- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോസ്റ്റിട്ട പോരാളി ഷാജി സാക്ഷി; നീക്കം ചെയ്യാത്ത ഫെയ്‌സ് ബുക്ക് പ്രതി; കാഫിര്‍ തെറ്റു ചെയ്തവര്‍ സാക്ഷികള്‍; ലതികയെ പ്രതിയാക്കാതിരിക്കാന്‍ ഈ കരുതല്‍?
കോഴിക്കോട്: വിവാദമായ കാഫിര്‍സന്ദേശ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് പാര്‍ട്ടി അനുകൂല സാമൂഹികമാധ്യമ ഗ്രൂപ്പുകള്‍ വഴിയാണെന്ന പോലീസ് വെളിപ്പെടുത്തലിനിടെ ഫെയ്‌സ് ബുക്കിനെ മാത്രം പ്രതിയാക്കിയതും വിവാദത്തില്‍. കേസിലെ 20 മുതല്‍ 23 വരെയുള്ള സാക്ഷികളാണ് സന്ദേശം പ്രച രിപ്പിച്ച നാലുപേരും. ഇവരാരും പ്രതികളല്ല. അതേസമയം വിവാദപോസ്റ്റ് നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും അത് നീക്കംചെയ്യാത്തതിനാല്‍ ഫെയ്സ്ബുക്കിനെ കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. പോരാളി ഷാജിയാണ് ഇനിയും പോസ്റ്റ് നീക്കം ചെയ്യാത്തത്. എന്നിട്ടും പോസ്റ്റുചെയ്ത പേജിന്റെ അഡ്മിനെതിരേ കേസുമില്ല. ഫെയ്‌സ് ബുക്ക് പ്രതിയുമായി. ഫെയ്‌സ് ബുക്കിനെ പ്രതിയാക്കിയതു […]
കോഴിക്കോട്: വിവാദമായ കാഫിര്‍സന്ദേശ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് പാര്‍ട്ടി അനുകൂല സാമൂഹികമാധ്യമ ഗ്രൂപ്പുകള്‍ വഴിയാണെന്ന പോലീസ് വെളിപ്പെടുത്തലിനിടെ ഫെയ്‌സ് ബുക്കിനെ മാത്രം പ്രതിയാക്കിയതും വിവാദത്തില്‍. കേസിലെ 20 മുതല്‍ 23 വരെയുള്ള സാക്ഷികളാണ് സന്ദേശം പ്രച രിപ്പിച്ച നാലുപേരും. ഇവരാരും പ്രതികളല്ല. അതേസമയം വിവാദപോസ്റ്റ് നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും അത് നീക്കംചെയ്യാത്തതിനാല്‍ ഫെയ്സ്ബുക്കിനെ കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. പോരാളി ഷാജിയാണ് ഇനിയും പോസ്റ്റ് നീക്കം ചെയ്യാത്തത്. എന്നിട്ടും പോസ്റ്റുചെയ്ത പേജിന്റെ അഡ്മിനെതിരേ കേസുമില്ല. ഫെയ്‌സ് ബുക്ക് പ്രതിയുമായി. ഫെയ്‌സ് ബുക്കിനെ പ്രതിയാക്കിയതു കൊണ്ടു തന്നെ പോരാളി ഷാജിയേയും പ്രതിയാക്കേണ്ടതാണ്.
പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട വടകരയിലെ ഡി.വൈ.എഫ്.ഐ. നേതാവായ അധ്യാപകന്‍ പഠിപ്പിക്കുന്ന സ്‌കൂളിലേക്ക് ബുധനാഴ്ച യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. തിങ്കളാഴ്ച വടകര പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സന്ദേശം പ്രചരിച്ച വഴി കൃത്യമായി വിശദീകരിക്കുന്നത്. ഇനി ഫെയ്‌സ് ബുക്കിനെ പ്രതിയാക്കിയ ഇരട്ടത്താപ്പും ചര്‍ച്ചയാക്കും. അന്വേഷണം ഏറ്റവുമൊടുവില്‍ എത്തിനില്‍ക്കുന്നത് വടകരയിലെ ഡി.വൈ.എഫ്.ഐ. നേതാവായ റിബേഷിലാണ്. റെഡ് എന്‍കൗണ്ടര്‍ എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ 25-ന് ഉച്ചയ്ക്ക് 2.13-ന് ഈ സന്ദേശം ഷെയര്‍ചെയ്തത് ഇയാളാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
എവിടെനിന്ന് ഈ സന്ദേശം ലഭിച്ചുവെന്നത് ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. പോലീസ് ഇയാളുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് ജില്ലാ ഫൊറന്‍സിക് സയന്‍സ് ലാബില്‍ പരിശോധനയ്ക്കയച്ചു. പരിശോധനാഫലം ലഭിച്ചാല്‍മാത്രമേ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാകൂ. എന്നിട്ടും ഇയാളും പ്രതിയല്ല. മുന്‍ എംഎല്‍എ കെകെ ലതികയും വ്യാജ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവരെ പ്രതിയാക്കിയാല്‍ ലതികയേയും പ്രതിയാക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് തെറ്റ് ചെയ്തവരെ എല്ലാം സാക്ഷികളാക്കിയത്.
