- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആംബുലന്‍സില്‍ വെച്ചു ഭാര്യയെ മര്‍ദ്ദിച്ച 'സൈക്കോ' രാഹുലില്‍ ജയിലില്‍ തുടരുന്നു; രാഹുലിന്റെ കേസ് ഏറ്റെടുക്കാന്‍ തയ്യാറാകാതെ ആദ്യത്തെ അഭിഭാഷകന്‍; വധശ്രമം അടക്കം ചുമത്തിയതോടെ ജാമ്യ ഹര്‍ജി നല്‍കാന്‍ സാധിക്കാതെ രാഹുല്‍; ഒരിക്കല്‍ വഴുതിപ്പോയെ പ്രതിയെ പൂട്ടാന്‍ പോലീസും
ആബുലന്‍സില്‍ വെച്ചു ഭാര്യയെ മര്‍ദ്ദിച്ച 'സൈക്കോ' രാഹുലില്‍ ജയിലില്‍ തുടരുന്നു
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുല്‍ പി ഗോപാലിനെ ഇക്കുറി പൂട്ടാന്‍ ഉറപ്പിച്ച് ജാഗ്രതയോടെയാണ് പോലീസിന്റെ നീക്കം. ആദ്യത്തെ കേസില്‍ നിന്നും സമര്‍ത്ഥമായി ഊരിപ്പോയ പ്രതി ഇക്കുറി അഴിക്കുള്ളില്‍ ആയിട്ടുണ്ട്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചൂമത്തപ്പെട്ട കേസില്‍ പ്രതിയ ജയിലില്‍ തുടരുകയാണ്. ജാമ്യഹര്‍ജി ഇനിയും നല്‍കിയിട്ടില്ല. കഴിഞ്ഞ തവണ രാഹുലിന്റെ കേസെടുത്ത അഭിഭാഷകന്‍ ഇക്കുറി കേസെടുക്കാന്‍ തയ്യാറായിട്ടില്ല. ഇതാണ് പ്രതിക്ക് മുന്നില്‍ പ്രതിസന്ധിയായിരിക്കുന്നത്.
ഇത്തവണ കേസ് അറിഞ്ഞപ്പോള്‍ തുടക്കത്തില്‍ പെണ്‍കുട്ടി പരാതി നല്‍കിയിരുനന്നില്ല. പരാതിയില്ലെന്നു പെണ്‍കുട്ടി പറഞ്ഞിട്ടും, കസ്റ്റഡിയിലെടുത്ത രാഹുലിനെ വിടാന്‍ പൊലീസ് തയാറായില്ല. മദ്യലഹരിയിലായതുകൊണ്ട് കരുതല്‍ തടങ്കലില്‍ വയ്ക്കുകയായിരുന്നു. തുടര്‍ന്ന് പരാതി ലഭിച്ചപ്പോള്‍ വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി. പ്രതി റിമാന്‍ഡിലായി. ഹൈക്കോടതി റദ്ദാക്കിയ മുന്‍ കേസു കൂടി വീണ്ടും ചുമത്താന്‍ സാധിക്കുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
പെണ്‍കുട്ടി പഴയ പരാതി വീണ്ടും ഉന്നയിക്കാന്‍ തയാറായാലേ പൊലീസിന് ഇക്കാര്യത്തില്‍ മുന്നോട്ടുപോകാന്‍ സാധിക്കൂ. അതിനാല്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ചോദിച്ചിട്ടില്ല. രാഹുല്‍ 'സൈക്കോ ടൈപ്' ആണെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിച്ചത്. രാഹുല്‍ വഞ്ചകനാണ്. ലഹരിമരുന്ന് സ്ഥിരമായി ഉപയോഗിക്കാറുണ്ട്. ആദ്യത്തെ പരാതി കൊടുത്തപ്പോള്‍ മകള്‍ക്ക് മോഹനവാഗ്ദാനങ്ങളൊക്കെ നല്‍കി കേസില്‍നിന്ന് പിന്തിരിപ്പിക്കുകയാണുണ്ടായത്. കൈകൊണ്ട് മര്‍ദിച്ചതിനേക്കാള്‍ വലിയ പീഡനം വാക്കുകള്‍ കൊണ്ട് ഉണ്ടായിട്ടുണ്ട്. ഒരുമിച്ച് ജീവിക്കാന്‍ ഇനി ആഗ്രഹിക്കുന്നില്ലെന്ന് അവള്‍ തീര്‍ത്തു പറഞ്ഞു. അതിനാല്‍ ഇനി ഈ കേസില്‍ ഒരു ട്വിസ്റ്റ് ഉണ്ടാവില്ലെന്നും അച്ഛന്‍ പറഞ്ഞു.
