- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തുളസിത്തറയില്‍ സാമൂഹ്യവിരുദ്ധ പ്രവൃത്തി നടത്തി സാമൂഹ്യസ്പര്‍ദ്ധ വളര്‍ത്തി; ഗുരുവായൂര്‍ പാരഡൈസ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കും; പരാതികള്‍ വ്യാപകമായതോടെ നടപടിക്കൊരുങ്ങി നഗരസഭ
ഗുരുവായൂര്‍ പാരഡൈസ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കും
തൃശൂര്‍: ഗുരുവായൂരില്‍ ഹോട്ടല്‍ ഉടമയായ യുവാവ് തുളസിത്തറയില്‍ സാമൂഹ്യവിരുദ്ധ പ്രവൃത്തി ചെയ്ത സംഭവത്തില്‍ ഒടുവില്‍ നടപടിക്കൊരുങ്ങി നഗരസഭ. ന്യായീകരിച്ച പൊലീസ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ബിജെപി അടക്കം രംഗത്തുവന്നതോടെയാണ് ഗുരുവായൂരിലെ പാരഡൈസ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കുന്നത്. ഹോട്ടലിനെതിരെ പരാതികള്‍ ശക്തമായിരുന്നു.
തുളസിത്തറയില്‍ ഹോട്ടല്‍ ഉടമ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തി നടത്തിയ സംഭവത്തിലാണ് വിവാദമായത്. ഹോട്ടല്‍ ചാവക്കാട് അകലാട് സ്വദേശിയായ ചില്ലിക്കല്‍ വീട്ടില്‍ അബ്ദുള്‍ ഹക്കീമിന്റെ ചെയ്തിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതിഷേധം ശക്തമായിരുന്നത്. സംഭവത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ യുവാവിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് തുടക്കത്തില്‍ പോലീസ് അടക്കം പുറത്തുവിട്ട വിവരം. എന്നാല്‍, അതല്ല വസ്തുത എന്ന അന്വേഷണത്തില്‍ വ്യക്തമായി
25 വര്‍ഷമായി ഹോട്ടല്‍ നടത്തുന്നയാള്‍ മാനസിക രോഗിയാണെന്ന തരത്തിലുള്ള പ്രചാരണത്തിനെതിരെയും പ്രതിഷേധം ഉടലെടുത്തിരുന്നു. ഇയാളുടെ സ്ഥാപനത്തിന് സമീപത്തെ മറ്റൊരു സ്ഥാപനത്തിന് മുന്‍പിലുണ്ടായിരുന്ന തുളസിത്തറയിലായിരുന്നു അതിക്രമം. ആ സ്ഥാപന ഉടമയുമായുള്ള വൈരാഗ്യത്തിന്റെ പേരിലായിരുന്നു തന്റെ പ്രവര്‍ത്തിയെന്ന് ഉള്‍പ്പെടെ യുവാവ് സമ്മതിക്കുന്ന വാട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും പിന്നീട് പുറത്തുവന്നിരുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി വിശ്വ ഹിന്ദു പരിഷത്ത് ഗുരുവായൂര്‍ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ പൂജകള്‍ നടത്തിയിരുന്നു. വിഎച്ച്പി ജില്ലാ ജോ. സെക്രട്ടറി അനൂപിന്റെ നേതൃത്വത്തിലാണ് വിശ്വാസി സമൂഹത്തിന് വേണ്ടി തുളസിത്തറയില്‍ ശുദ്ധികലശവും തുളസി വന്ദനവും നടത്തിയത്. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍, ക്ഷേത്ര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി ഭക്തരും ചടങ്ങില്‍ പങ്കെടുത്തു.
ലൈസന്‍സ് അനുവദിച്ച നഗരസഭയുടെ നടപടി വിജിലന്‍സ് അന്വേഷിക്കണമെന്നും ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും ബിജെപി ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത് അടക്കമുള്ളവരും ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. ഇതോടെയാണ് ലൈസന്‍സ് റദ്ദാക്കാന്‍ നഗരസഭ നടപടി തുടങ്ങുന്നത്.