- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരത്തിലെ രോമങ്ങളും തലമുടിയും സ്വന്തമായി പൂര്‍ണമായി നീക്കം ചെയ്ത് മുറിയുടെ മൂലയില്‍ കൂട്ടിയിട്ടു; മേശപ്പുറത്ത് കറുപ്പു നിറത്തിലുള്ള വിചിത്രങ്ങളായ പ്രതിമകളും പ്രത്യേകതരം ആയുധങ്ങളും; കിളിയൂരിലേതും സാത്താന്‍ സേവ! ആ അമ്മ പ്രാര്‍ത്ഥിക്കുന്നത് 'സൈക്കോ' മകന്‍ ഇനി പുറത്തിറങ്ങരുത് എന്ന്; ആ അച്ഛനെ മകന്‍ കൊന്നത് നിഗൂഡതകള്‍ പുറത്തറിയാതിരിക്കാന്‍
വെള്ളറട: കിളിയൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിലെ ദുര്‍മന്ത്രവാദം പോലീസ് വിശദ അന്വേഷണത്തിന് വിധേയമാക്കും. കിളിയൂര്‍ ചരവുവിള ബംഗ്ലാവില്‍ ജോസാ(70)ണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിന്‍ ജോസിന്റെ(28) സ്വഭാവത്തിലെ മാറ്റം ഭയന്നാണ് താനും ഭര്‍ത്താവും കഴിഞ്ഞിരുന്നതെന്ന അമ്മ സുഷമകുമാരിയുടെ വെളിപ്പെടുത്തല്‍ പോലീസ് ഗൗരവത്തിലെടുക്കും. കഴിഞ്ഞ അഞ്ചിന് രാത്രിയിലായിരുന്നു കൊലപാതകം. മകന്റെ ആഭിചാരത്തെ കുറിച്ച് അച്ഛന് വ്യക്തമായ സംശയം ഉണ്ടായിരുന്നു. ചില തെളിവുകളും കിട്ടിയിരിക്കാമെന്ന് പോലീസ് കരുതുന്നു. ഇത് പുറത്തു വരാതിരിക്കാന്‍ ആകാം കൊലയെന്ന സംശയവും പോലീസിനുണ്ട്. അങ്ങനെയെങ്കില്‍ മറ്റാരുടേയോ സമ്മര്‍ദ്ദവും കൊലയ്ക്ക് കാരണമായി മാറാനുള്ള സാധ്യത ഏറെയാണ്.
കൊലപാതകത്തിനു ദിവസങ്ങള്‍ക്കു മുന്‍പ് പ്രജിന്‍ ശരീരത്തിലെ രോമങ്ങളും തലമുടിയും സ്വന്തമായി പൂര്‍ണമായി നീക്കം ചെയ്ത് മുറിയുടെ മൂലയില്‍ കൂട്ടിയിട്ടിരുന്നു. കൂടാതെ മേശപ്പുറത്ത് കറുപ്പു നിറത്തിലുള്ള വിചിത്രങ്ങളായ പ്രതിമകളും പ്രത്യേകതരം ആയുധങ്ങളും സൂക്ഷിക്കുകയും ചെയ്തു. സാത്താന്‍ സേവ പോലുള്ള ആഭിചാരകര്‍മങ്ങളെ കുറിച്ചാണ് അമ്മയ്ക്ക് സംശയം. ഈ സാഹചര്യത്തില്‍ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിക്കും. നെയ്യാറ്റിന്‍കര ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രജിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.
ഹാളിലെ സോഫയില്‍ ചാരിക്കിടന്നിരുന്ന ജോസിന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു പ്രജിന്‍. പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജോസിനെ അടുക്കളയില്‍വെച്ച് വീണ്ടും കഴുത്തിലും തലയിലും നെഞ്ചിലും വെട്ടിയാണ് കൊലപ്പെടുത്തിയത്. നന്തന്‍കോട്ടെ കേഡല്‍ ജിന്‍സണ്‍ രാജയുടെ കൊലപാതക പരമ്പരയുമായി ഈ സംഭവത്തിനും ബന്ധം കാണുന്നവരുണ്ട്. വീട്ടിലെ രണ്ടാംനിലയിലെ മുറിയില്‍ നിഗൂഢമായ ജീവിതമാണ് പ്രജിന്‍ നയിച്ചത്. ചൈനയിലെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാത്തതിലെ വിഷമവും പ്രജിനുണ്ടായിരുന്നു. പിന്നീട് ഒന്നരലക്ഷത്തോളം രൂപ ചെലവിട്ട് കൊച്ചിയില്‍ സിനിമാപഠനത്തിനു പോയി. ഇതിനു ശേഷമാണ് പ്രജിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്.
