തൃശൂർ: പൊലീസ് കസ്റ്റഡിയിൽ ഉദ്യോസ്ഥരോട് വധഭീഷണി മുഴക്കി മോഷ്ടാവ് പിന്നെ പാവത്താനായി. പറഞ്ഞതെല്ലാം കളവാണെന്നും പൊലീസ് കണ്ടെത്തി. പുറത്തിറങ്ങിയാൽ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കുമെന്നായിരുന്നു കൊലവിളി. പിറ്റേന്ന് ലഹരി ഇറങ്ങിയപ്പോൾ പൊലീസിനോട് മാപ്പുപറയുന്നതും ദൃശ്യങ്ങളിലുണ്ട്. തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ പൊലീസുകാരോടായിരുന്നു മോഷ്ടാവിന്റെ ഭീഷണി. തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ പൊലീസുകാരാണ് മോഷ്ടാവിന്റെ 'അന്യൻ, അംബി' ഭാവങ്ങൾ കണ്ടത്. 'എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ' എന്നായിരുന്നു ഭീഷണി.

ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയാണ് തിരുവനന്തപുരം വെള്ളറട സ്വദേശി സൈവിൻ. തൃശൂർ നഗരത്തിലെ ചില വീടുകളിൽ മോഷ്ടിക്കാൻ കയറി. വീട്ടുകാർ അറിയിച്ച പ്രകാരം പൊലീസെത്തി കസ്റ്റഡിയിലെടുത്തു. നേരെ തൃശൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്നു. അപ്പോഴായിരുന്നു കൊലവിളി. സൈവിനെ ഇന്നലെയാണ് പൊലീസ് പൊക്കിയത്. തിരുവനന്തപുരത്ത് അന്വേഷിച്ചാൽ താനാരാണെന്ന് നന്നായി മനസ്സിലാകുമെന്നായിരുന്നു മുന്നറിയിപ്പ്. മദ്യലഹരിയിലായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. പിറ്റേന്നു രാവിലെ ലഹരി ഇറങ്ങിയപ്പോൾ പൊലീസിന്റെ മുന്നിൽ അനുസരണയുള്ള ആളായി മാറി. ലഹരിയിൽ പറഞ്ഞതാണെന്ന വിശദീകരണവും വന്നു. ഇയാളെ റിമാൻഡ് ചെയ്തു.

അറസ്റ്റിലായ പ്രതിക്ക് തൃശൂർ ജില്ലാ ആശുപ്രതിയിൽ ആയിരുന്നു വൈദ്യപരിശോധന നടത്തിയത്. ഇവിടെ വച്ചാണ് സൈവിന്റെ ഭീഷണി. തിരുവനന്തപുരത്ത് അന്വേഷിച്ചാൽ താനാരാണെന്ന് നന്നായി മനസിലാകുമെന്നായിരുന്നു ഭീഷണി. 'എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ', സത്യമായിട്ടാണ് പറഞ്ഞത്. ആരും ജീവനോടെയില്ല. തിരുവനന്തപുരത്ത് ഒരു സ്ഥലവുണ്ട്. വിഴിഞ്ഞം സ്റ്റേഷനിലാണ്. അങ്ങോട്ട് പോയാ തിരിച്ച് വരില്ല. എത്ര പൊലീസിനെ കൊന്നിട്ടുണ്ട്. മക്കളേ സീരിയസായിട്ടാണ് പറഞ്ഞത്, മക്കളേ കളിക്കരുത്, നിങ്ങള് വീട്ടിൽ കേറില്ല'- എന്നായിരുന്നു പ്രതിയുടെ വെല്ലുവിളി. മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

രാവിലെ എഴുന്നേറ്റ് ലഹരി വിട്ടപ്പോഴാണ് യുവാവിന് കാര്യം മനസിലായത്. പൊലീസിന് മുമ്പിൽ അനുസരണക്കാരനായ സൈവിൻ മദ്യ ലഹരിയിൽ പറ്റിപ്പോയതാന്നെന്ന് പറഞ്ഞ് കരഞ്ഞു. മദ്യലഹരിയിൽ പറ്റിപ്പോയതാണ്, എനിക്കൊരാളെ കൊല്ലാനുള്ള ധൈര്യമൊന്നുമില്ലെന്ന് യുവാവ് പറയുന്നത് വീഡിയോയിൽ കാണാം. അതേസമയം യുവാവ് പറഞ്ഞത് പോലെ വിഴിഞ്ഞത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയിട്ടില്ലെന്നും അത്തരമൊരു കേസില്ലെന്നും വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി. പറഞ്ഞതെല്ലാം കള്ളമായിരുന്നു.

' എന്നെ അടിച്ച പൊലീസുകാരൊന്നും ഇപ്പോ ജീവനോടെയില്ല മോനേ, തിരുവനന്തപുരത്ത് ഒരു സ്ഥലം ഉണ്ട് വിഴിഞ്ഞം. വിഴിഞ്ഞം സ്റ്റേഷനിൽ കയറിയാൽ പിന്നെ തിരിച്ചുവരില്ല. എത്ര പൊലീസുകാരെയാണ് കൊന്നിരിക്കുന്നത്. കളിക്കല്ലേ ട്ടാ. സീരിയസ് ആയിട്ടാണ് പറയണത്. നിന്റെ വീട്ടി ഇനി കേറില്ല. ഒന്നുകിൽ എന്നെ കൊല്ലണം. അല്ലെങ്കിൽ ജീവപര്യന്തം ശിക്ഷിക്കണം. ഞാൻ പുറത്തിറങ്ങിയിട്ടുണ്ടെങ്കിൽ...ഇങ്ങനെയായിരുന്നു ഭീഷണി. വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം സൈവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പിറ്റേന്ന് രാവിലെ കെട്ട് ഇറങ്ങിയപ്പോഴായിരുന്നു സൈവിന്റെ മാപ്പിരക്കൽ. ക്ഷമിക്കണം സാറേ.. ഞാൻ മദ്യത്തിന്റെ പുറത്ത് പറഞ്ഞതാണ്. ഞാൻ ഒന്നും ചെയ്തില്ല. എനിക്ക് ധൈര്യമില്ല സാറെ എന്നായിരുന്നു ഇയാൾ പിറ്റേന്ന് പറഞ്ഞത്. ഇതിനൊപ്പം കരയുകയും ചെയ്തു.