പാപ്പച്ചനെ കൊന്നതോടെ ലക്ഷങ്ങള്‍ പോക്കറ്റിലായെന്ന് കരുതി; ഒളിവു ജീവിതം ഗുണ്ടകള്‍ക്കൊപ്പം ആഘോഷമാക്കി പ്രതികള്‍; കൊച്ചിയിലെത്തിച്ചു തെളിവെടുത്തു
കൊല്ലം: ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ വേണ്ടി റിട്ട.ബി.എസ്.എന്‍.എല്‍. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സി.പാപ്പച്ചനെ (81) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഒളിവു ജീവിതവും ആഘോഷമാക്കി. ലക്ഷങ്ങള്‍ പോക്കറ്റിലായെന്ന് കരുതിയാണ് ഇവര്‍ ഒളിവിലും താമസമാക്കിയത്. ഒന്നാംപ്രതി പോളയത്തോട് സ്വദേശി അനിമോനും അഞ്ചാംപ്രതി ഹാഷിഫുമാണ് ദൗത്യത്തിനുശേഷം ആഘോഷത്തിനും ഒളിവുതാമസത്തിനുമായി പോയത് കൊച്ചിയില്‍. വൈറ്റിലയിലും തമ്മനത്തുമാണ് പ്രതികള്‍ താമസിച്ചത്. കൊലപാതകത്തിനുശേഷം രണ്ടുദിവസം കൊച്ചിയില്‍ നിശാജീവിതം ആസ്വദിക്കാനും ഗുണ്ടാസംഘത്തിലെ ചില സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടികളില്‍ പങ്കെടുക്കാനും സമയം ചെലവഴിച്ചു. വിവിധ ജില്ലകളില്‍ ഗുണ്ടാസംഘങ്ങള്‍ക്ക് പ്രത്യേക തലവന്മാരുണ്ടെങ്കിലും […]
- Share
- Tweet
- Telegram
- LinkedIniiiii
കൊല്ലം: ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ വേണ്ടി റിട്ട.ബി.എസ്.എന്‍.എല്‍. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സി.പാപ്പച്ചനെ (81) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഒളിവു ജീവിതവും ആഘോഷമാക്കി. ലക്ഷങ്ങള്‍ പോക്കറ്റിലായെന്ന് കരുതിയാണ് ഇവര്‍ ഒളിവിലും താമസമാക്കിയത്. ഒന്നാംപ്രതി പോളയത്തോട് സ്വദേശി അനിമോനും അഞ്ചാംപ്രതി ഹാഷിഫുമാണ് ദൗത്യത്തിനുശേഷം ആഘോഷത്തിനും ഒളിവുതാമസത്തിനുമായി പോയത് കൊച്ചിയില്‍.
വൈറ്റിലയിലും തമ്മനത്തുമാണ് പ്രതികള്‍ താമസിച്ചത്. കൊലപാതകത്തിനുശേഷം രണ്ടുദിവസം കൊച്ചിയില്‍ നിശാജീവിതം ആസ്വദിക്കാനും ഗുണ്ടാസംഘത്തിലെ ചില സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടികളില്‍ പങ്കെടുക്കാനും സമയം ചെലവഴിച്ചു. വിവിധ ജില്ലകളില്‍ ഗുണ്ടാസംഘങ്ങള്‍ക്ക് പ്രത്യേക തലവന്മാരുണ്ടെങ്കിലും തമ്മനം ആസ്ഥാനമായ ചിലര്‍ മിക്ക സംഘങ്ങളുടെയും പൊതുസുഹൃത്തുക്കളാണ്. നാട്ടില്‍ നില്ക്കാന് പറ്റാത്തവിധം പ്രശ്നമുണ്ടാകുമ്പോള്‍ പലരും തമ്മനത്തെ സുഹൃത്തുക്കളുടെ അടുത്തേക്ക് എത്താറുണ്ട്. കൊലപാതകത്തിനുമുമ്പും ശേഷവും അനിമോന് തമ്മനത്തെ ഹോട്ടലില്‍ വന്നതായി സൂചനയുണ്ട്. അനിമോനാണ് തമ്മനത്ത് കൂടുതല്‍ ബന്ധങ്ങളുള്ളത്.
അടയാളം പറഞ്ഞുതരാന്‍ നാലാംപ്രതി അനൂപിനെ മുമ്പില്‍ അയച്ചശേഷം പാപ്പച്ചന്റെ സൈക്കിളിനുപിന്നില് കാര്‍ ഇടിച്ചുനടത്തിയ കൊലപാതകം ഒരിക്കലും പിടിക്കപ്പെടില്ലെന്നായിരുന്നു അനിമോന് കരുതിയിരുന്നത്. അടുത്തെങ്ങും സി.സി.ടി.വി.കള്‍ ഇല്ലാതിരുന്നതിനാലാണ് ആശ്രാമത്തെ ശ്രീനാരായണ കണ്വെന്ഷന് സെന്ററിനു സമീപമുള്ള സ്ഥലം തിരഞ്ഞെടുത്തത്. എന്നാല്‍ ഏറെ അകലെയുള്ള ഒരുവീട്ടിലെ സി.സി.ടി.വി. ക്യാമറയുടെ ദൂരക്കാഴ്ചയില്‍ കാറിന്റെ ദൃശ്യം വന്നതാണ് അനിമോന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്.
