- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു കടന്നുകളഞ്ഞവരെ പിടികൂടി പരിശോധിപ്പോള്‍ കൈകളില്‍ എംഡിഎംഎ; മാഫിയയെ പോലീസ് സാഹസികമായി അകത്താക്കിയപ്പോള്‍
മലപ്പുറം: പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ മറ്റു വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. പ്രതികളെ പോലീസ് സാഹസികമായി പിടിച്ചപ്പോള്‍ യുവാക്കളുടെ കൈയില്‍ എം.ഡി.എം.എ. മാരകമയക്കുമരുന്നായ എം ഡി എം എ സഹിതം രണ്ടു പേരെയാണു മഞ്ചേരിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേരി പയ്യനാട് കുട്ടിപ്പാറ സ്വദേശികളായ വി പി ഷാജി (48), കെ അബ്ദുല്‍ ജലീല്‍ (32) എന്നിവരെയാണ് ജില്ലാ ആന്റി നാര്‍ക്കോട്ടിക് സെല്ലും മഞ്ചേരി പൊലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 63.030 ഗ്രാം […]
മലപ്പുറം: പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ മറ്റു വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. പ്രതികളെ പോലീസ് സാഹസികമായി പിടിച്ചപ്പോള്‍ യുവാക്കളുടെ കൈയില്‍ എം.ഡി.എം.എ. മാരകമയക്കുമരുന്നായ എം ഡി എം എ സഹിതം രണ്ടു പേരെയാണു മഞ്ചേരിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
മഞ്ചേരി പയ്യനാട് കുട്ടിപ്പാറ സ്വദേശികളായ വി പി ഷാജി (48), കെ അബ്ദുല്‍ ജലീല്‍ (32) എന്നിവരെയാണ് ജില്ലാ ആന്റി നാര്‍ക്കോട്ടിക് സെല്ലും മഞ്ചേരി പൊലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 63.030 ഗ്രാം എം ഡി എം എയും കണ്ടെടുത്തു. ഇന്നലെ ഉച്ചയോടെ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പയ്യനാട് നെല്ലിക്കുത്ത് വെച്ച് കാറില്‍ മയക്കുമരുന്ന് കടത്തുകയായിരുന്ന പ്രതികള്‍ പിടിയിലായത്.
ബാംഗ്ലൂരില്‍ നിന്നും കൊണ്ടു വരുന്ന എം ഡി എം എ മഞ്ചേരിയിലും പരിസരത്തും വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായതെന്നും ഇവരുടെ കൂട്ടാളികളെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഞ്ചേരി നെല്ലിക്കുത്ത് മില്ലുംപടിയില്‍ വെച്ച് പ്രതികള്‍ സഞ്ചരിച്ച കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും വാഹനം നിര്‍ത്താതെ മറ്റു വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച് വാഹനം എടുത്ത് രക്ഷപെടുവാന്‍ ശ്രെമിച്ചെങ്കിലും അതി സാഹസികമായാണ് പോലീസ് വാഹനം നിര്‍ത്തിച്ച് പ്രതികളെ പിടികൂടിയത്. അബ്ദുല്‍ജലീലിനെ 2018 ല്‍ 10 കിലോ കഞ്ചാവൂമായി വാളയാര്‍ എക്സൈസ് പിടികൂടിയിരുന്നു.
ഡിവൈഎസ്പി പ്രേംജിത്ത്, മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണം എസ് ഐ ജസ്റ്റിന്‍ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മലപ്പുറം പെരിന്തല്‍മണ്ണ നാര്‍ക്കോട്ടിക് സ്‌ക്വാഡുകള്‍ക്കു പുറമെ മഞ്ചേരി സ്റ്റേഷനിലെ ദീപേഷ്, തൗഫീഖ് മുബാറക്ക്, നിഷാദ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും നിരോധിത മയക്കു മരുന്നു കടത്തിനെതിരെ ജില്ലയില്‍ ശക്തമായ പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.