- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തിരുനെല്ലിയില്‍ ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റ് യുവതി മരിച്ചു; ഒരു മകള്‍ക്കും ആക്രമണത്തില്‍ പരിക്ക്; ഒന്‍പതു വയസ്സുള്ള അബിനയെ കാണാനില്ല; പ്രവീണയെ കൊന്നത് ലിവിംഗ് ടുഗദര്‍ പങ്കാളിയെന്ന് സൂചന; ഒപ്പം താമസിച്ചിരുന്ന ദിലീഷിനെ കാണാനില്ല; കൊലപാതക കാരണം അജ്ഞാതം
തിരുനെല്ലി: തിരുനെല്ലിയില്‍ ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റ് യുവതി മരിച്ചു. പരിക്കുകളോടെ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുനെല്ലി ചേകാടി വാകേരിയില്‍ വാടകയ്ക്കുതാമസിക്കുന്ന എടയൂര്‍കുന്ന് സ്വദേശി പ്രവീണ(34)യാണ് മരിച്ചത്. ഇവരോടൊപ്പം കഴിഞ്ഞിരുന്ന ദിലീഷാണ് വെട്ടിയതെന്നാണ് പ്രാഥമികനിഗമനം. ദിലീഷും പ്രവീണയും ലിവിംഗ് ടുഗദറിലായിരുന്നുവെന്നാണ് സൂചന.
ഭര്‍ത്താവ് സുധീഷുമായി അകന്നുകഴിയുന്ന പ്രവീണ മക്കളായ അനര്‍ഘ (14), അബിന (ഒന്‍പത്) എന്നിവര്‍ക്കൊപ്പമാണ് വാകേരിയില്‍ താമസിച്ചിരുന്നത്. അബിനയെയും ദിലീഷിനെയും കണ്ടെത്താനായില്ല. ആക്രമണം കണ്ട് പേടിച്ച് അബിന, എവിടേക്കെങ്കിലും മാറിയതാകാം എന്ന നി?ഗമനത്തിലാണ് പോലീസ്. കഴുത്തിനും ചെവിക്കും വെട്ടേറ്റ പരിക്കുമായി അനര്‍ഘയെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബീനയെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്.
കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. നാട്ടുകാരും പോലീസും ചേര്‍ന്നുള്ള തിരച്ചില്‍ നിലവില്‍ പുരോ?ഗമിക്കുകയാണ്. വനത്തോട് ചേര്‍ന്നുള്ള പ്രദേശമാണ് അപ്പപ്പാറ. കനത്ത മഴയാണ് പ്രദേശത്ത്. ഇത് കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാണ്.
ഞായറാഴ്ച രാത്രി എട്ടുമണിയോടെ അപ്പപ്പാറയിലെ വീടകവീട്ടിലാണ് സംഭവം. ദിലീഷിന്റെ ആക്രമണത്തില്‍ പ്രവീണയ്ക്ക് സ്ഥത്തുവെച്ചുതന്നെ മരണം സംഭവിച്ചുവെന്നാണ് വിവരം. വ്യക്തിപരമായ പ്രശ്‌നത്തെ തുടര്‍ന്ന് ദിലീഷുമായി അകലാന്‍ തുടങ്ങിയതാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ ലാല്‍ സി ബേബിയുടെ നേതൃത്വത്തിലുള്ള സംഘം കാണാതായ കുട്ടിക്കായി അന്വേഷണം നടത്തുകയാണ്. കനത്ത മഴയും കാറ്റും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്.