30 വര്‍ഷമായി തുടരുന്ന മോഷണം; സ്വന്തമാക്കിയത് ആഢംബര കാറുകള്‍; ക്ഷേത്രമോഷ്ടാവ് തിരുവല്ലം ഉണ്ണി വീണ്ടും പിടിയില്‍
തിരുവല്ല: ക്ഷേത്ര മോഷണം പതിവാക്കിയ തിരുവല്ലം ഉണ്ണി വീണ്ടും പിടിയില്‍. തിരുവല്ലം മേനിലം കീഴേപാലറക്കുന്ന് വീട്ടില്‍ തിരുവല്ലം ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണികൃഷണനെ ( 52 ) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കിഴക്കന്‍ മുത്തൂര്‍ പടപ്പാട് ശ്രീദേവി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസിലാണ് പിടിച്ചത്. നാല് ലക്ഷത്തോളം രൂപ വില വരുന്ന ഓട്ടു വിളക്കുകളും ശീവേലി കുടങ്ങളും അടക്കം മോഷ്്ടിച്ച കേസിലാണ് പ്രതി പിടിയിലായത്. ക്ഷേത്രത്തിന് സമീപത്തു നിന്നും ലഭിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവല്ല: ക്ഷേത്ര മോഷണം പതിവാക്കിയ തിരുവല്ലം ഉണ്ണി വീണ്ടും പിടിയില്‍. തിരുവല്ലം മേനിലം കീഴേപാലറക്കുന്ന് വീട്ടില്‍ തിരുവല്ലം ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണികൃഷണനെ ( 52 ) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കിഴക്കന്‍ മുത്തൂര്‍ പടപ്പാട് ശ്രീദേവി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസിലാണ് പിടിച്ചത്.
നാല് ലക്ഷത്തോളം രൂപ വില വരുന്ന ഓട്ടു വിളക്കുകളും ശീവേലി കുടങ്ങളും അടക്കം മോഷ്്ടിച്ച കേസിലാണ് പ്രതി പിടിയിലായത്. ക്ഷേത്രത്തിന് സമീപത്തു നിന്നും ലഭിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി 21 ദിവസമായി പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് അതിസാഹസികമായി പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
കഴിഞ്ഞ മാസം 17 ന് അര്‍ദ്ധരാത്രി ഇന്‍ഡിക്ക കാറില്‍ എത്തിയ പ്രതി ക്ഷേത്രത്തിന്റെ മുന്‍വശത്ത് കാര്‍ നിര്‍ത്തിയ ശേഷം മതില് ചാടി കടന്ന് പ്രധാന വാതിലിന്റെ താഴ് അടക്കം തകര്‍ത്ത് സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന വിളക്കുകളും ക്ഷേത്ര ശ്രീകോവിലിന് മുമ്പില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ വിളക്കും ചുറ്റുവിളക്കുകളും അടക്കം മോഷ്ടിക്കുകയായിരുന്നു.
ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
ഉണ്ണികൃഷ്ണന് സഞ്ചരിച്ചിരുന്ന കാര്‍ തങ്ങളുടെ വാഹനം ഉപയോഗിച്ച് തടയാന്‍ നടത്തിയ ശ്രമത്തിനിടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങള്‍ ആയ പി. അഖിലേഷ്, എം.എസ്.മനോജ് കുമാര്‍ എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. ഡിവൈ.എസ്.പി എസ്. അഷാദിന്റെ നിര്‍ദ്ദേശപ്രകാരം ഇന്്സപെക്ടര് ബി.കെ. സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. അഖിലേഷ്, എം.എസ്.മനോജ് കുമാര്‍, വി. അവിനാഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
30 വര്‍ഷം നീണ്ട മോഷണ ജീവിതത്തിലുടെ ലഭിച്ച പണം ഉപയോഗിച്ച് സ്കോഡ ഒക്ടോവിയ അടക്കം രണ്ട് ആഡംബര കാറുകള്‍ പ്രതി സ്വന്തമാക്കിട്ടുള്ളതായി പോലീസ് പറഞ്ഞു. മോഷണ മുതല്‍ വിറ്റു കിട്ടുന്ന പണം ആഢംബര ജീവിതത്തിനാണ് പ്രതി ഉപയോഗിച്ചിരുന്നത്. പ്രതിയുടെ വീട്ടില്‍ നിന്നടക്കം തൊണ്ടിമുതല്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.