തിരുവള്ളൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകനും എം.എസ്.എഫ്. നേതാവുമായ പി.കെ. മുഹമ്മദ് കാസിം വടകരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്‌ക്കെതിരേ വിവാദസന്ദേശം അയച്ചെന്നായിരുന്നു സി.പി.എം. ആരോപണം. എന്നാല്‍, തന്റെപേരില്‍ വ്യാജമായി സൃഷ്ടിച്ചതാണ് ഈ സന്ദേശമെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിം ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് മാറിമറിഞ്ഞു.
അമ്പാടിമുക്ക് സഖാക്കള്‍ എന്ന സി.പി.എം. അനുകൂല ഫെയ്സ്ബുക്ക് പേജിലാണ് ആദ്യം ഈ സന്ദേശം വന്നതെന്നായിരുന്നു മുസ്ലിംലീഗിന്റെ പരാതി. ഈ പേജിന്റെ അഡ്മിന്‍ മനീഷിനെ ചോദ്യംചെയ്തപ്പോള്‍ ഏപ്രില്‍ 25-ന് ഉച്ചയ്ക്ക് 2.34-ന് റെഡ് ബറ്റാലിയന്‍ എന്ന വാട്സാപ്പ് ഗ്രൂപ്പില്‍നിന്നാണ് ഈ സന്ദേശം ലഭിച്ചതെന്ന് മൊ ഴിനല്‍കി.
അമല്‍ റാം എന്നയാളാണ് ഈ ഗ്രൂപ്പില്‍ സന്ദേശമിട്ടത്. റെഡ് എന്‍കൗണ്ടര്‍ എന്ന ഗ്രൂപ്പില്‍നിന്നാണ് തനിക്ക് ഈ സന്ദേശം ലഭിച്ചതെന്ന് അമല്‍ റാം സമ്മതിച്ചു. റിബേഷ് എന്നയാളാണ് 2.13-ന് റെഡ് എന്‍കൗണ്ടറില്‍ ഇത് പോസ്റ്റുചെയ്തതെന്നും അമലിന്റെ മൊഴിയുണ്ട്. തുടര്‍ന്നാണ് റിബേഷിന്റെ മൊഴിയെടുത്തത്. പോരാളി ഷാജി എന്ന ഫെയ്സ്ബുക്ക് പേജില്‍ ഈ സന്ദേശം പോസ്റ്റ് ചെയ്തത് ഏപ്രില്‍ 25-ന് രാത്രി 8.23-നാണ്, അന്നു വൈകീട്ടുമുതല്‍ വാട്സാപ്പ് വഴി ഒട്ടേറെ പേരില്‍നിന്നും ഈ സന്ദേശം തനിക്ക് ലഭിച്ചതായി അഡ്മിന്‍ വഹാബ് മൊഴിനല്‍കി. പക്ഷേ, ആരില്‍നിന്നാണ് ഇതു ലഭിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
അതിനിടെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആരുനിര്‍മിച്ചതായാലും ഇടതുപക്ഷത്തിനെതിരാണെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും വടകര ലോക്സഭാമണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന കെ.കെ. ശൈലജ എം.എല്‍.എ. വിശദീകരിച്ചു. യഥാര്‍ഥ ഇടതുപക്ഷക്കാര്‍ ഇത് ചെയ്യില്ല. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കെ.കെ. ലതിക ഷെയര്‍ചെയ്തത് ശരിയായില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു ലതികയുടെ മറുപടിയെന്നും ശൈലജ പറഞ്ഞു.
പോലീസ് റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. അന്വേഷണം ശരിയായ രീതിയിലാണ് നടന്നത്. ജില്ലാസെക്രട്ടറിതന്നെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞിട്ടുണ്ട്. കാന്തപുരത്തിന്റെപേരില്‍ വ്യാജ ലെറ്റര്‍ഹെഡില്‍വന്ന പ്രചാരണവും മാതൃഭൂമിയുടെ ഓണ്‍ലൈന്‍പേജ് വ്യാജമായി ഉപയോഗിച്ചതും അന്വേഷിക്കണം. ഭീകര പ്രവര്‍ത്തനമാണെങ്കില്‍ ഇതെല്ലാം അതിന്റെ പരിധിയില്‍വരുമെന്നും അവര്‍ പറഞ്ഞു.