- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ യൂസര്‍ അക്കൗണ്ടില്‍ തുക വന്നതായി കാണാം; ലിങ്ക് കൂടുതല്‍ പേര്‍ക്ക് അയക്കുമ്പോള്‍ അക്കൗണ്ടില്‍ തുക വര്‍ധിക്കും; കബളിപ്പിക്കപ്പെട്ടത് മനസിലാകുക പിന്നീട്; വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന പേരില്‍ വ്യാപക തട്ടിപ്പ്; ജാഗ്രത നിര്‍ദ്ദേശവുമായി പോലീസ്
വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന പേരില്‍ വ്യാപക തട്ടിപ്പ്; ജാഗ്രത നിര്‍ദ്ദേശവുമായി പോലീസ്
തിരുവനന്തപുരം: സ്വന്തമായി ജോലി ചെയ്ത് കാശ് സമ്പാദിക്കുകയെന്നത് ഇന്നത്തെ കാലത്ത് ഏവരുടെയും സ്വപ്നമാണ്.പുറത്തുപോയി ജോലിയെടുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് ചിലര്‍ക്ക്.അപ്പോള്‍ വീട്ടിലരുന്ന് ജോലി ചെയ്ത് പണം സമ്പാദിക്കാന്‍ അവസരം വന്നാലോ..തീര്‍ച്ചയായും ഒട്ടുമിക്കവരും അതിന് പരിശ്രമിക്കും.എന്നാല്‍ ഇത്തരം അവസ്ഥകളെക്കൂടി ചൂഷണം ചെയ്താണ് പുതിയ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍.വീട്ടിലിരുന്ന് പണം സമ്പാദിക്കാം ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത മതിയെന്ന സന്ദേശമുപയോഗിച്ചാണ് തട്ടിപ്പ്.
ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി പോലീസ് രംഗത്തെത്തി.ഇങ്ങനെ വീട്ടിലിരുന്ന പണം സമ്പാദിക്കാമെന്ന സന്ദേശം കണ്ട ഉടനെ എടുത്തുചാടരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. സൂക്ഷിച്ചില്ലെങ്കില്‍ പണം മാത്രമല്ല മാനവും പോകും.വര്‍ക്ക് ഫ്രം ഹോം തട്ടിപ്പ് കേസുകള്‍ ഏറിയതോടെയാണ് ജാഗ്രതാ നിര്‍ദേശവുമായി പൊലീസ് രംത്തെത്തിയത്. വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന മോഹന വാഗ്ദാനം വിശ്വസിച്ച് മൊബൈല്‍ ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവരാണ് തട്ടിപ്പിനിരയാകുന്നത്.
വര്‍ക്ക് ഫ്രം ഹോം ജോലിയുടെ ഭാഗമായി വീട്ടിലിരുന്ന് മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പൈസ സമ്പാദിക്കാം എന്ന പരസ്യത്തോടുകൂടിയുള്ള ലിങ്കുകള്‍ ഉള്‍ക്കൊള്ളുന്ന സന്ദേശം അയച്ചുനല്‍കുകയാണ് തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നത്.ഇതു തുറന്ന് അക്കൗണ്ട് തുടങ്ങാന്‍ ആവശ്യപ്പെടും.അക്കൗണ്ട് ആരംഭിച്ചുകഴിഞ്ഞാല്‍ ചില മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നു പറയും.
ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ യൂസര്‍ അക്കൗണ്ടില്‍ തുക ലഭിച്ചതായി കാണാം.
പിന്നാലെ കൂടുതല്‍ പണം സമ്പാദിക്കാനായി കൂടുതല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അതിന് ഒരു നിശ്ചിത തുക ഡെപ്പോസിറ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഓരോ ഘട്ടം കഴിയുമ്പോഴും വ്യാജ വെബ്സൈറ്റിലെ അക്കൗണ്ടില്‍ തുക വര്‍ദ്ധിക്കുന്നതായി കാണാം.കൂടാതെ ഈ വെബ്സൈറ്റിന്റെ ലിങ്ക് കൂടുതല്‍ ആളുകള്‍ക്ക് അയച്ചുനല്‍കിയാല്‍ കൂടുതല്‍ വരുമാനം വര്‍ദ്ധിക്കുമെന്ന വാഗ്ദാനവും കിട്ടും.വരുമാനം നേടുന്നതിനായി പല ഘട്ടങ്ങളിലായി തുകകള്‍ നിക്ഷേപിക്കേണ്ടിവരും.
അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ കഴിയാതെ വരുമ്പോള്‍ മാത്രമാണ് വഞ്ചിക്കപ്പെട്ടെന്ന് നിങ്ങള്‍ മനസിലാക്കുക.അപ്പോഴേയ്ക്കും ഈ ലിങ്കിലൂടെ കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരകളായിട്ടുണ്ടാകും.ഇത്തരത്തില്‍ ലഭിക്കുന്ന സന്ദേശങ്ങളിലൂടെയുള്ള ഓണ്‍ലൈന്‍ ജോലികള്‍ക്ക് ഒരിക്കലും ശ്രമിക്കരുതെന്ന് പോലീസ് നിര്‍ദേശിച്ചു.ഇനി കാര്യമറിയാതെ തട്ടിപ്പിനിരയായല്‍ അപ്പോള്‍ തന്നെ പോലീസുമായി ബന്ധപ്പെണമെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
തട്ടിപ്പിനിരയായാല്‍ ഉടന്‍ 1930 എന്ന നമ്പരിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ സൈബര്‍ പോലീസ് ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിക്കുക.