- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിൽ പ്രതികാരം; കൗമാരക്കാരായ ആൺകുട്ടികളെ വാഹനത്തില്‍ കയറ്റി കൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ഒരാൾ പിടിയിൽ; ബാക്കി പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
മുംബൈ: കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് കൗമാരക്കാരായ രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. പണം തിരികെ നല്‍കാത്തതിനാല്‍ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ആണ്‍കുട്ടികളെ ക്രൂരമായി മര്‍ദിക്കുകയും ലൈംഗീക പീഡനത്തിന് വിധേയരാക്കുകയായിരുന്നു. കേസിൽ ഗൗതം ദിലീപ് ഗോസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളിൽ നിന്നാണ് കുട്ടികൾ പണം കടം വാങ്ങിയത്. ഇയാളെ സഹായിച്ച ധീരജ് (25), ഭരത് (21), പഞ്ചുഭായ് ഗോസ്വാമി (45) എന്നിവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
ഗൗതം ദിലീപ് ഗോസ്വാമൈക്കിൾ നിന്നും കടം വാങ്ങിയ തുക തിരിച്ചടയ്ക്കാന്‍ കുട്ടികൾക്ക് സാധിച്ചിരുന്നില്ല. ഇതില്‍ പ്രകോപിതനായ ഗൗതം, മൂന്ന് സഹായികളെയും കൂട്ടി ആണ്‍കുട്ടികളെ വാഹനത്തില്‍ കയറ്റി ആദ്യം പുണെയിലേക്കും പിന്നീട് മുംബൈയിലേക്കും കൊണ്ടുപോകുകയായിരുന്നു. മര്‍ദനത്തിന്റെയും പീഡനത്തിന്റെയും ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് ഇവരെ ഭീഷണിപ്പെടുത്തി പണം തിരികെ വാങ്ങാനായിരുന്നു പ്രതികളുടെ ലക്‌ഷ്യം.
ഇരകളില്‍ ഒരാള്‍ക്ക് 19 വയസും മറ്റൊരു ആണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തയാളുമാണ്. മുംബൈയിലെ ഭുലേശ്വര്‍ പ്രദേശത്തെ കല്‍ബദേവി റോഡിലുള്ള ഒരു ഓഫീസിലേക്കാണ് ഇവരെ കൊണ്ടുപോയത്. അവിടെ വെച്ച് ആണ്‍കുട്ടികളെ ബെല്‍റ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്നാണ് പീഡനത്തിന് ഇരയാക്കിയത്. കുട്ടികളെ കൗൺസിലിംഗിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. സംഭവത്തിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്. പ്രതികൾക്ക് എത്രയും പെട്ടെന്ന് പിടികൂടണമെന്നും കർശന ശിക്ഷ നൽകണമെന്ന ആവശ്യവും ശക്തമാവുകയാണ്.