തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ പ്രതി 25 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. നിറമണ്‍കര സ്വദേശി മുത്തുകുമാറിനെയാണ് തമിഴ്‌നാട്ടില്‍ വെച്ച് വഞ്ചിയൂര്‍ പൊലീസ് പിടികൂടുന്നത്.

2001ലാണ് കേസിനാസ്പദമായ സംഭവം. ട്യൂഷന്‍ സെന്റര്‍ നടത്തിയിരുന്ന മുത്തുകുമാര്‍ വിദ്യാര്‍ഥിനിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് മുങ്ങിയ പ്രതി കേരളം വിട്ടു. ഒളിവില്‍ പോയ പ്രതി മതം മാറുകയും സാം എന്ന പേര് സ്വീകരിച്ച് പാസ്റ്ററാകുകയും ചെയ്‌തെന്നും പൊലീസ് പറയുന്നു. തമിഴ്‌നാട്ടില്‍ നിന്ന് രണ്ടു വിവാഹവും ഇയാള്‍ ചെയ്‌തെന്നും പൊലീസ് പറയുന്നു.

ട്യൂഷന്‍ സെന്റര്‍ നടത്തുകയായിരുന്ന ഇയാള്‍ വിദ്യാര്‍ഥിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്. പെണ്‍കുട്ടിയെപീഡിപ്പിച്ച ശേഷം ഇയാള്‍ കേരളം വിടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാത്ത പ്രതി അന്വേഷണ സംഘത്തെ വട്ടംചുറ്റിച്ചു.

പബ്ലിക് ടെലിഫോണ്‍ ബൂത്തുകളില്‍ നിന്നാണ് ഫോണില്‍ സംസാരിച്ചിരുന്നത്. ബാങ്ക് ഇടപാടുകളെല്ലാം സി.ഡി.എം വഴിയാക്കുകയും ചെയ്തു. പ്രതി ബന്ധപ്പെടാന്‍ സാധ്യതയുള്ള 150 ഓളം ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. മുപ്പതിലധികം ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു.ഇ തിന് പിന്നാലെയാണ് മുത്തുകുമാറിനെക്കുറിച്ച് സൂചന ലഭിച്ചത്. സാം എന്ന പേരില്‍ മതം മാറി ചെന്നൈയില്‍ കഴിയവേയാണ് പിടിയിലായത്.