- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്യാകുമാരില്‍ നിന്നും മേസ്തിരി പണിക്കായി മൂന്നുവര്‍ഷം മുമ്പ് കവിയൂരില്‍ എത്തി; സൗഹൃദം നടിച്ച് വീട്ടമ്മയെ പീഡിപ്പിച്ചു; സജിന്‍ ദാസ് കുടുങ്ങുമ്പോള്‍
തിരുവല്ല : സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി ശാരീരിക പീഡനത്തിന് ഇരയാക്കുകയും പലപ്പോഴായി 10 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തതായി കാട്ടി 30 കാരി നല്‍കിയ പരാതിയില്‍ കന്യാകുമാരി സ്വദേശിയായ 24 കാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി വിളവന്‍ കോട് താലൂക്കില്‍ മാങ്കോട് അമ്പലക്കാലയില്‍ സജിന്‍ ദാസിനെയാണ് അറസ്റ്റ് ചെയ്തത്. കന്യാകുമാരില്‍ നിന്നും മേസ്തിരി പണിക്കായി മൂന്നുവര്‍ഷം മുമ്പ് കവിയൂരില്‍ എത്തിയ സജിന്‍ ദാസ് രണ്ട് വര്‍ഷം മുമ്പ് ഭര്‍തൃമതിയായ കവിയൂര്‍ സ്വദേശിയുമായി പരിചയത്തില്‍ […]
തിരുവല്ല : സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി ശാരീരിക പീഡനത്തിന് ഇരയാക്കുകയും പലപ്പോഴായി 10 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തതായി കാട്ടി 30 കാരി നല്‍കിയ പരാതിയില്‍ കന്യാകുമാരി സ്വദേശിയായ 24 കാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി വിളവന്‍ കോട് താലൂക്കില്‍ മാങ്കോട് അമ്പലക്കാലയില്‍ സജിന്‍ ദാസിനെയാണ് അറസ്റ്റ് ചെയ്തത്.
കന്യാകുമാരില്‍ നിന്നും മേസ്തിരി പണിക്കായി മൂന്നുവര്‍ഷം മുമ്പ് കവിയൂരില്‍ എത്തിയ സജിന്‍ ദാസ് രണ്ട് വര്‍ഷം മുമ്പ് ഭര്‍തൃമതിയായ കവിയൂര്‍ സ്വദേശിയുമായി പരിചയത്തില്‍ ആവുകയായിരുന്നു. ഈ പരിചയം മുതലെടുത്ത് ഇയാള്‍ യുവതിയെ പളനിയിലും, വേളാങ്കണ്ണിയിലും അടക്കം എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പലപ്പോഴായി യുവതിയില്‍ നിന്നും 10 ലക്ഷത്തോളം രൂപയും ഇയാള്‍ കൈകലാക്കി.
അര്‍ബുദ രോഗിയും അടുത്ത സുഹൃത്തുമായ പെണ്‍കുട്ടിയുടെ ചികിത്സയുടെ ആവശ്യവുമായി തിരുവനന്തപുരത്തേക്ക് പോവുകയാണ് എന്ന് പറഞ്ഞാണ് പലപ്പോഴും യുവതി വീട്ടില്‍ നിന്നും പോയിരുന്നത് എന്ന് പോലീസ് പറഞ്ഞു. നിരന്തരമായ പീഡനവും പണം ആവശ്യപ്പെട്ടുള്ള സജിന്‍ ദാസിന്റെ ഭീഷണിയും സഹിക്കവയ്യാതായതോടെ യുവതി ഭര്‍ത്താവിനെ വിവരമറിയിച്ചു.
തുടര്‍ന്ന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കവിയൂരിലെ വാടകവീട്ടില്‍ നിന്നും സജിന്‍ ദാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.