- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്‌കൂളില്‍ മോഷ്ണം; പിക്കാസ് ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് അകത്ത് കയറി; പണം കൈക്കലാക്കി; മോണിറ്റര്‍ കിണറ്റില്‍ എറിഞ്ഞു; പ്രതിയെ മിനിറ്റുകള്‍ക്കുള്ളില്‍ പിടികൂടി പോലീസ്
കൊച്ചി: മൂവാറ്റുപുഴ ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ നടന്ന മോഷണക്കേസില്‍ മിനിറ്റുകള്‍ക്കുള്ളില്‍ പ്രതിയെ പൊക്കി പോലീസ്. വലിയ മുന്നേറ്റം. അന്തര്‍സംസ്ഥാന മോഷണക്കേസുകളില്‍ പ്രിതിയായ കുരിശ് ജലീല്‍ എന്നറിയപ്പെടുന്ന വീരാന്‍കുഞ്ഞിനെ മൂവാറ്റുപുഴ പൊലീസ് പിടികൂടി. പേഴയ്ക്കാപ്പിള്ളി തട്ടുപറമ്പ് ഭാഗത്ത് നിന്ന് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച പുലര്‍ച്ചെ സ്‌കൂളിന്റെ പ്രധാന അധ്യാപികയുടെ മുറി പിക്കാസ് ഉപയോഗിച്ച് തകര്‍ത്ത് കംപ്യൂട്ടര്‍ മോണിറ്ററും റൂമില്‍ ഉണ്ടായിരുന്ന പതിനായിതത്തോളം രൂപയും മോഷ്ടിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച മോണിറ്റര്‍ സ്‌കൂളിലെ കിണറ്റിലേയ്ക്ക് വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് മൂവാറ്റുപുഴ ഫയര്‍ഫോഴ്സ് സംഘം കിണറ്റില്‍ നിന്നു അത് തിരിച്ചുപിടിച്ചു.
പാലക്കാട്, മഞ്ചേരി, കോതമംഗലം, തൃശൂര്‍ തുടങ്ങി സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണിയാള്‍. സ്‌കൂളില്‍ ഇതിന് മുമ്പും മോഷണ ശ്രമങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കും മുമ്പ് കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ നടക്കുമെന്ന് പൊലീസ് അറിയിച്ചു.