ഇതിനു ശേഷം പള്ളിയില്‍ പോലും പോകാറില്ലായിരുന്നു. മുറിയടച്ചിരിക്കുന്നതു പതിവാക്കിയിരുന്നു. മുറിയിലേക്ക് ആര്‍ക്കും പ്രവേശനമില്ലായിരുന്നു. ചിലപ്പോഴൊക്കെ രാത്രിയില്‍ വാഹനമെടുത്ത് പുറത്തുപോകുന്ന പ്രജിന്‍, മണിക്കൂറുകള്‍ കഴിഞ്ഞാണ് മടങ്ങിവന്നിരുന്നത്. ഇതിനെക്കുറിച്ച് രൂക്ഷമായി പ്രതികരിക്കുമായിരുന്നു. ഇക്കാരണത്താല്‍ പ്രജിന്റെ മുറിയില്‍ എന്താണു നടക്കുന്നതെന്നുള്ള ഒരു വിവരവും തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും അമ്മ പറഞ്ഞു. കൊച്ചിയില്‍ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ് പ്രജിനില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. ജാമ്യത്തില്‍ പുറത്തിറങ്ങിയാന്‍ എന്നെയും മകളെയും കൊല്ലും. പ്രജിന് ബ്ലാക്ക് മാജിക്കിന്റെ ഇടപാട് ഉണ്ടായിരുന്നെന്നും സുഷ്മ വെളിപ്പെടുത്തി. സ്വാതന്ത്യം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് പ്രജിന്‍ അച്ഛന്‍ ജോസിനെ വെട്ടികൊലപ്പെടുത്തിയത്. കൃത്യത്തിന് പിന്നാലെ പ്രജിന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രജിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. തനിക്ക് സ്വാതന്ത്ര്യം അനുവദിക്കാത്തതിനാലാണ് പിതാവിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു പ്രജിന്‍ പൊലീസിനോട് പറഞ്ഞത്.
ഇതിന് ശേഷം അമ്മ നടത്തിയ വെളിപ്പെടുത്താലാണ് കൊലയ്ക്ക് പുതിയ മാനം നല്‍കിയത്. 'അധിക സമയവും അവന്‍ മുറി പൂട്ടിയിട്ടേ പുറത്തിറങ്ങാറുള്ളു. അവന്റെ മുറിയിലേക്ക് കയറാന്‍ ഞങ്ങളെ സമ്മതിക്കില്ല. ചില സമയങ്ങളില്‍ മുറിയില്‍നിന്ന് ഓം പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേള്‍ക്കുമായിരുന്നു. മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ബ്ലാക്ക് മാജിക്ക് ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. മകന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ എന്നേയും മകളേയും കൊല്ലും. എനിക്ക് പേടിയാണ്.'-സുഷമ പറയുന്നു. ആദ്യമകന്റെ മരണത്തിനു ശേഷം പിറന്ന കുട്ടിയായതിനാല്‍ പ്രജിനെ ഏറെ ലാളിച്ചാണ് വളര്‍ത്തിയത്. ചൈനയിലെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാത്തതില്‍ പ്രജിന്‍ ഏറെ അസ്വസ്ഥനായിരുന്നു. പലപ്പോഴും നിസ്സാര കാര്യങ്ങള്‍ക്കുപോലും പെട്ടെന്നു ക്ഷുഭിതനാകുമായിരുന്നു. എന്നാല്‍, പെട്ടെന്നുതന്നെ ശാന്തനാവുകയും ചെയ്യും. ഇടയ്ക്കൊരിക്കല്‍ മനോരോഗചികിത്സ തേടിയിരുന്നു. വീടിനകത്തും പുറത്തും ആരോടും അധികം സംസാരിക്കാത്ത പ്രകൃതമാണ് പ്രജിന്റേതെന്നും സുഷമാകുമാരി കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച രാത്രി ജോസ് അത്താഴം കഴിച്ച് ഹാളിലെ സോഫസെറ്റിയില്‍ കിടക്കുമ്പോള്‍ പ്രജിന്‍ വെട്ടുകത്തിയുപയോഗിച്ച് കഴുത്തില്‍ വെട്ടുകയായിരുന്നു. അടുക്കള വഴി പുറത്തേക്കോടി രക്ഷപ്പെടാന്‍ ശ്രമിച്ച ജോസിന്റെ നെഞ്ചിലും തലയിലും വെട്ടി. ബഹളം കേട്ട് ഓടിയെത്തിയ അമ്മ സുഷമാകുമാരിയെ തള്ളിമാറ്റിയ ശേഷം പ്രജിന്‍ വെള്ളറട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ജോസ്-സുഷമാകുമാരി ദമ്പതിമാരുടെ മൂന്നാമത്തെ മകനാണ് പ്രജിന്‍ ജോസ്. മൂത്ത മകന്‍ എട്ടു വയസ്സുള്ളപ്പോള്‍ അസുഖം ബാധിച്ചു മരിച്ചിരുന്നു. രണ്ടാമത്തെ മകള്‍ വിവാഹിതയായി ഭര്‍തൃവീട്ടിലാണ് താമസം. പ്രജിന്‍ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയിലാണ് നേരത്തെ പഠിച്ചിരുന്നത്.