- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനപാലകർക്കെതിരെ വെടിയുതിർത്ത മാവോയിസ്റ്റ് സംഘത്തിലെ സ്ത്രീയാണ്? ജിഷയോ അതോ കവിതയോ? തിരിച്ചറിയാൻ അന്വേഷണം ആരംഭിച്ചു പൊലീസ്; തെരച്ചിലിനായി കർണാടക നക്സൽ വിരുദ്ധ സേനയും
കണ്ണൂർ: ആറളം വന്യജീവി സങ്കേതമേഖലയിൽ വനപാലർക്കു നേരെ വെടിയുതിർത്ത അഞ്ചംഗ മാവോയിസ്റ്റ് സംഘത്തിലെ സ്ത്രീയാരെന്നഅന്വേഷണവുമായി പൊലിസ്. ഇതുവരെ ഇവരെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നും ഒരു സ്ത്രീ സംഘത്തിനൊപ്പം ഉണ്ടായിരുന്നുവെന്ന് വെടിവയ്പ്പിനിടെ ഓടിരക്ഷപ്പെട്ട താൽക്കാലിക വാച്ചർമാരായ മൂന്ന് യുവാക്കൾ മൊഴി നൽകിയിട്ടുണ്ടെന്നും ഇരിട്ടി എ. എസ്പി തപോഷ്ബുമതാരി ഇതുസംബന്ധിച്ചു മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
താൽക്കാലിക വാച്ചർമാരായ മൂന്ന് യുവാക്കൾക്കെതിരെവെടിവച്ചവരിൽ ആയുധമേന്തിരഒരു സ്ത്രീയുമുണ്ടെന്ന്വ്യക്തമായിട്ടുണ്ട്. എന്നാൽ ഇവരെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. ഇതു സംബന്ധിച്ചു അന്വേഷണം നടത്തിവരികയാണെന്ന് ഇരിട്ടി എ. എസ്പി പറഞ്ഞു.
നേരത്തെ കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ പിടിമുറുക്കിയ പതിനൊന്നംഗ മാവോയിസ്റ്റ് സംഘത്തിൽ രണ്ടു സ്ത്രീകളുണ്ടെന്ന് പൊലിസിന് വ്യക്തമായിരുന്നു. ചിലപ്പോഴെക്കെ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയ ഇവരെ നാട്ടുകാർ കണ്ടിട്ടുമുണ്ട്.രാമച്ചിയിലും അമ്പായത്തോടിലുമിറങ്ങിയ മാവോയിസ്റ്റുകളിലാണ്രണ്ടു സ്ത്രീകളുണ്ടായിരുന്നത്. ആന്ധ്രാസ്വദേശിനികളായ ജിഷയും കവിതയുമാണ് ഇവരെന്നാണ്സൂചന. ഇതിൽ ആരാണ് വെടിവച്ചസംഘത്തിലുണ്ടായിരുന്നതെന്ന അന്വേഷണത്തിലാണ് പൊലിസ് ഇപ്പോൾ.
ഇതിനിടെആറളത്ത് മാവോയിസ്റ്റുകൾ വനപാലകർക്കു നേരെ വെടിവെച്ച സംഭവത്തിൽ കേന്ദ്രരഹസ്യാന്വേഷണ ഏജൻസികൂടുതൽ റിപ്പോർട്ട്തേടിയിട്ടുണ്ട്. മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ എങ്ങുമെത്താത്ത സാഹചര്യത്തിൽ കൂടുതൽ മാറ്റങ്ങൾ അന്വേഷണ സംഘത്തിലുണ്ടായേക്കും. ആറളത്തെ മാവോയിസ്റ്റുകളുടെ സാന്നിധ്യം കേരളത്തിന്റെ അതിർത്തി സംസ്ഥാനങ്ങളും അതീവ ഗൗരവത്തോടെയാണ് കാണുന്നത്.ആന്ധ്ര, കർണാടക, തമിഴ് നാട് സംസ്ഥാനങ്ങളിലെ വനമേഖല മാവോയിസ്റ്റുകളുടെ സഞ്ചാരപാതയാണെന്ന് നേരത്തെകണ്ടെത്തിയിരുന്നു.
ആറളത്തു നിന്നും വെടിയുതിർത്ത മാവോയിസ്റ്റുകൾകർണ്ണാടക വനത്തിൽകടന്നിരിക്കാമെന്ന സാധ്യതയുടെ അടിസ്ഥാനത്തിൽ കർണാടകആൻഡ്നക്സൽ സേനയുംകേരള-കർണാടക അതിർത്തി വനമേഖലയിൽ വ്യാപക പരിശോധന നടത്തിയിട്ടുണ്ട്.വയനാട് ജില്ലയിലെ പക്ഷിപാതാളം മേഖലയോടു ചേർന്നുള്ള വനമേഖലയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.ആറളം വനമേഖലയിൽ മാവോയിസ്റ്റ് സംഘം വനപാലകർക്ക് നേർക്ക് വെടിവെച്ച സംഭവത്തിൽ സർക്കാരിന് അന്വേഷണറിപ്പോർട്ടു സമർപ്പിക്കാൻകാര്യങ്ങൾക്ക് വ്യക്തത തേടി സംസ്ഥാന വനം ചീഫ് കൺസർവേറ്റർ. ഇതിനായി ഉന്നത വനം വകുപ്പ് മേധാവികൾ വെടിവയ്പ്പുനടന്ന അമ്പലപ്പാറ സന്ദർശിച്ചു.
