- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരളശേരിയിൽ എട്ടാംക്ളാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതം; അദ്ധ്യാപികയെയും സഹപാഠികളെയും ചോദ്യം ചെയ്തു; റിപ്പോർട്ട് നൽകാൻ ഉപജില്ലാ ഡയറക്ടറോട് മന്ത്രി വി ശിവൻകുട്ടി; റിയാ പ്രവീൺ ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ബാലാവകാശ കമ്മിഷനും
തലശേരി: പെരളശേരിയിൽ എട്ടാംക്ളാസ് വിദ്യാർത്ഥിനജീവനൊടുക്കിയ സംഭവത്തിൽ പൊലിസ് അന്വേഷണംശക്തമാക്കി. സംഭവത്തെ കുറിച്ചു അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടി വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചക്കരക്കൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയത്. പെരളശേരി പഞ്ചായത്തിലെ ഐവർകുളത്തെ സ്വപ്നക്കൂടിൽഎട്ടാം ക്ളാസ് വിദ്യാർത്ഥിനി റിയപ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ പെരളശേരി ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മൊഴിയെടുത്തതായി ചക്കരക്കൽ സി. ഐ ശ്രീജിത്തുകൊടെരി അറിയിച്ചു.
ക്ളാസ് മുറിയിൽ വിദ്യാർത്ഥികൾക്കിടെയിലുണ്ടാകുന്ന പ്രശ്നങ്ങളിൽ അദ്ധ്യാപകരുടെഭാഗത്ത് നിന്നുള്ള സാധാരണ നിലയിലുള്ള ഇടപെടലിൽ കവിഞ്ഞു എന്തെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നാണ് പൊലിസ് അന്വേഷിച്ചുവരുന്നത്.റിയയുടെ ആത്മഹത്യകുറിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയത്. അദ്ധ്യാപികയും സഹപാഠിയും തന്റെ മനസിന് വിഷമമുണ്ടാക്കിയെന്നാണ് ആത്മഹത്യാകുറിപ്പിൽ പറയുന്നത്.
ക്ളാസിലെ ഡസ്കിൽ റിയയുടെ പേര് കളിയാക്കി എഴുതിയതിനെ ചൊല്ലിതർക്കമുണ്ടായിരുന്നു. ഇതു മായ്ച്ചു കളയാനുള്ള റിയയുടെ ശ്രമത്തിനിടെ മഷിപരന്നൊഴുകി ഇതുകടലാസുകൊണ്ടു തുടച്ചപ്പോൾ ചുമരിലുമായി. ഇതേ തുടർന്ന് അദ്ധ്യാപിക വിവരമറിയുകയും ക്ളാസിലെത്തി റിയയെയും അഞ്ചുപേരെയും എഴുന്നേൽപ്പിച്ചു നിർത്തുകയും ചെയ്തു. സ്കൂൾ പുതുക്കി പണിതതിന്റെ ഭാഗമായി നിർമ്മിച്ച പുതിയക്ളാസ് റൂമിലാണ് സംഭവം. റബ്കോയുടെ ഡസ്കിലാണ് മഷിപുരണ്ടത്.
ഈഡസ്കിന്റെ വിലയായ 25,000 അടയ്ക്കേണ്ടിവരുമെന്നു അദ്ധ്യാപിക പറഞ്ഞതായും അച്ചടക്കലംഘനം നടത്തിയതിന് സ്കൂൾ സ്റ്റുഡന്റെ് പൊലിസ് യൂനിറ്റിൽ നിന്നും റിയയെയും സംഘത്തെയും പുറത്താക്കുമെന്നു പറഞ്ഞതായും പറയുന്നു. അദ്ധ്യാപിക ഇങ്ങനെ പെരുമാറിയതിന്റെ കാരണം റിയയാണെന്നു മറ്റു കുട്ടികൾ കുറ്റപ്പെടുത്തിയിരുന്നതായും ഇതു റിയയെ മാനസികമായി തളർത്തിയിരുന്നുവെന്നും കുട്ടികളിൽ ചിലർ മൊഴി നൽകിയിട്ടുണ്ട്.ഈ വിഷയത്തിൽ സ്കൂളിലെ മറ്റു അദ്ധ്യാപകരും ഇടപെട്ടിരുന്നു.