സൈക്കിള്‍ യാത്രികനായ വയോധികന് അപകടത്തില്‍ മരിച്ചതിന് മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി കേസെടുത്ത് അനിമോനെ ജാമ്യത്തില്‍ വിട്ടിരുന്നു. പാപ്പച്ചന്റെ മരണശേഷം മക്കള്‍ നല്കിയ പരാതിയെത്തുടര്‍ന്ന് അനിമോനും സരിതയുമായുള്ള ഫോണ്‍ വിളികളും മുന്‍കാലപരിചയവും പോലീസ് വിലയിരുത്തി. തുടര്‍ന്ന് തെളിവുകള്‍ ശേഖരിച്ചശേഷം പ്രതികളെയെല്ലാം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയംപാപ്പച്ചനെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം ഈസ്റ്റ് സി.ഐ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എട്ട് എസ്.ഐ.മാരെയും ഒരു എ.എസ്.ഐ.യെയും ഉള്‍പ്പെടുത്തി 15 അംഗ അന്വേഷണസംഘം രൂപവത്കരിച്ചു. മൂന്ന് സീനിയര്‍ സി.പി.ഒ.മാരും രണ്ട് സി.പി.ഒ.മാരും ഉള്‍പ്പെട്ടതാണ് സംഘം. സിറ്റി പോലീസ് കമ്മിഷണര്‍ നേരിട്ടാണ് കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്തുന്നത്.
അഞ്ചു പ്രതികളെ നാലു സ്റ്റേഷനുകളിലായി വെവ്വേറെ പാര്‍പ്പിച്ച് മൊഴിയെടുക്കുകയായിരുന്നു ഇതുവരെ ചെയ്തത്. വരുംദിവസങ്ങളില്‍ ഇവരെ ഒന്നിച്ചിരുത്തി തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യും. സെപ്റ്റംബര്‍ ഏഴിനകം പഴുതുകളില്ലാത്ത കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ഓരോ ദിവസത്തെയും അന്വേഷണപുരോഗതി വിലയിരുത്തിയശേഷം ആവശ്യമെന്നുകണ്ടാല്‍ നിലവിലുള്ള സംഘത്തിനൊപ്പം കൂടുതല്‍പ്പേരെ ഉള്‍പ്പെടുത്താനും ആലോചനയുണ്ട്. അഞ്ചുപ്രതികളും വ്യാജരേഖകള്‍ ഉപയോഗിച്ച് സിമ്മുകള്‍ സംഘടിപ്പിച്ചശേഷമാണ് കൃത്യം നടത്തിയതെന്ന് സംശയമുണ്ട്. അഭിഭാഷകയായ സരിത ക്രിമിനല്‍ ബുദ്ധിയുള്ളയാളായാണ് പോലീസ് വിലയിരുത്തുന്നത്.
കേസില്‍ ഇനന്നലെ ക്വട്ടേഷന്‍ സംഘാംഗങ്ങളില്‍ രണ്ടുപേരെ കൊച്ചിയിലെ ഹോട്ടലില്‍ തിങ്കളാഴ്ച എത്തിച്ച് തെളിവെടുപ്പുനടത്തി. കേസിലെ ഒന്നും അഞ്ചും പ്രതികളായ പോളയത്തോട് എഫ്.എഫ്.ആര്.എ.-12 അനിമോന് മന്‍സിലില്‍ അനിമോന് (44), കൊലപാതകത്തിന് ഉപയോഗിച്ച കാര്‍ വാടകയ്ക്കുനല്‍കിയ പോളയത്തോട് ശാന്തിനഗര്‍ കോളനി-33, സല്‍മ മന്‍സിലില്‍ ഹാഷിഫ് (27) എന്നിവരെയാണ് കൊച്ചി തമ്മനത്തെ ഹോട്ടലില്‍ എത്തിച്ച് തെളിവുകള്‍ ശേഖരിച്ചത്. ഉച്ചയ്ക്ക് 1.30-ന് തുടങ്ങിയ തെളിവെടുപ്പ് നാലുമണിവരെ നീണ്ടു. പാപ്പച്ചന്റെ കൊലപാതകത്തിനുശേഷം ഇവര്‍ ഇവിടെ എത്തിയിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു തെളിവെടുപ്പ്. ഇരുവരെയും ലോഡ്ജ് മാനേജര്‍ തിരിച്ചറിഞ്ഞു. ഇവര്‍ നല്കിയ ആധാര്‍ രേഖകള്‍ അടക്കം പോലീസ് കണ്ടെടുത്തു.
എസ്.ഐ. ദിപിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച രാവിലെ അഞ്ചിനാണ് കൊച്ചിയിലേക്ക് പ്രതികളുമായി പോയത്. പരിശോധനകള്‍ക്കുശേഷം കൊല്ലത്ത് മടങ്ങിയെത്തി. സംഭവം നടന്ന ആശ്രാമത്തെ ശ്രീനാരായണ കണ്വെന്ഷന് സെന്റര്‍ പരിസരം, നഗരത്തിലെ മറ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതികളുമായി ചൊവ്വാഴ്ച പോലീസ് തെളിവെടുപ്പ് നടത്തും.