- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലര്‍ച്ചെ പ്രസവിച്ചു; സണ്‍ഷെയ്ഡില്‍ ഒളിപ്പിച്ചു; ആണ്‍സുഹൃത്തിന് നല്‍കിയത് ജീവനുള്ള കുട്ടിയെയോ എന്ന് ഉറപ്പിക്കാന്‍ പോലീസ്; പൂച്ചാക്കലില്‍ സംഭവിച്ചത്
ആലപ്പുഴ: തകഴിയില്‍ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയത് എന്ന് പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ ഇത് ഉറപ്പിക്കാന്‍ കഴിയൂ. തകഴി കുന്നുമ്മവണ്ടേപ്പുറം വയലിന്റെ വരമ്പില്‍ കുഞ്ഞിനെ കുഴിച്ചിട്ടെന്നാണ് കസ്റ്റഡിയിലുള്ള രണ്ടുപേരും പോലീസിന് മൊഴി നല്‍കിയത്. പൂച്ചാക്കല്‍ സ്വദേശിനിയും അവിവാഹിതയുമായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് ആണ്‍സുഹൃത്തിന്റെ നാടായ തകഴിയില്‍ കുഴിച്ചുമൂടിയത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പ്പറമ്പ് തോമസ് ജോസഫ്(24) ഇയാളുടെ സുഹൃത്ത് അശോക് ജോസഫ്(24) എന്നിവരെ പൂച്ചാക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓഗസ്റ്റ് ഏഴാം […]
ആലപ്പുഴ: തകഴിയില്‍ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയത് എന്ന് പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ ഇത് ഉറപ്പിക്കാന്‍ കഴിയൂ. തകഴി കുന്നുമ്മവണ്ടേപ്പുറം വയലിന്റെ വരമ്പില്‍ കുഞ്ഞിനെ കുഴിച്ചിട്ടെന്നാണ് കസ്റ്റഡിയിലുള്ള രണ്ടുപേരും പോലീസിന് മൊഴി നല്‍കിയത്. പൂച്ചാക്കല്‍ സ്വദേശിനിയും അവിവാഹിതയുമായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് ആണ്‍സുഹൃത്തിന്റെ നാടായ തകഴിയില്‍ കുഴിച്ചുമൂടിയത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പ്പറമ്പ് തോമസ് ജോസഫ്(24) ഇയാളുടെ സുഹൃത്ത് അശോക് ജോസഫ്(24) എന്നിവരെ പൂച്ചാക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഓഗസ്റ്റ് ഏഴാം തീയതി പുലര്‍ച്ചെ ഒന്നരയോടെയാണ് പൂച്ചാക്കലിലെ വീട്ടില്‍വെച്ച് 22-കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് കുഞ്ഞിനെ വീടിന്റെ സണ്‍ഷേഡില്‍ ഒളിപ്പിച്ചു. അടുത്ത ദിവസം യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പ്രസവത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ കുഞ്ഞിനെ കാമുകന്‍ കൊണ്ടുപോയെന്നും ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നുമായിരുന്നു യുവതിയുടെ മൊഴി. ഇതോടെ ഡോക്ടറാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമായി.
യുവതിയെ വിശദമായി ചോദ്യംചെയ്തപ്പോള്‍ ആണ്‍ സുഹൃത്തിനെക്കുറിച്ച് വെളിപ്പെടുത്തി. തുടര്‍ന്ന് ശനിയാഴ്ച രാത്രി പത്തരയോടെ കാമുകനെ കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്ന മൊഴി ലഭിച്ചത്. ഓഗസ്റ്റ് ഏഴാം തീയതി വീട്ടില്‍ വച്ച് പ്രസവിച്ച യുവതി, കുഞ്ഞിനെ യുവാവിന്റെ കൈവശം കൊടുത്തുവിടുകയായിരുന്നു. വയറുവേദനയെ തുടര്‍ന്ന് പിന്നീട് യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതാണ് നിര്‍ണ്ണായകമായത്. എന്നാല്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമേ ചികിത്സ നല്‍കാനാകൂ എന്നറിയിച്ചു.
തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിയതോടെയാണ് യുവതിയുടെ പ്രസവം നടന്ന വിവരം പുറത്തറിയുന്നത്. കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോള്‍ യുവാവിന്റെ കൈവശം അമ്മത്തൊട്ടിലില്‍ നല്‍കാനായി ഏല്‍പ്പിച്ചെന്നാണ് അറിയിച്ചതെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. ഇതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. പോലീസ് പിടികൂടിയപ്പോള്‍ തന്നെ കാമുകന്‍ എല്ലാ സത്യവും തുറന്നു പറഞ്ഞു. കാമുകന് യുവതി നല്‍കിയത് ജീവനുള്ള കുട്ടിയെ ആണോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഈ യുവതിയും പോലീസ് നിരീക്ഷണത്തിലാണ്.
യുവതി അറിയിച്ചതിനനുസരിച്ച് പൂച്ചാക്കലിലെ വീട്ടിലെത്തിയും യുവതിയുടെ സുഹൃത്തും അയാളുടെ സുഹൃത്തും കുഞ്ഞിന്റെ ഏറ്റുവാങ്ങിയ ശേഷം തകഴി റെയില്‍വേ ക്രോസിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടുകയായിരുന്നുവെന്ന് പോലീസ് തിരിച്ചറിയുകയാണ്. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത ശേഷം യുവാക്കളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ആദ്യം ചേര്‍ത്തല പൊലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ഇവയും വിശ്വാസ യോഗ്യമായിരുന്നില്ല.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണോ യുവതി ആണ്‍സുഹൃത്തിന് കൈമാറിയതെന്ന് കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. ഇതില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രാഥമികമായി കൊലയാണെന്ന് തന്നെയാണ് പുറത്തു വരുന്ന വിവരം.