- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഓംപ്രകാശിന്റെ രണ്ടാം വരവോടെ ഗുണ്ടാ സംഘങ്ങളുടെ ഓപ്പറേഷന് വന്‍കിട ഹോട്ടലിലെ ഡിജെ പാര്‍ട്ടിയുടെ മറവില്‍; മറുവശത്ത് എതിരാളിയായി വളര്‍ന്ന എയര്‍പോര്‍ട്ട് സാജന്റെ മകന് ഡാനി; തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പക ക്രമസമാധാനം തകര്‍ത്തുന്നു; അറസ്റ്റിലായ ഓംപ്രകാശ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചോ എന്ന് പരിശോധിക്കും
ഓംപ്രകാശിന്റെ രണ്ടാം വരവോടെ ഗുണ്ടാ സംഘങ്ങളുടെ ഓപ്പറേഷന് വന്‍കിട ഹോട്ടലിലെ ഡിജെ പാര്‍ട്ടിയുടെ മറവില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം തുടങ്ങിയിട്ട് കാലം കുറച്ചായി. പലചേരികളിലായി നിന്ന് ഗുണ്ടകള്‍ പരസ്പ്പരം തമ്മിലടിക്കുന്നത് പതിവാണ്. ഈ എപ്പിസോഡിലെ ഒടുവിലെ കാര്യമാണ് ഇരുകൂട്ടര്‍ തമ്മിലുള്ല ഏറ്റുമുട്ടലും ഓംപ്രകാശിന്റെ അറസ്റ്റിലേക്കും നയിച്ചിരിക്കുന്നത്. ഗുണ്ടകള്‍ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസിലാണ് പൊലീസ് ഓം പ്രകാശിനെ അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാന്‍ ഓം പ്രകാശിന് നോട്ടീസ് നല്‍കിയിരുന്നു. എന്നിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. നിരവധി അക്രമ കേസുകളില്‍ ജാമ്യത്തില്‍ കഴിയുന്ന ഓംപ്രകാശ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചോ എന്നകാര്യവും അന്വേഷിക്കും. പോലീസ് കര്‍ശന നിലപാട് സ്വീകരിച്ചാല്‍ ഓം പ്രകാശ് വീണ്ടും അഴിക്കുള്ളിലാകുന്ന സാഹചര്യവുമാണ് ഉണ്ടാകുക.
ഈഞ്ചക്കലിലുള്ള ബാറിലെ സംഘര്‍ഷത്തിലാണ് ഓം പ്രകാശ് അറസ്റ്റിലായത്. മറ്റൊരു ഗുണ്ടാനേതാവായ ഡാനി ബാറില്‍ വെച്ച് നടത്തിയ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഓംപ്രകാശും സുഹൃത്തായ നിധിനും. ഇതിനിടയിലാണ് ഇരു വിഭാഗക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഓം പ്രകാശും സുഹൃത്ത് നിധിനും രക്ഷപ്പെട്ടിരുന്നു. ഓം പ്രകാശിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
തലസ്ഥാനത്തെ വിറപ്പിച്ച ഗുണ്ടാ സംഘങ്ങളായ ഓംപ്രകാശും എയര്‍പോര്‍ട്ട് സാജനും തമ്മിലുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് ഇഞ്ചക്കലിലെ സംഘര്‍ഷവും. വന്‍കിട ഹോട്ടലിലെ ഡിജെ പാര്‍ട്ടിയുടെ മറവിലാണ് സംഘത്തിന്റെ ഇപ്പോഴത്തെ ഓപ്പറേഷനുകള്‍. എയര്‍പോര്‍ട്ട് സാജന്റെ മകനായ ഡാനിയാണ് ഓം പ്രകാശിന് എതിര്‍ചേരിയെ ഇപ്പോള്‍ നിയന്ത്രിക്കുന്നത്. അപ്രാണി കൃഷ്കുമാര്‍ വധ കേസില്‍ ഓം പ്രകാശിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതോടെയാണ് തലസ്ഥാനത്തെ ഗുണ്ടാ ഏറ്റുമുട്ടലിന് ഒരു പരിധിവരെ അറുതിയായത്.