ആറളം വന്യജീവി സങ്കേതത്തിലെ അമ്പലപ്പാറ വനം സ്റ്റേഷനടുത്ത് വച്ചാണ് കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ വെടിയുതിർത്ത സംഭവമുണ്ടായത്. ക്യാമ്പ് ഷെഡിലേക്ക് പോകുന്നതിനിടെ അബദ്ധവശാൽ മുൻപിൽപ്പെട്ടു പോയ മൂന്ന് താൽകാലിക വനം വാച്ചർമാർക്ക് നേരെ അഞ്ചംഗ മാവോയിസ്റ്റ് സംഘത്തിലെ രണ്ട് പേർ ഏഴ് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. തണ്ടർ ബോൾട്ടാണെന്ന സംശയത്തെ തുടർന്നാണ് വനപാലർകർക്കെതിരെ വെടിവച്ചത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് വിരുദ്ധ സേനകളും കേന്ദ്രആഭ്യന്തരവകുപ്പും ആറളത്ത് നടന്ന വെടിവെപ്പ് സംഭവം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള പശ്ചിമഘട്ട വന സംരക്ഷണ സേനകളും നക്സൽ വിരുദ്ധ സേനാവിഭാഗങ്ങളും കേരള വനംവകുപ്പുമായി ബന്ധപ്പെട്ട് ഇതുസംബന്ധിച്ച വ്യക്തമായ വിവരങ്ങൾ അറിയാനുള്ള ശ്രമത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് കേരള സിസിഎഫ് ഉന്നത വനപാലക സംഘത്തെ സംഭവം നടന്ന സ്ഥലത്തേക്ക് വസ്തുതാന്വേഷണത്തിനായി അയച്ചത്.
ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, അസിസ്റ്റന്റ് വാർഡൻ പി. പ്രസാദ്, നരിക്കടവ് ഫോസറ്റ് സ്റ്റേഷൻ ഓഫീസർ പ്രദീപൻ കാരായി എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘമാണ് അമ്പലപ്പാറസന്ദർശിച്ചത്. വയനാട് വഴി കാൽനടയായാണ് ആറളം അമ്പലപ്പാറയിലേക്കുള്ള യാത്ര. ഈ പരിസരങ്ങളിൽ രണ്ട് ദിവസങ്ങളായി തണ്ടർബോൾട്ട് സേനയും തിരച്ചിൽ തുടരുകയാണ്. കർണാടകത്തിൽ നിന്നുള്ള ആന്റി നക്സൽ ഫോഴ്സ്, തമിഴ്നാട്ടിലെ ക്യു ബറ്റാലിയൻ വിഭാഗങ്ങളും കേരളത്തിന്റെ ആന്റി ടെററിസ്റ്റ് ഗ്രൂപ്പ്, സ്പെഷൽ ഓപ്പറേഷൻ ടീം വിഭാഗങ്ങളിൽ പെട്ട സുരക്ഷാ ഉദ്യോഗസ്ഥരും അമ്പലപ്പാറസന്ദർശിച്ച സംഘത്തിലുണ്ട്.
അമ്പലപ്പാറയിലെ വനം വകുപ്പിന്റെ ക്യാമ്പ് ഷെഡിലേക്ക് പോവുന്ന വാച്ചർമാർക്ക് നേരെ ചാവച്ചിയിലെ ക്യാമ്പ് ഷെഡിനടുത്ത കുടകൻ പുഴയോരത്ത് വച്ചാണ് മാവോയിസ്റ്റ് സംഘം വെടിയുതിർത്തത്. വാച്ചർമാരായ എബിൻ(26), സിജോ(28), ബോബസ്(25) എന്നിവർക്ക് നേർക്കായിരുന്നു വെടി. ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണ് നിസ്സാര പരിക്കേറ്റ വാച്ചർമാരുടെ പരാതിയിൽ ആറളം പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിരുന്നു. വെടിവയ്പ്പു നടത്തിയെന്നു സംശയിക്കുന്ന സി.പി മൊയ്തീനും സംഘവുമാണെന്ന് പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവർക്കെതിരെ യു. എ.പി. എ ചുമത്തി കേസെടുത്തിട്ടുണ്ട്.കണ്ണൂർ റെയ്ഞ്ച്ഡി. ഐ.ജി ഉെൈൾപ്പടയുള്ളവർ സ്ഥലം സന്ദർശിച്ചിരുന്നു. ഇരിട്ടി ഡി.വൈ. എസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്്. മാസങ്ങൾക്കു മുൻപ് പൊലിസ് മാവോയിസ്റ്റുകൾക്ക് കീഴടങ്ങൽ പാക്കേജ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം തള്ളിക്കളയുകയായിരുന്നു. മാവോയിസ്റ്റുകളെകുറിച്ചു വിവരം നൽകുന്ന പ്രദേശവാസികൾക്ക് പൊലിസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രാണഭയത്തെ തുടർന്ന് പ്രദേശവാസികളാരും ഇതിന് ഇതുവരെ തയ്യാറായിട്ടില്ല.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്