- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി അഫ്രീദിന് ബന്ധം ആറ് വര്‍ഷമായി; പലയിടങ്ങളിലായി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; ഫോട്ടോകളും വീഡിയോകളും എടുത്തശേഷം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി 22 ഗ്രാം സ്വര്‍ണം ആദ്യം കൈക്കലാക്കി; വീണ്ടും പണം ചോദിച്ചു ഭീഷണി; ഒടുവില്‍ പരാതിയും അറസ്റ്റും
സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി അഫ്രീദിന് ബന്ധം ആറ്് വര്‍ഷമായി; പലയിടങ്ങളിലായി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; ഫോട്ടോകളും വീഡിയോകളും എടുത്തശേഷം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി 22 ഗ്രാം സ്വര്‍ണം ആദ്യം കൈക്കലാക്കി; വീണ്ടും പണം ചോദിച്ചു ഭീഷണി; ഒടുവില്‍ പരാതിയും അറസ്റ്റും
ചട്ടഞ്ചാല്‍(കാസര്‍കോട്): പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഫോട്ടോകളും വീഡിയോകളും ചിത്രീകരിച്ച് പണം ആവശ്യപ്പെടുകയും ചെയ്ത യുവാവിന അറസ്റ്റു ചെയ്തു. ഇതിന് ഒത്താശ ചെയ്ത സുഹൃത്തും അറസ്റ്റിലായി. കോളിയടുക്കം സ്വദേശിയും വിദ്യാനഗര്‍ ബിസി റോഡിലെ നിഹാല്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരനുമായ കെ.എം.മുഹമ്മദ് അഫ്രീദ് (23), അണങ്കൂര്‍ സുല്‍ത്താന്‍നഗര്‍ ബദിര ഹൗസിലെ ബി.എം.അബ്ദുല്‍ഖാദര്‍ (28) എന്നിവരെയാണ് ബേക്കല്‍ ഡിവൈഎസ്പി വി.വി.മനോജിന്റെ നിര്‍ദേശപ്രകാരം പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്ത് മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.സന്തോഷ്‌കുമാര്‍ അറസ്റ്റുചെയ്തത്.
സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി 2019 മുതല്‍ ഒന്നാംപ്രതി അഫ്രീദിന് ബന്ധമുണ്ട്. ഇതിനിടെ പലയിടങ്ങളിലായി കൊണ്ടുപോയി ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചു. ഫോട്ടോകളും വീഡിയോകളും എടുത്തശേഷം പിന്നീട് അതുകാട്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി 22 ഗ്രാം സ്വര്‍ണം ആദ്യം കൈക്കലാക്കി. പണം ആവശ്യപ്പെട്ട് നിരന്തരം വിളിച്ചുകൊണ്ടിരുന്നു.
സുഹൃത്തായ അബ്ദുല്‍ഖാദര്‍ മുഖാന്തരമാണ് ഒടുവില്‍ മൂന്നുദിവസം മുന്‍പ് വിളിച്ചത്. പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് ആറരലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. അഫ്രീദിന്റെ ഫോണില്‍നിന്ന് വീഡിയോകള്‍ കിട്ടിയിട്ടുണ്ടെന്നും പുറത്തുവിടാതിരിക്കാന്‍ പണം നല്‍കണമെന്നുമായിരുന്നു ആവശ്യം. ഇതാണ് അബ്ദുല്‍ഖാദറിന് കുരുക്കായത്.
പെണ്‍കുട്ടിയുടെ പിതാവ് വിവരം മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി അറിയിച്ചു. പോലീസിന്റെ നിര്‍ദേശപ്രകാരം പണം കൈമാറാനെന്ന വ്യാജേന അഫ്രീദിനെയും അബ്ദുല്‍ഖാദറിനെയും പിതാവ് വിളിച്ചുവരുത്തി. മേല്‍പ്പറമ്പ് എസ്‌ഐ എ.എന്‍.സുരേഷ് കുമാര്‍, എഎസ്‌ഐ സലിന്‍, സിപിഒമാരായ മിതേഷ് മണ്ണട്ട, പ്രമോദ്, സജിത്ത്, പ്രശോഭ്, ഉണ്ണികൃഷ്ണന്‍, പ്രദീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.