ഓം പ്രകാശിന്റെ അസാന്നിധ്യത്തില്‍ അതുവരെ ഭയന്ന് നിന്നവര്‍ പലരും സ്വന്തം സംഘത്തെ വളര്‍ത്തി. എയര്‍പോര്‍ട്ട് സാജനൊപ്പം മകന് ഡാനിയും വളര്‍ന്നു. നഗരത്തിലെ ഹോട്ടലുകളില്‍ ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ഡാനി വാര്‍ത്തയില്‍ ഇടം പിടിച്ചത് സ്വന്തം സുഹൃത്തിനെ ക്രൂരമായി പീഡിപ്പിച്ച് കാല് പിടിപ്പിക്കുന്ന വീഡിയോയിലൂടെയാണ്. ഡാനിയുടെ സംഘം ഉപേക്ഷിച്ചതിനായിരുന്നു വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഈ കേസ് ഒഴിച്ച് നിര്‍ത്തിയാല്‍ ഡാനി മറ്റ് കേസുകളിലൊന്നും പ്രതിയല്ല.
അപ്രാണി കേസില്‍ ഹൈക്കോടതി ശിക്ഷ റദ്ദാക്കിയതോടെ ഓം പ്രകാശ് വീണ്ടും കളത്തിലിറങ്ങി. ഈ രണ്ടാം വരവില്‍ ഓംപ്രകാശ് ഓപ്പറേ,ന്റെ ശൈലി തന്നെ മാറ്റിയിരുന്നു. നേരിട്ട് ഇടപെടല്‍ നടത്താത്തെ റിയല്‍ എസ്റ്റേറ്റിലും മറ്റ് ബിസിനസുകളിലുമായാണ് ഓംപ്രകാശ് കളം നിറഞ്ഞത്. റിയല്‍ എസ്റ്റേറ്റ് ഇടപാടും വന്‍കിട ഹോട്ടലിലെ ഡിജെ പാര്‍ട്ടികളുമായിരുന്നു പ്രധാന വരുമാനമാര്‍ഗം. പരസ്യമായ ക്വട്ടേഷന്‍ ഇടപാടുകളില്ലായിരുന്നു. പാറ്റൂരില്‍ കഴിഞ്ഞ വര്‍ഷം റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ നിധിനിനെ ഓം പ്രകാശിന്റെ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ പങ്കാളികളായി നിധിനും ഓം പ്രകാശും തമ്മില്‍ പണം പങ്കുവെക്കുന്നതില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഓം പ്രകാശിന്റെ സംഘത്തെ നിധിനിന്റെ കൂട്ടാളകിള് ആക്രമിക്കുകയും ഒളിവില്‍ പോകുകയും ചെയ്തു.
അക്രമിസംഘത്തിന് അന്ന് ഒളിത്താവളം അടക്കമുള്ള സഹായം ചെയ്തത് ഡാനിയാണ്. കേസില്‍ ഒളിവിലായിരുന്ന ഓം പ്രകാശിനെ ഗോവയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. പിന്നാലെ കൊച്ചിയില്‍ വന്‍കിട ഹോട്ടലിലെ ലഹരി പാര്‍ട്ടിയുടെ പേരിലും ഓം പ്രകാശ് പിടിയിലായി. കഴിഞ്ഞ ഏതാനും കാലമായി എയര്‍പോര്‍ട്ട് സാജന്റെ മകന് ഡാനിയാണ് തലസ്ഥാനത്തെ ഡിജെ പാര്‍ട്ടികളുടെ പ്രധാന സംഘാടകന്‍. ഇതിനിടയില്‍ ഡിജെ പരിപാടികളുമായി ഓം പ്രകാശും തലസ്ഥാനത്ത് സജീവമാണ്. ഇഞ്ചക്കലില്‍ ഡാനി സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയിലേക്ക് ഓം പ്രകാശ് എത്തി