- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എച്ച്ആര്‍ഡിഎസ് സ്ഥാപക ചെയര്‍മാന്‍ അജി കൃഷ്ണനെതിരെ പോക്‌സോ കേസ്; ജീവനക്കാരന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്നാണ് പരാതി; അതിക്രമം 2024ലാണ് അതിക്രമം നടന്നതെന്ന് പരാതിയില്‍; അജി കൃഷ്ണനെ കസ്റ്റഡിയിലെടുത്തു ഡല്‍ഹി പോലീസ്; പരാതി വ്യാജമെന്ന് എച്ച്ആര്‍ഡിഎസ്
എച്ച്ആര്‍ഡിഎസ് സ്ഥാപക ചെയര്‍മാന്‍ അജി കൃഷ്ണനെതിരെ പോക്‌സോ കേസ്

ന്യൂഡല്‍ഹി: എച്ച്ആര്‍ഡിഎസ് സ്ഥാപക ചെയര്‍മാന്‍ അജി കൃഷ്ണനെതിരെ പോക്‌സോ കേസ് പരാതി. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആര്‍ഡിഎസിലെ ജീവനക്കാരനാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ അജി കൃഷ്ണനെ ഡല്‍ഹി പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 11 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കി എന്നാണ് പരാതി.
2024ലാണ് അതിക്രമം നടന്നതെന്ന് പരാതിയില്‍ പറയുന്നു. അതേസമയം പരാതിയില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഇന്ന് രേഖപെടുത്തും. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ എന്ന പൊലീസ് അറിയിച്ചു. എഫ്‌ഐആറില്‍ ഇതുവരെ ആരുടെയും പേര് ചേര്‍ത്തിട്ടില്ല. അതേസമയം പരാതി വ്യാജമാണെന്നും സ്ഥാപനത്തിനുള്ളിലെ തര്‍ക്കമാണ് കാരണമെന്നും എച്ച്ആര്‍ഡിഎസ് പ്രതികരിച്ചു.
ആദിവാസി ക്ഷേമം ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എച്ച്ആര്‍ഡിഎസ്.


