കോഴിക്കോട്: കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെതിരായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലവിളി പ്രസംഗത്തില്‍ കേസെടുക്കാതെ പോലീസ്. കോഴിക്കോട് എടച്ചേരി കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി നിജേഷ് കണ്ടിയില്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടിയെടുക്കാത്തത്. കേസെടുക്കണമെങ്കില്‍ കോടതിയെ സമീപിക്കാനാണ് പോലീസ് പറഞ്ഞതെന്ന് നിജേഷ് പ്രതികരിച്ചു.

പുഷ്പന്റെ മരണവുമായി ബന്ധപ്പെ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതാണ് പ്രകോപനത്തിന് കാരണം. 29 ന് രാത്രിയാണ് പൊതുയോഗത്തിലെ പ്രസംഗത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊലവിളി പ്രസംഗം നടത്തിയത്. വീട്ടില്‍ കയറി കയ്യലും കാലും അടിച്ച് മുറിക്കുമെന്നായിരുന്നു പ്രവര്‍ത്തകരുടെ ഭീഷണി. എന്നാല്‍ വീട്ടില്‍ കയറാതിരുന്നത് നിജേഷ് വീട്ടില്‍ ഇല്ലെന്ന് പോലീസ് പറഞ്ഞിതിനാല്‍ ആണെന്നും ഡിവൈഎഫ് പ്രസംഗം നടത്തി. നിജേഷ് നടക്കണോ ഇരിക്കണോ കിടക്കണോയെന്ന് ഇരിങ്ങണ്ണൂരിലെ ഡിവൈഎഫ്ഐ തീരുമാനിക്കും' എന്നായിരുന്നു കൊലവിളി പ്രസംഗം.

അതേസമയം പോസ്റ്റിനെതിരെ നല്‍കിയ പരാതിയില്‍ നിജേഷിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റിനെതിരെ നല്‍കിയ പരാതിയില്‍ നിജേഷിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തിട്ടുണ്ട്. അതിനിടെയാണ് കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ രംഗത്തെത്തുന്നത്. കഴിഞ്ഞ മാസം മുപ്പതിനാണ് നിജേഷിനെതിരെ പോലീസ് കേസെടുത്തത്.