- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂട്ടാനില്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു; നികുതി വെട്ടിപ്പില്‍ പരിശാധനയുമായി കസ്റ്റംസ്; കേരളത്തില്‍ 30 ഇടങ്ങളില്‍ റെയ്ഡ്; ദുല്‍ഖര്‍ സല്മാന് അടക്കം സിനിമാക്കാരുടെ വസതിയിലും വ്യവസായികളുടെ വീടുകളിലും കസ്റ്റംസിന്റെ പരിശോധന; ഓപ്പറേഷന്‍ നുംകൂര്‍ എന്ന പേരിലെ റെയ്ഡ് രാജ്യവ്യാപകമായി
ഭൂട്ടാനില്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു
കൊച്ചി: ഓപ്പറേഷന്‍ നുംകൂര്‍ എന്ന പേരില്‍ രാജ്യവ്യപകമായി പരിശോധനയുമായി കസ്റ്റംസ്. ഭൂട്ടാന്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പരിശോധന. കേരളത്തില്‍ 30 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. സിനിമാ താരങ്ങളുടെയും വ്യവസായികളുടെയും വീടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും പരിശോധന നടക്കുന്നുണ്ട്. കൊച്ചിയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെയും മറ്റൊരു പ്രമുഖ നടന്റെയും വീട്ടില്‍ പരിശോധനാ സംഘമെത്തി.
സംസ്ഥാനത്തെ വിവിധ കാര്‍ ഷോറൂമുകളിലും കസ്റ്റംസ് പരിശോധന നടത്തുണ്ട്. മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ചാണ് പരിശോധന. 8 തരം കാറുകളാണ് നികുതിവെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചത് എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഭൂട്ടാനില്‍ നിന്നുള്ള വാഹനങ്ങള്‍ ആദ്യം ഹിമാചലില്‍ രജിസ്റ്റര്‍ ചെയ്യും. അവിടെ നിന്ന് ഇന്ത്യയിലെ പല ഭാഗത്തായി എത്തിക്കുന്നത് രീതി. പീന്നീട് നമ്പര്‍ മറ്റും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഭൂട്ടാന്‍ വഴി വാഹനം എത്തിക്കുന്ന സംഘത്തില്‍ നിന്നും കാര്‍ വാങ്ങി എന്നതാണ് നടന്‍മാര്‍ ചെയ്തത് എന്നാണ് പുറത്തുവരുന്ന വിവരം. വാഹനം കൈമാറി വന്നതുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. ദുല്‍ഖറിന്റെ നിസാന്‍ പെട്രോള്‍ തുടങ്ങിയ വാഹനങ്ങളുടെ ഇടപാടുകള്‍ സംബന്ധിച്ചാണ് പരിശോധന. ഇവര്‍ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ ഇടനിലക്കാരായി നിന്നവര്‍ നികുതി വെട്ടിച്ചതായാണ് ആരോപണം.
ഇത്തരത്തില്‍ വാഹനങ്ങള്‍ എത്തിക്കാന്‍ ഇന്ത്യയില്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഏജന്റുമാരെ കേന്ദ്രീകരിച്ച് കസ്റ്റംസ് കുറേകാലങ്ങളായി അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ഉപഭോക്താക്കള്‍ ആരൊക്കെയാണെന്ന് കണ്ടെത്തിയത്. ഇവരില്‍ പ്രമുഖ സിനിമാ താരങ്ങള്‍, വ്യവസായികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. വ്യവസായികളുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. രാജ്യവ്യാപകമായാണ് പരിശോധകള്‍ നടക്കുന്നത്.