- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അത്താഴം കഴിച്ച് മുറിയിൽ കയറി കതകടച്ചു; രാവിലെ നോക്കുമ്പോൾ ദാരുണ കാഴ്ച; തൂങ്ങിയ നിലയിൽ മൃതദേഹം; പാറശ്ശാലയിൽ പ്ലസ് ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; ഇന്ന് ബന്ധുവിൻ്റെ വിവാഹം നടക്കാനിരിക്കെ വിയോഗം; കാരണം വ്യക്തമല്ല; വേദനയോടെ ഉറ്റവർ
തിരുവനന്തപുരം: പാറശ്ശാല പെരുവിള പുല്ലൂർക്കോണത്ത് ഇന്ന് ബന്ധുവിൻ്റെ വിവാഹം നടക്കാനിരിക്കെ പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ നയന (17) ആണ് മരണപ്പെട്ടത്. ലിനു രാജ്- ജതിജാ ദമ്പതികളുടെ മകളാണ് മരിച്ച നയന.
കഴിഞ്ഞ രാത്രിയിൽ ഭക്ഷണം കഴിച്ച ശേഷം നയന തൻ്റെ മുറിയിൽ കതകടച്ച് കിടന്നുറങ്ങാൻ പോയതാണ്. രാവിലെയായിട്ടും മുറിയിൽ നിന്ന് യാതൊരു അനക്കവും കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ വാതിൽ മുട്ടിവിളിച്ചു. എന്നാൽ, പ്രതികരണമൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് വീട്ടുകാർ ജനൽ വഴി നോക്കിയപ്പോഴാണ് നയനയെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.
ഇന്ന് ബന്ധുവിൻ്റെ വിവാഹം നടക്കാനിരിക്കുകയാണെന്നും, അതിനായി പുതിയ വസ്ത്രങ്ങൾ ഉൾപ്പെടെ വാങ്ങി തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായും നാട്ടുകാർ പറഞ്ഞു. വീട്ടിലോ സ്കൂളിലോ വെച്ച് നയനയ്ക്ക് യാതൊരു പ്രശ്നങ്ങളോ പ്രയാസങ്ങളോ ഉണ്ടായിരുന്നതായി തങ്ങൾ അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വിഷയം അറിഞ്ഞയുടൻ വിരലടയാള വിദഗ്ധരടക്കം ഉൾപ്പെട്ട പൊലീസ് സംഘം സ്ഥലത്തെത്തി. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പാറശ്ശാല പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.