘം ബാങ്കുമായി ബന്ധപ്പെട്ട്, വൈദികന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 28 ലക്ഷം രൂപ തട്ടിപ്പുസംഘത്തിന്റെ കയ്യിലേക്കു പോകാതെ മരവിപ്പിച്ചു.
ഈ പണം വൈദികനു തിരികെ ലഭിക്കും. 850% ലാഭം വാഗ്ദാനം ചെയ്താണു വൈദികനുമായി തട്ടിപ്പുസംഘം ഇടപാട് നടത്തിയതെന്നു പൊലീസ് പറഞ്ഞു. പ്രശസ്തമായ ഒരു കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്റെ വ്യാജപ്പതിപ്പിലൂടെയാണു തട്ടിപ്പു നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.വൈദികന്‍ 1.41 കോടി രൂപ നിക്ഷേപിച്ചതു സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിവരങ്ങള്‍ തേടിയിട്ടുണ്ട്.