സംഘര്‍ഷമുണ്ടാക്കിയത് ഏത് സാഹചര്യത്തിലാണ് എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. ഗുണ്ടകള്‍ തമ്മിലുള്ള പഴയ കുടിപ്പകയുടെ തുടര്‍ച്ചയാണോ പ്രശ്നം എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം ഇഞ്ചക്കല്‍ സംഭവത്തില്‍ ഓംപ്രകാശിന് രക്ഷപ്പെടാന്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ അവസരം ഒരുക്കിയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലെ ഉള്ളടക്കം. ബാറിലെ അടിയില്‍ ഓംപ്രകാശും എയര്‍പോര്‍ട്ട് സാജനും ഉള്‍പ്പെടെ 75ല്‍ അധികം പേര്‍ക്കെതിരെ കേസെടുത്തു. അതിനിടെ നഗരത്തിലെ ബാറുകളില്‍ എയര്‍പോര്‍ട്ട് ഡാനി നടത്തിയ ഡിജെ പാര്‍ട്ടികളെ കുറിച്ച് പൊലീസ് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ദുബായിയില്‍ ഡിജെ സംഘത്തിലുണ്ടായിരുന്ന ഡാനിയുടെ ഇടപാടുകളും പരിശോധിക്കും. കുളത്തൂര്‍ കരിമണലില്‍ യുവാവില്‍ നിന്നു പിടിച്ചു വാങ്ങിയ ഫോണ്‍ തിരിച്ചു നല്കാന് തന്റെ കാല് പിടിക്കാനും കാലില്‍ ചുംബിക്കാനും ഭീഷണി പ്പെടുത്തുകയും ഇതു വിഡിയോ ചിത്രീകരിച്ചു പുറത്തുവിടുകയും ചെയ്ത കേസില്‍ പ്രതിയായ തിനെ തുടര്‍ന്നാണ് ഡാനി ദുബായിലേയ്ക്കു കടന്നത്. ഡാനി തലസ്ഥാനത്തെ ബാറുകളില്‍ ഷോ നടത്താന്‍ തുടങ്ങിയതാകാം ഓംപ്രകാശിനെ ചൊടിപ്പിച്ചതെന്നാണ് സൂചന.
ആനയറയ്ക്ക് അടുത്തൊരു സ്ഥലക്കച്ചവടത്തില്‍ ഓംപ്രാശിന് കോടികള്‍ കമ്മീഷന് കിട്ടിയെന്നും സൂചനയുണ്ട്. എന്നാല്‍ വന്മുതലാളിയില് നിന്നും കമ്മീഷന് വാങ്ങിയതു കൊണ്ട് തന്നെ ഈ അന്വേഷണവും നടക്കില്ലെന്നാണ് പോലീസ് നല്കുന്ന സൂചന. എയര്‍പോര്‍ട്ട് ഡാനി എന്ന സ്റ്റെഫാനും വലിയ പൊലീസ്-രാഷ്ട്രീയ ബന്ധങ്ങളുള്ളയാളാണ്. സ്റ്റെഫാന്‍ ഡിവൈഎഫ്ഐയില്‍ പദവികളുണ്ടെന്ന് ആരോപണം നേരത്തേ തന്നെയുള്ളതാണ്. കോവിഡ് കാലത്ത് ഡാനിയും സംഘവും ചേര്‍ന്ന് കോവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാരെ മര്‍ദ്ദിച്ച സംഭവം വിവാദമായിരുന്നു. ഇതിനു പിന്നാലെ അറസ്റ്റിലായ ഡാനിയെയും സംഘത്തെയും രക്ഷിക്കാന്‍ പ്രാദേശിക സിപിഎം നേതൃത്വം ശ്രമം നടത്തിയെന്നും എന്നാല്‍ സ്റ്റേഷനിലെ പൊലീസുകാര്‍ ശക്തമായ നിലപാടെടുത്തതോടെ അവര്‍ പിന്‍വലിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ടായി.
