- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായെന്ന് കാട്ടി യൂണിയന് ബാങ്കിന്റെ പേരില്‍ മെസേജ്; അക്കൗണ്ട് പുതുക്കാന്‍ അയച്ച് കൊടുത്തത് പിന് നമ്പരും അക്കൗണ്ട് നമ്പരും അടക്കമുള്ള വിവരങ്ങള്‍: എംഎല്‍എമാരുടെ മുന്‍ പിഎയ്ക്ക് നഷ്ടമായത് ഏഴ് ലക്ഷം രൂപ
ഓൺലൈൻ തട്ടിപ്പ്; എംഎൽഎമാരുടെ മുൻ പിഎയ്ക്ക് നഷ്ടമായത് 7 ലക്ഷം രൂപ
റാന്നി: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ എംഎല്‍എമാരുടെ മുന്‍ പിഎയ്ക്ക് നഷ്ടമായത് ഏഴു ലക്ഷം രൂപ.ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായെന്ന് കാണിച്ച് ബാങ്കിന്റെ പേരില്‍ മെസേജ് അയച്ചാണ് തട്ടിപ്പ് നടത്തിയത്. എച്ച്.സലാം എംഎല്‍എ, മുന്‍ എംഎല്‍എ രാജു ഏബ്രഹാം എന്നിവരുടെ പിഎ ആയിരുന്ന റിട്ട. ഗസറ്റഡ് ഉദ്യോഗസ്ഥന് മുക്കട അമ്പാട്ട് എ.ടി.സതീഷാണ് തട്ടിപ്പിനിരയായത്. ഇദ്ദേഹത്തിന്റെ ഫോണും വാട്സാപ്പും ഹാക്ക് ചെയ്ത് ഏഴ് ലക്ഷം രൂപയാണ് തട്ടികാര് അടിച്ചു മാറ്റിയത്.
ഇദ്ദേഹത്തിന്റെ യൂണിയന് ബാങ്ക് റാന്നി ശാഖയില്‍ നിന്നാണ് ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനത്തിലൂടെ പണം തട്ടിയെടുത്തത്. കഴിഞ്ഞ മാസം 29ന് ഉച്ചകഴിഞ്ഞ് 1.54നും രണ്ടിനും മധ്യേയാണ് പണം തട്ടിയെടുത്തത്. അഞ്ചു തവണയായാണ് പണം പിന്‍വലിച്ചത്. കഴിഞ്ഞ മാസം 28ന് രാത്രി 9 മണിയോടെ സതീഷിന്റെ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായെന്ന് കാട്ടി യൂണിയന് ബാങ്കിന്റെ പേരിലുള്ള സന്ദേശം വന്നിരുന്നു. അക്കൗണ്ട് പ്രവര്‍ത്തന രഹിതമായതിനാല്‍ പുതുക്കാന്‍ പിന്, ആധാര്‍, അക്കൗണ്ട്, എടിഎം നമ്പറുകള്‍ അടക്കം വാട്സാപ്പിലൂടെ കൊടുത്തു.
പിന്നീട് സന്ദേശങ്ങള്‍ വന്നില്ല. 29ന് രാത്രി കടയില്‍ നിന്നു സാധനം വാങ്ങി ഗൂഗിള്‍ പേ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടില്‍ പണമില്ലെന്ന് സതീഷ് അറിയുന്നത്. തുടര്‍ന്ന് ബാങ്കില്‍ നടത്തിയ പരിശോധനയില്‍ 29ന് ഉച്ചകഴിഞ്ഞ് 1.54ന് 2.50 ലക്ഷം രൂപയും 1.56ന് 3 ലക്ഷം രൂപയും 1.58ന് 49,999 രൂപയും 50,000 രൂപയും തുടര്‍ന്ന് 44,000 രൂപയും പിന്‍വലിച്ചതായി അറിയുന്നത്.
തുടര്‍ന്ന് സതീഷ് ബാങ്കിലും പൊലീസിലും പത്തനംതിട്ട, കോട്ടയം സൈബര്‍ സെല്ലിലും പരാതികള്‍ നല്കി. സതീഷിന്റെ ഹാക്ക് ചെയ്ത വാട്സാപ് അക്കൗണ്ടില്‍നിന്നു വ്യാജ സന്ദേശങ്ങളും സുഹൃത്തുക്കള്‍ക്ക് ലഭിക്കുന്നുണ്ട്. കഴിഞ്ഞ മേയില്‍ എച്ച്.സലാം എംഎല്‍എയുടെ പിഎ ആയിരിക്കെയാണു സതീഷ് സര്‍വീസില്‍നിന്നു വിരമിക്കുന്നത്.