റിയ സ്കൂൾ വിട്ടു മടങ്ങുമ്പോൾ താൻ ചാവുമെന്നു കൂട്ടുകാരികളിൽ ചിലരോട് പറഞ്ഞിട്ടും ആരും ഈക്കാര്യം അദ്ധ്യാപകരെയോ മറ്റുള്ളവരെയോ അറിയിക്കാൻ തയ്യാറായില്ലൈന്നും പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നേരത്തെ ദളിത് വിദ്യാർത്ഥിനിക്ക് ടി.സി നൽകുന്നതുമായി ബന്ധപ്പെട്ടു ഇതേസ്കൂളിൽ തർക്കമുണ്ടായിരുന്നു.ഇതുചക്കരക്കൽ പൊലിസിൽ പരാതിയുമായെത്തി. സി. പി. എം പ്രവർത്തകർ നേതൃത്വം നൽകുന്ന അദ്ധ്യാപക രക്ഷാകർതൃസമിതിയാണ് സ്കൂൾ ഭരിക്കുന്നത്. ജീവനൊടുക്കിയ റിയയുടെപിതാവ് വി. എം പ്രവീൺ പാർട്ടി വടക്കുമ്പാട് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. കഴിഞ്ഞ ദിവസം ബാലാവകാശകമ്മിഷൻ ചെയർമാൻ കെ.വി മനോജ്കുമാർ പെരളശേരിയിലെ റിയാപ്രവീണിന്റെ വീടു സന്ദർശിച്ചിരുന്നു.സംഭവത്തിൽ പൊലിസിനോടും സ്കൂൾ അധികൃതരോും കമ്മിഷൻ ചെയർമാൻ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അധ്യക്ഷൻ കെ.വി മനോജ്കുമാർ, സ്കൂൾ പ്രിൻസിപ്പാൾ, പ്രധാന അദ്ധ്യാപകൻ. പി.ടി. എ പ്രസിഡന്റ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻഓഫീസർ, ചക്കരക്കൽ സി. ഐ എന്നിവരെ കണ്ടു വിവരങ്ങൾ ശേഖരിച്ചിരുന്നു. പൊലിസിനോട് വിശദമായ വിവരങ്ങൾ തേടുകയുംചെയതിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം സ്കൂൾ വിട്ടു വന്നശേഷമാണ് വീട്ടിലിലെ കിടപ്പുമുറിയിൽ റിയയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കണ്ണൂർജില്ലയിലെമികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നാണ് എ.കെ.ജി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ.
പാർട്ടി ഗ്രാമത്തിലെ സ്കൂളിലെ അദ്ധ്യാപക രക്ഷാകർതൃസമിതിയെ നിയന്ത്രിക്കുന്നത് സി.പി. എം നേതാക്കളുംാപ്രവർത്തകരുമാണ്. എസ്. എസ്. എൽ.സി, പ്ളസ്ടൂ പരീക്ഷകളിൽ സ്ഥിരമായി നൂറുമേനി വിജയം നേടാറുള്ള പെരളശേരി എ.കെ.ജി സ്മാരക ഗവ. ഹയർസെക്കൻിഡറി സ്കൂളിനെതിരെ വരുന്ന വാർത്തകൾ സി.പി. എമ്മിന്ക്ഷീണം ചെയ്തിട്ടുണ്ട്. പാർട്ടി ജില്ലാസെക്രട്ടറി എം.വിജയരാജന്റെ വീടിനു തൊട്ടടുത്താണ് ഈ സ്കൂൾ.ജീവനൊടുക്കിയ റിയയുടെ പിതാവ് പ്രവീൺ സജീവ സി.പി. എം പ്രവർത്തകനും സി.പി. എം വടക്കുമ്പാട് ബ്രാഞ്ച് അംഗവുമാണ്.
അതുകൊണ്ടുതന്നെ സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നുംവീഴ്ച്ചയുണ്ടെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായാൽ അതു പാർട്ടിക്കുള്ളിൽ പൊട്ടിത്തെറികൾക്കിടയാക്കും. എന്നാൽ സംഭവത്തിൽ ആരോപണ വിധേയയായ അദ്ധ്യാപിക കോൺഗ്രസ് നിയന്ത്രിത സംഘടനയിൽ അംഗത്വമുള്ളവരാണെന്നാണ് സി.പി. എം കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത വിഷയത്തിൽ രാഷ്ട്രീയം കലർത്താതെ പൊലിസ് അന്വേഷണ റിപ്പോർട്ടിനായി കാത്തു നിൽക്കുകയാണ് പാർട്ടി നേതൃത്വം.
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പെരളശേരി ഗവ. ഹയർസെക്കഡറി സ്കൂളിനെ കിഫ്ബി ഫണ്ടുപയോഗിച്ചു അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിനിടെയാണ് ദൗർഭാഗ്യകരമായ സംഭവമുണ്ടായത്. എന്നാൽ ഈ അവസരം മുതലെടുത്തുകൊണ്ടു സ്കൂളിനെതിരെവ്യാജ പ്രചരണവുമായിചിലർ സോഷ്യൽമീഡിയയിൽ ഇറങ്ങിയിട്ടുണ്ട്. ചിലകഴുത്തറപ്പൻ സ്വകാര്യ, എയ്ഡഡ് സ്കൂൾ ഉടമകളാണ് ഇതിനു പിന്നിൽ ചുക്കാൻ പിടിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്