ഡാനിക്കു വേണ്ടി പിന്നീട് ശ്രമം നടന്നത് പൊലീസിന്റെ ഉന്നതങ്ങളില്‍ നിന്നായിരുന്നു. എയര്‍പോര്‍ട്ട് സാജന് എന്ന ബിസിനസ്സുകാരന്റെ മകനാണ് ഡാനി എന്ന സ്റ്റെഫാന്‍. എയര്‍പോര്‍ട്ട് സാജനും തലസ്ഥാനത്തെ അറിയപ്പെടുന്ന ഗുണ്ടയാണ്. മുമ്പും നിരവധി കേസുകളില്‍ പ്രതിയായ ഡാനിയുടെ ആക്ര,മണങ്ങളെല്ലാം സംഘം ചേര്‍ന്നാണ്. പിതാവിന്റെ ശക്തമായ പാര്‍ട്ടി ബന്ധങ്ങളാണ് പൊലീസുകാരെവരെ സംഘം ചേര്‍ന്ന് കേറിത്തല്ലാന്‍ ഇയാള്‍ക്ക് ബലം നല്‍കുന്നത്. തീരദേശം കേന്ദ്രീകരിച്ച് സമാന്തരഭരണം തന്നെയാണ് ഇവര്‍ നടത്തുന്നത്. വിയോജിപ്പുള്ള പാര്‍ട്ടി നേതാക്കള്‍ക്കും ഇയാളെ അനുസരിക്കാതെ പ്രദേശത്ത് കഴിഞ്ഞുകൂടാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. നഗരത്തിലാണ് ഓംപ്രകാശിന്റെ കരുത്ത്. ഓംപ്രകാശിനും സിപിഎം ബന്ധങ്ങളുണ്ട്.
പോള്‍ ജോര്‍ജ് വധം ഉള്‍പ്പെടെ ഒട്ടേറെ കൊലക്കേസുകളില്‍ പ്രതിയാണ് ഓംപ്രകാശ്. 1999 മുതല്‍ സംസ്ഥാനത്ത് കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, വീടുകയറി ആക്രമണം, ലഹരി ഇടപാട് തുടങ്ങി ഇരുപതിലേറെ കേസുകളിലും പ്രതിയാണ്. അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പാറ്റൂര്‍ ഗുണ്ടാ ആക്രമണക്കേസില്‍ മുഖ്യപ്രതിയായിരുന്ന ഓംപ്രകാശിനെ രണ്ടു മാസംമുമ്പ് തിരുവനന്തപുരത്ത് വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലും കസ്റ്റഡിയിലെടുത്തിരുന്നു. പല സാമ്പത്തിക ഇടപാടും കരാറുമായി കേരളത്തിലും ഗോവയിലും ഇയാള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
കൊച്ചിയിലെ ഓംപ്രകാശിന്റെ അറസ്റ്റും ഡിജെ പാര്‍ട്ടിയും സിനിമാക്കാരെ പോലും പ്രതിക്കൂട്ടിലാക്കിയിരുന്നു. സാജന്റെ ഗുണ്ടാ സംഘവും ഓംപ്രകാശിന്റെ ഗുണ്ടാസംഘവും തമ്മില്‍ ഈയിടെ വലിയ സംഘര്‍ഷവും തലസ്ഥാനത്ത് നടന്നിരുന്നു. ഓംപ്രകാശ് തലസ്ഥാനത്ത് നിരന്തരമായി ഗുണ്ടാവിളയാട്ടം നടത്തുമ്പോഴും പൊലീസിന് ഇവരെ പിടിക്കാന്‍ സാധിക്കാറില്ല. സാജനെപ്പോലെ വലിയ രാഷ്ട്രീയ-പൊലീസ് ബന്ധങ്ങളുള്ളയാളാണ് ഓംപ്രകാശും. തലസ്ഥാനത്തെ മറ്റൊരു ഗുണ്ടയായ മുട്ടട നിധീഷിന്റെ സംഘവുമായി ഓംപ്രകാശ് സംഘം നടത്തിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസ് ഏറെ വിവാദത്തിലായി. ഇതില്‍ നിധീഷിനൊപ്പമായിരുന്നു ഏയര്‍പോര്‍ട്ട് സാജന്. എയര്‍പോര്‍ട്ട് ഡാനി രാജ്യം വിട്ടതും ഇതിനിടെ ചര്‍ച്ചയായി.
