- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകള്‍ കണ്ടെത്തി പൊലീസ്. 472പൊലീസ് സ്റ്റേഷന് പരിധിയിലാണിവയുള്ളത്. ഏറ്റവും കൂടുതല്‍ തിരുവനന്തപുരം സിറ്റിയിലാണ്. 235 എണ്ണം, തിരുവനന്തപുരം റൂറലില്‍ 118, മലപ്പുറത്ത്92. ഇത്തരത്തില്‍ കണ്ടെത്തിയ ബ്ലാക്ക്സ്പോട്ടുകളില്‍ തുടര്‍ച്ചയായി ഡ്രോണ്‍പരിശോധന നടത്തി ലഹരിയിടപാടുകാരെയും ഉപയോഗിക്കുന്നവരെയും പിടികൂടുമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു.
ഡ്രോണ്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് പരിശോധനകള്‍ നടത്തും. സംഭരണ-വിതരണ കേന്ദ്രങ്ങളും ലഹരിയെത്തിക്കുന്ന വാഹനങ്ങളും കണ്ടെത്തി പിടികൂടും. കാരിയര്‍മാരായ സ്ത്രീകളെയടക്കം തിരിച്ചറിയാനുമാവും. ഇതിനായി 472സ്റ്റേഷനുകളില്‍ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചു. ബ്ലാക്ക്സ്പോട്ടുകളിലെ സ്കൂളുകള്‍ക്കും കോളേജുകള്ക്കുമടുത്തുള്ള തട്ടുകടകളില്‍ ലഹരി വ്യാപാരമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. എം.ഡി.എം.എ അടക്കമുള്ള രാസലഹരിയാണ് കൂടുതലും വില്‍ക്കുന്നത്.
ലഹരിയൊഴുക്ക് തടയാന്‍ വിവിധ ഏജന്‍സികളെ ഏകോപിപ്പിക്കും. ഇതിനായി സംസ്ഥാനതലത്തില്‍ ചീഫ്സെക്രട്ടറിയും ജില്ലാതലത്തില്‍ കളക്ടറും തലവനായി നാര്‍കോ- കോഓര്‍ഡിനേഷന്‍ സെന്ററും സജ്ജമാക്കിയിട്ടുണ്ട്. ലഹരിയിടപാടുകാരുടെ ചിത്രങ്ങളടക്കമുള്ള വിവരങ്ങള്‍ ദേശീയ ഡേറ്റാബേസായ നിദാനിലേക്ക് (നാഷണല്‍ ഇന്റഗ്രേറ്റഡ് ഡേറ്റാബേസ് ഓണ്‍ അറസ്റ്റഡ് നാര്‍ക്കോ ഒഫന്‍ഡേഴ്സ്) നല്‍കും. കേസന്വേഷണത്തിന് സഹായകരമാണിത്.
ബ്ലാക്ക്സ്പോട്ടുകള്‍ക്ക് മുകളില്‍ ഡ്രോണ്‍പറത്തി പൊലീസ് ദൃശ്യങ്ങളെടുക്കുന്നതാണ് ആദ്യഘട്ടം.ഇവ സ്റ്രേഷനുകളിലും കണ്‍ട്രോള്‍റൂമുകളിലും തത്സമയം പരിശോധിക്കും. ലഹരിവില്പനക്കാരെയും ഉപയോഗിക്കുന്നവരെയും ഉടനടി അറസ്റ്റിലാക്കും. ലഹരിവില്പന കേന്ദ്രങ്ങളില്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റെയ്ഡു നടത്താം.വളരെ ഉയരത്തില്‍ നിന്ന് രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്താനാവും. ഇതിനായി സ്റ്റേഷനുകള്‍ക്ക് ഡ്രോണ്‍ വാടകയ്ക്കെടുക്കാം, വാങ്ങാം.