- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറച്ചുനേരം 'ടീ ബ്രേക്ക്' എന്ന് ബസ് ഡ്രൈവർ; നല്ല സ്പോട്ട് നോക്കി പാർക്ക് ചെയ്തു; ഒരു യാത്രക്കാരൻ ചായ കുടിക്കാൻ ഇറങ്ങിയതും ട്വിസ്റ്റ്; റോഡിൽ ചിതറി വീണത് ലക്ഷങ്ങൾ; പെറുക്കാൻ ഓടിക്കൂടി നാട്ടുകാർ; ദൃശ്യങ്ങൾ കണ്ട പോലീസ് ചെയ്തത്!
ലക്നൗ: ചായ കുടിക്കാനായി ബസ് ഇറങ്ങിയ വ്യാപരിക്ക് നേരെ മോഷണശ്രമം. ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിലാണ് നാടകീയ സംഭവം അരങേറിയത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബസിൽ യാത്ര ചെയ്ത് കൊണ്ടിരുന്ന ഒരു വ്യാപാരിയുടെ കയ്യിൽ നിന്നും രണ്ട് അക്രമികൾ പണ സഞ്ചി തട്ടി എടുക്കാൻ നടത്തിയ ശ്രമമാണ് നാടകീയ രംഗങ്ങളിൽ അവസാനിച്ചത്.
പണം തട്ടിയെടുക്കുന്നതിന് ഇടയിൽ അക്രമികളുടെ കയ്യിൽ നിന്നും സഞ്ചികളിൽ ഒന്ന് റോഡിലേക്ക് തെറിച്ച് വീണു. വീഴ്ചയില്‍ സഞ്ചിയില്‍ നിന്നും നോട്ട് കെട്ടുകൾ റോഡിൽ ചിതറി വീഴുകയായിരുന്നു. ഇതോടെ വഴിയാത്രക്കാരും കച്ചവടക്കാരും മറ്റ് വാഹനങ്ങളില്‍ പോയവരും നോട്ട് കെട്ടുകൾ സ്വന്തമാക്കാന്‍ തിക്കും തിരക്ക് കൂട്ടുകയായിരുന്നു.
രാത്രി 9:30 -ഓടെ വാരണാസിയിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ആഡംബര ബസ്, ജയ്‌സ്വാൾ ധാബയിൽ നിർത്തിയപ്പോഴാണ് സംഭവം നടന്നത്. ഗുജറാത്തിലെ പത്താൻ ജില്ലയിൽ നിന്നുള്ള ജീരക വ്യാപാരിയായ ഭാവേഷ് ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ മോഷ്ടാക്കൾ ഇയാളെ ലക്ഷ്യം വെക്കുകയായിരുന്നു. കണ്ടുനിന്നവർ പറയുന്നതനുസരിച്ച് ബാഗുകൾ കൈക്കലാക്കി ബൈക്കിൽ കയറി രക്ഷപ്പെടുന്നതിനിടയിലാണ് മോഷ്ടാക്കളുടെ കയ്യിൽ നിന്നും പണം അടങ്ങിയ ഒരു ബാഗ് റോഡിൽ വീണത്.
ബാഗിൽ നിന്നും പണം നിലത്ത് ചിതറിയതോടെ അത് സ്വന്തമാക്കാനായി ആ സമയം റോഡിൽ ഉണ്ടായിരുന്ന വരും ധാബയിൽ എത്തിയവരും ഓടിക്കൂടി. ആളുകൾ പണം കൈക്കലാക്കിയതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലായി. ഇരുബാഗുകളിലായി ലക്ഷക്കണക്കിന് രൂപ ഉണ്ടായിരുന്നുവെന്ന് വ്യാപാരിയായ ഭാവേഷ് പറഞ്ഞു, എന്നാൽ, ജനക്കൂട്ടം റോഡിൽ ചിതറിയ പണം കൊള്ളയടിച്ചതിന് ശേഷം 4 – 5 ലക്ഷം രൂപ മാത്രമേ വീണ്ടെടുക്കാൻ കഴിഞ്ഞുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
വിവരം ലഭിച്ചതിനെത്തുടർന്ന് കൊഖ്‌രാജ് പോലീസ് സ്ഥലത്ത് എത്തി വ്യാപാരിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. കൊള്ളയടിക്കപ്പെട്ട തുക കൃത്യമായി കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും കുറ്റവാളികളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുക ആണെന്നും ഇൻസ്പെക്ടർ സിബി മൗര്യ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ' അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.