ആദ്യത്തെ പിണറായി സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ ആദ്യമെടുത്ത നടപടികളിലൊന്ന് തലസ്ഥാനത്തെ ഗുണ്ടകള്‍ക്കെതിരെയുള്ള നടപടിയായിരുന്നു. നിരവധി പേരെ ഈ നടപടിയുടെ ഭാഗമായി കരുതല്‍ തടങ്കലിലേക്ക് മാറ്റി. എന്നാല്‍ ഈ നടപടികളെയെല്ലാം നിഷ്ഫലമാക്കി തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടങ്ങള്‍ തുടങ്ങി. കോവിഡ് കാലത്തിനു പിന്നാലെ ഗുണ്ടകളുടെ അക്രമങ്ങള്‍ രൂക്ഷമായപ്പോള്‍ സംസ്ഥാന പൊലീസ് ഓപ്പറേഷന് കാവല്‍ എന്ന ദൗത്യം ആരംഭിച്ചു. ഇതുപ്രകാരം വീണ്ടും കരുതല്‍ തടങ്കല്‍ നടപടികളാരംഭിച്ചു. പക്ഷേ എല്ലാം നിലച്ചു. ഓംപ്രകാശ് പ്രതിയായ കൊച്ചി ലഹരിക്കേസില്‍ നിര്‍ണായക കണ്ടെത്തലുകള്‍ പോലീസ് നടത്തിയിരുന്നു.
ലഹരി ഇടപാടുകളുടെ ഫണ്ടര്‍ കൊല്ലം സ്വദേശി ഷിഹാസാണെന്നാണു കണ്ടെത്തല്‍. അന്വേഷണം ഉന്നത പോലീസുദ്യോഗസ്ഥനിലേക്കും നീളുന്നതായാണു സൂചന. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ വിട്ടുകിട്ടാന്‍ ഈ ഉദ്യോഗസ്ഥന് ശ്രമിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ്, ഇയാളുടെ ഹോട്ടല്‍മുറിയില്‍ നടന്നതു ലഹരിപ്പാര്ട്ടിയെന്ന് ഉറപ്പിച്ചിരുന്നു. ഓം പ്രകാശിന്റെ മുറിയിലെത്തിയ മുഴുവന്‍ ആളുകളെയും ചോദ്യം ചെയ്തതിനു ശേഷമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.
ഈ കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമടക്കം 20 പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇവരെല്ലാവരും സത്കാരത്തിനിടെ ഓംപ്രകാശിന്റെ മുറിയിലെത്തിയതായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘത്തിന് മുറിയില്‍ ലഹരിപ്പാര്‍ട്ടി നടന്നതായി ഉറപ്പിക്കാന്‍ കഴിഞ്ഞു. ചിലരുടെ മുടിയും നഖവും പോലീസ് രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതിന്റെ ഫലം ലഭിക്കുന്നതോടെ കൂടുതല്‍ നടപടികളിലേക്കു കടക്കും.
ഒക്ടോബര്‍ ആറിനാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കുണ്ടന്നൂരിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിന്ന് ഓം പ്രകാശിനെ പിടികൂടിയത്. നാലു ലിറ്റര്‍ വിദേശമദ്യവും കൊക്കെയിന്‍ പൗഡറും ഇവിടെനിന്നു കൊച്ചി ഡാന്‍സാഫ് ടീമും മരട് പോലീസും ചേര്‍ന്നു പിടിച്ചെടുത്തിരുന്നു. ഓംപ്രകാശിന്റെ ജാമ്യം റദ്ദുചെയ്യാനുള്ള നടപടികളുമായി മുന്നോട്ടു നീങ്ങുകയാണു മരട് പോലീസ്. ഇതിനിടെയാണ് തിരുവനന്തപുരത്തെ ഡിജെ പാര്‍ട്ടിയിലെ സംഘര്‍ഷം എത്തുന്നത്.രണ്ടുമാസം മുമ്പ് കൊച്ചിയില്‍ ഓംപ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിരുന്നു.