- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കത്തി ശരീരത്തില്‍ തറച്ച് കയറിയിട്ടും പ്രതിയെ മുറിക്കുള്ളിലാക്കി അടച്ചിട്ട് സെയ്ഫ് അലി ഖാന്; പ്രതി രക്ഷപ്പെട്ടത് കുളിമുറിയില്‍ കയറി പൈപ്പിലൂടെ ഊര്‍ന്നിറങ്ങി: രാവിലെ ഏഴു വരെ ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങി: പ്രതിയുടെ ബാഗില്‍ ചുറ്റികയും സ്ക്രൂ ഡ്രൈവറും നൈലോണ്‍ കയറും
സെയ്ഫിനെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടത് പൈപ്പിലൂടെ ഊർന്നിറങ്ങി
മുംബൈ: സെയ്ഫ് അലിഖാന്റെ വസതിയില്‍ കയറിയ മോഷ്ടാവ് രക്ഷപ്പെട്ടത് പൈപ്പിലൂടെ ഊര്‍ന്നിറങ്ങി. കുട്ടികളുടെ മുറിയില്‍ കയറിയ കള്ളനെ കണ്ട ആയ ബഹളം വെച്ചതോടെ ഓടിയെത്തിയ സെയ്ഫ് അലി ഖാനെ മോഷ്ടാവ് കുത്തുകയായിരുന്നു. കത്തി ഒടിഞ്ഞ് ശരീരത്തില്‍ തുളച്ച് കയറിയിട്ടും സെയ്ഫ് കള്ളനെ വിട്ടില്ല. ശരീരം നുറുങ്ങുന്ന വേദനയ്ക്കിടയിലും പ്രതിയെ വീടിനുള്ളിലാക്കി നടന് വാതില്‍ അടച്ചു.
എന്നാല്‍ മുറിയില്‍ നിന്നും കുളിമുറിയില്‍ കയറിയ പ്രതി വന്നവഴി പൈപ്പിലൂടെ ഊര്‍ന്നിറങ്ങിയ ശേഷം സ്റ്റെപ്പ് വഴി തിരിച്ചിറങ്ങി രക്ഷപ്പെടുക ആയിരുന്നു. രാവിലെ ഏഴു വരെ ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങി. തുടര്‍ന്ന് ട്രെയിനില്‍ മധ്യ-മുംബൈയിലെ വര്‍ളിയില്‍ ഇറങ്ങി. എന്നാല്‍ പ്രതിയെ പോലിസ് ഉടനടി പിടികൂടുക ആയിരുന്നു. പ്രതി മുഹമ്മദ് ഷെരിഫുല്‍ ഇസ്ലാം ഷെഹ്സാദിന്റെ ബാഗില്‍നിന്ന് ചുറ്റിക, സ്ക്രൂ ഡ്രൈവര്‍, നൈലോണ്‍ കയര്‍ എന്നിവ പോലിസ് കണ്ടെടുത്തു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സെയ്ഫ് അലി ഖാന് താമസിക്കുന്ന 13 നില കെട്ടിടത്തില്‍ 8 നില വരെ സ്റ്റെപ്പ് കയറിയ പ്രതി തുടര്‍ന്ന് 11ാം നിലയിലേക്കു പൈപ്പിലൂടെ വലിഞ്ഞു കയറി. അതുവഴി നടന്റെ വീട്ടിലെ കുളിമുറിയിലേക്കും തുടര്‍ന്നു മകന്റെ കിടപ്പുമുറിയിലേക്കും പ്രവേശിച്ചു. ആയ ബഹളം വച്ചതിനെ തുടര്‍ന്ന് എഴുന്നേറ്റു വന്ന സെയ്ഫ് അലി ഖാനെ പ്രതി ആക്രമിക്കുക ആയിരുന്നു.
ബംഗ്ലാദേശ് സ്വദേശിയാണ് പ്രതി. ബംഗ്ലദേശില്‍നിന്ന് അഞ്ച മാസം മുന്‍പാണ് ഇായള്‍ ഇന്ത്യയിലെത്തിയത്. മോഷണത്തിനാണു കെട്ടിടത്തില്‍ കയറിയതെന്നും സെയ്ഫ് അലി ഖാന്റെ വീടാണെന്ന് അറിയില്ലായിരുന്നുവെന്നും പ്രതി മൊഴി നല്കി. വിജയ് ദാസ് എന്ന പേരില്‍ വിവിധ ാേഹാട്ടലുകളില് ഹൗസിങ് കീപ്പിങ് ജോലി ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതി ബംഗ്ലദേശിയാണെന്ന പൊലീസ് ആരോപണത്തെ അയാളുടെ അഭിഭാഷകന് ചോദ്യംചെയ്തു. പ്രതിക്കായി രണ്ട് അഭിഭാഷകരാണ് കോടതിയില്‍ ഹാജരായത്.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് ബാന്ദ്ര വെസ്റ്റിലെ പതിനൊന്നാം നിലയിലെ വസതിയില്‍ സെയ്ഫ് അലി ഖാന് ആക്രമിക്കപ്പെട്ടത്. സംശയത്തെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍നിന്നു മൂന്നു പേരെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരെ പിന്നീട് വിട്ടയച്ചു.