കഴിഞ്ഞ മേയ് 12 നാണ് പന്തീരാങ്കാവ് സ്വദേശി രാഹുല്‍ പി.ഗോപാലിനെതിരെ നവവധു ആദ്യം ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് വേണ്ടത്ര ഗൗരവത്തോടെ അതു കൈകാര്യം ചെയ്തില്ല എന്നായിരുന്നു ആരോപണം. പറവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിന്റെ അടുത്ത ദിവസം രാഹുലിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് കുട്ടി ക്രൂരമര്‍ദനത്തിന് ഇരയായ വിവരം അറിഞ്ഞത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇരുകുടുംബങ്ങളുമായി ചര്‍ച്ച നടത്തി പൊലീസ് രാഹുലിന്റെ പേരില്‍ കേസെടുത്ത ശേഷം വിട്ടയച്ചു. പെണ്‍കുട്ടിയെ വീട്ടുകാര്‍ പറവൂരിലേക്കു കൊണ്ടുപോയി.
ഇതിനു പിന്നാലെ, പൊലീസിനെതിരെ ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. തനിക്ക് ക്രൂരമായി മര്‍ദനമേറ്റെന്ന് പെണ്‍കുട്ടി മാധ്യമങ്ങളോടു പറഞ്ഞതോടെ വലിയ വാര്‍ത്തയായി. 14 ാം തീയതി വരെ വീട്ടിലുണ്ടായിരുന്ന രാഹുല്‍ പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ വിദേശത്തേക്കു കടന്നു. കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയ സിഐ എ.എസ്.സരിനെ സസ്‌പെന്‍ഡ് ചെയ്തു. വിദേശത്തേക്കു കടക്കാന്‍ സഹായിച്ച സിവില്‍ പൊലീസ് ഓഫിസര്‍ ശരത് ലാല്‍ കേസില്‍ പ്രതിയായി.
രാഹുലിന്റെ അമ്മയും സഹോദരിയുമായിരുന്നു രണ്ടും മൂന്നും പ്രതികള്‍. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും സിവില്‍ പൊലീസ് ഓഫിസര്‍ ശരത് ലാല്‍ അഞ്ചാം പ്രതിയുമായി. രാഹുല്‍ ഒഴികെ എല്ലാവരും അറസ്റ്റിലായി. വിദേശത്തേക്കു കടന്ന രാഹുലിനായി ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറത്തിറക്കി. താന്‍ മര്‍ദിച്ചില്ലെന്നും ജര്‍മനിയില്‍ ജോലിയുള്ള തനിക്ക് സ്ത്രീധനത്തിന്റെ ആവശ്യമില്ലെന്നും രാഹുല്‍ വിഡിയോ സന്ദേശം പുറത്തുവിട്ടു. ഇതിനിടെ പെണ്‍കുട്ടി സ്വന്തം വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. പിന്നാലെ, രാഹുല്‍ മര്‍ദിച്ചില്ലെന്നും ശുചിമുറിയില്‍ വീണപ്പോഴാണ് പരുക്കു പറ്റിയതെന്നും വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് രാഹുലിനെതിരെ പരാതി നല്‍കിയതെന്നും പരാതി കള്ളമാണെന്നും പറയുന്ന വീഡിയോയും പുറത്തുവിട്ടു.
ഒരുമിച്ചു ജീവിക്കാനാണ് താല്‍പര്യമെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രാഹുലും പെണ്‍കുട്ടിയും ഹൈക്കോടതിയെ സമീപിച്ചു. കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടി. പക്ഷേ രാഹുലിന് എതിരെയാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. രാഹുല്‍ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇരുവര്‍ക്കും കൗണ്‍സലിങ് നല്‍കിയ ശേഷം ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതി അനുവദിക്കുകയായിരുന്നു. അറസ്റ്റുണ്ടാവില്ല എന്നുറപ്പായ ശേഷമാണ് രാഹുല്‍ വിദേശത്തുനിന്നു തിരിച്ചെത്തിയത്. അങ്ങനെ, അഞ്ചു പ്രതികളുള്ള കേസില്‍ ഒന്നാം പ്രതി രാഹുല്‍ മാത്രം അറസ്റ്റില്‍നിന്ന് രക്ഷപ്പെടുകയും കേസ് റദ്ദാക്കുകയും ചെയ്തു.
കോടതിയുടെ അനുമതിയോടെ ഒരുമിച്ച് ജീവിക്കുന്നതിനിടെയാണ് വീണ്ടും പരാതിയുണ്ടായത്. ഇത്തവണയും പെണ്‍കുട്ടി പരാതി നല്‍കാന്‍ ആദ്യം തയാറായില്ല. പരുക്കുകളുമായി ആശുപത്രിയിലെത്തിയപ്പോള്‍, ഗാര്‍ഹിക പീഡനമാണെന്ന് ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. തിങ്കളാഴ്ച രാത്രി തന്നെ പൊലീസ് രാഹുലിനെ പിടികൂടി. മദ്യലഹരിയിലായിരുന്നു ഇയാള്‍. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സ്ഥലത്തെത്തിയ ശേഷമാണു പരാതി നല്‍കിയത്. സാധ്യമായ എല്ലാ വകുപ്പുകളും രാഹുലിനെതിരെ ചുമത്തുകയും ചെയ്തു. ഇക്കുറി രാഹുലിനെ പോലീസ് സമര്‍ഥമായി തന്നെ പൂട്ടുകയാണ് ഉണ്ടായത്.