- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷ നടക്കുന്നതിനിടെ ടീച്ചർമാർക്ക് തോന്നിയ സംശയം; വിദ്യാർത്ഥിയെ ഒന്ന് അടിമുടി പരിശോധിച്ചതും പുറത്തായത് വലിയൊരു ആൾമാറാട്ട കഥ; കാസർകോട്ടെ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നത് സിനിമയെ വെല്ലും രംഗങ്ങൾ

കാസർകോട്: മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയ്ക്കിടെ നടന്ന ആൾമാറാട്ടം വിദ്യാഭ്യാസ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. പ്ലസ് ടു വിദ്യാർത്ഥിക്ക് വേണ്ടി പരീക്ഷ എഴുതാനെത്തിയ ഇരുപതുകാരനായ മുഹമ്മദ് മുക്താറിനെ അധ്യാപകർ കയ്യോടെ പിടികൂടി.
മാർച്ച് 16-ന് നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയ്ക്കിടെയാണ് സിനിമാ സ്റ്റൈലിലുള്ള ഈ തട്ടിപ്പ് അരങ്ങേറിയത്. പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർക്ക് തോന്നി സംശയമാണ് വലിയൊരു ക്രമക്കേട് പുറത്തുകൊണ്ടുവരാൻ സഹായിച്ചത്. സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതിയ യുവാവിനും വിദ്യാർത്ഥിക്കുമെതിരെ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്ലസ് ടു വിദ്യാർത്ഥിക്ക് പകരം പരീക്ഷാ ഹാളിൽ ഇരുന്നത് മുഹമ്മദ് മുക്താർ എന്ന ഇരുപതുകാരനാണ്. കൃത്യമായ പരിശോധനയിലൂടെയാണ് ഇയാൾ വിദ്യാർത്ഥിയല്ലെന്ന് അധികൃതർ കണ്ടെത്തിയത്.
കുറ്റകൃത്യത്തിൽ പങ്കാളികളായ രണ്ടുപേരുടെയും മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു വരികയാണ്. ഇവർ തമ്മിൽ മുൻകൂട്ടി പ്ലാൻ ചെയ്തതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള പരിശോധന.
ഇതേ സ്കൂളിൽ തന്നെ എസ്എസ്എൽസി പരീക്ഷയ്ക്കിടെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ച മറ്റൊരു വിദ്യാർത്ഥിയെയും അധ്യാപകർ പിടികൂടിയിട്ടുണ്ട്. പരീക്ഷാ ഹാളിൽ ഫോൺ നിരോധിച്ചിരിക്കെയാണ് അധ്യാപികയുടെ ശ്രദ്ധയിൽ ഈ തട്ടിപ്പ് പെട്ടത്.
തുടർച്ചയായുണ്ടാകുന്ന ഇത്തരം പരീക്ഷാ ക്രമക്കേടുകൾ സ്കൂൾ അധികൃതരെയും വിദ്യാഭ്യാസ വകുപ്പിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പരീക്ഷാ ഹാളുകളിൽ പരിശോധന കൂടുതൽ കർശനമാക്കാനാണ് തീരുമാനം. നിയമലംഘനം നടത്തുന്ന വിദ്യാർത്ഥികൾക്ക് പുറമെ അവർക്ക് സഹായം നൽകുന്നവർക്കെതിരെയും കർശനമായ ക്രിമിനൽ നടപടികൾ ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.


