- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജുവല്ലറി ഉടമയുടെ ദാരുണ മരണം തകരാറിലായ ലിഫ്റ്റ് നിയന്ത്രണമില്ലാതെ അഞ്ചാം നിലയില്‍ ചെന്നിടിച്ചതോടെ; രണ്ട് മണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങിയ സണ്ണിയെ പുറത്തെടുത്തത് ലിഫ്റ്റ് വെട്ടിപ്പൊളിച്ച്; തലയ്ക്കേറ്റ മാരക മുറിവിനെ തുടര്‍ന്ന് മരണം; പവിത്ര സണ്ണിയുടെ ദാരുണാന്ത്യത്തില്‍ നടുങ്ങി വ്യവസായലോകം
പവിത്ര സണ്ണിയുടെ ദാരുണാന്ത്യത്തില്‍ നടുങ്ങി വ്യവസായലോകം
കട്ടപ്പന: കട്ടപ്പനയില്‍ ലിഫ്റ്റ് അപകടത്തില്‍ പവിത്ര ഗോള്‍ഡ് എം.ഡി സണ്ണി ഫ്രാന്‍സിസ് (64) മരിച്ചത് വ്യവസായ ലോകത്തിന് ആഘാതമായി. സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റില്‍ കുടുങ്ങിയാണ് സണ്ണിക്ക് ദാരുണാന്ത്യം സംഭവിച്ചത്. സണ്ണിക്ക് സംഭവിച്ച ദുരന്തം ഇടുക്കിയിലെ വ്യവസായ ലോകത്തിനും വലിയ നഷ്ടമായി. നിനച്ചിരിക്കാതെ ഉണ്ടായ ദുരന്തത്തിന്റെ ആഘാതത്തിലാണ് ജുവല്ലറിയിലെ ജീവനക്കാരും കുടുംബവും.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് സംഭവം. ജ്വല്ലറിയുടെ സമീപത്തുള്ള ലിഫ്റ്റ് തകരായിലായതാണ് അപകടത്തിന് ഇടയാക്കിയത്. തകരാറിലായ ലിഫ്റ്റ് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളില്‍ കയറിയപ്പോള്‍ പെട്ടെന്ന് മുകളിലത്തെ നിലയിലേക്ക് ലിഫ്റ്റ് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നില്‍ക്കുകയായിരുന്നു. ലിഫ്റ്റില്‍ കുടുങ്ങിയ സണ്ണിയുടെ തലയ്ക്കുള്‍പ്പെടെ മാരകമായി മുറിവേറ്റു. രണ്ടുമണിക്കൂറാണ് സണ്ണി ലിഫ്റ്റിനുള്ളില്‍ കുടുങ്ങിക്കിടന്നത്.
സണ്ണി കയറിയ ലിഫ്റ്റ് നിയന്ത്രണമില്ലാതെ കെട്ടിടത്തിന്റെ മുകളിലേക്കുപോയി അഞ്ചാംനിലയില്‍ ഇടിച്ചുനില്‍ക്കുകയുമായിരുന്നുവെന്നാണ് സ്ഥാപന അധികൃതര്‍ നല്കുന്ന വിവരം. പിന്നീട് ലിഫ്റ്റ് തുറക്കാന്‍ കടയിലെ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് കട്ടപ്പന അഗ്നിരക്ഷാസേനയെത്തിയാണ് ലിഫ്റ്റ് വെട്ടിപ്പൊളിച്ച് തുറന്നത്. അപ്പോഴേക്കും സണ്ണി ലിഫ്റ്റിനുള്ളില്‍പ്പെട്ടിട്ട് രണ്ടുമണിക്കൂര്‍ കഴിഞ്ഞിരുന്നു.
തലയില്‍ ഗുരുതരമായും ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കേറ്റ നിലയിലായിരുന്നു സണ്ണി. ലിഫ്റ്റില്‍ രക്തം തളംകെട്ടിനിന്നിരുന്നു. അതേസമയം വൈദ്യുതി മുടങ്ങിയപ്പോള്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട സണ്ണി സ്വര്‍ണക്കടയിലെ ജീവനക്കാരെ ഫോണില്‍ വിളിക്കുകയും അവര്‍ ലിഫ്റ്റ് ടെക്നീഷ്യനെ ബന്ധപ്പെട്ട് തകരാര്‍ പരിഹരിക്കുന്നതിനിടെ ലിഫ്റ്റ് മുകളിലേക്ക് പോയതാണെന്നും പോലീസിന് മൊഴിലഭിച്ചതായാണ് സൂചന.
വാര്‍ഷിക പരിശോധനയുടെ ഭാഗമായി അഗ്നിരക്ഷാസേനയുടെ കട്ടപ്പന യൂണിറ്റ് അധികൃതര്‍ പവിത്ര ഗോള്‍ഡിലും സമീപത്തെ സ്ഥാപനങ്ങളിലും ബുധനാഴ്ച പരിശോധന നടത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ മടങ്ങിയതിന് പിന്നാലെയാണ് അപകടം. തുടര്‍ന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ തിരികെയെത്തുകയായിരുന്നു.
കട്ടപ്പന പവിത്ര ഗോള്‍ഡ്, തേനി പവിത്ര ജൂവലറി എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് പാര്‍ട്ണര്‍ ആണ്. ഭാര്യ: ഷിജി. മക്കള്‍: സനല്‍, സ്നേഹ, സാന്ദ്ര, സനു. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കട്ടപ്പന സെയ്ന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍. സംഭവത്തില്‍ കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.