- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പതിനേഴുകാരിയെ പീഡിപ്പിച്ചു; വയറുവേദനയെ തുടര്‍ന്ന് സ്‌കാന്‍ ചെയ്തപ്പോള്‍ പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണി; യുവാവിനെ ഭാര്യ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത് മലയാലപ്പുഴ പോലീസ്
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പതിനേഴുകാരിയെ പീഡിപ്പിച്ചു
പത്തനംതിട്ട: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം കഠിനംകുളം പുതുകുറിച്ചി കാക്കത്തോപ്പ് മുണ്ടന്‍ചിറയില്‍ സുനിത ഹൗസില്‍ സുധീഷ് എന്ന് വിളിക്കുന്ന അനീഷിനെ(24)യാണ് മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യനാമണിലെ ഭാര്യ വീട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഠിനമായ വയറുവേദനയെ തുടര്‍ന്ന് വീടിന് സമീപമുള്ള ആയുര്‍വേദാശുപത്രിയില്‍ ചികില്‍സ തേടിയ പെണ്‍കുട്ടിയെ സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശിച്ച് ഡോക്ടര്‍ അയച്ചിരുന്നു. പത്തനംതിട്ടയിലെ സ്വകാര്യലാബില്‍ നടത്തിയ പരിശോധനയില്‍ കുട്ടി അഞ്ചു മാസം ഗര്‍ഭിണിയെന്ന് കണ്ടെത്തി. ഈ വിവരം ലാബ് അധികൃതര്‍ മലയാലപ്പുഴ പോലീസിനെ അറിയിക്കുകയായിരുന്നു.
പ്ലസ്ടു കഴിഞ്ഞ ശേഷം ഐടിഐയില്‍ പഠിക്കുകയായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടിയുടെ പിതാവ് മൂന്നുവര്‍ഷം മുന്‍പ് മരിച്ചു. മാതാവും രണ്ട് സഹോദരങ്ങളും ഉണ്ട്. പെണ്‍കുട്ടിയുടെ മൊഴി എടുത്ത് പോലീസ് കേസെടുക്കുകയായിരുന്നു. പ്രതി അനീഷ് ഏറെ നാളായി കോന്നി പയ്യനാമണിലെ ഭാര്യ വീട്ടിലാണ് താമസിച്ചു വരുന്നത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.