- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീതുവിനെ സാമ്പത്തികമായി പറ്റിച്ചത് ശംഖുമുഖം ദേവിദാസന്‍ എന്ന ജ്യോതിഷന്; ദേവേന്ദുവിന്റെ മരണത്തിന് പിന്നില്‍ ആഭിചാരവും മന്ത്രവാദവും? സംശയം നീക്കാന്‍ ആ ആത്മീയാചാര്യനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്; അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ബാലരാമപുരത്തെ കൊലയില്‍ അന്ധവിശ്വാസവും തെളിയും; നിര്‍ണ്ണായക നീക്കങ്ങിളിലേക്ക് പോലീസ്
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ശംഖുമുഖം ദേവിദാസന്‍ എന്ന ജ്യോത്സ്യനാണ് പോലീസ് കസ്‌ററഡിയിലുള്ളത്. തിരുവനന്തപുരം കരിക്കകം സ്വദേശിയാണ്. ഹരികുമാറിന്റെ ആത്മീയ ഗുരുനാഥനാണ് ദേവിദാസന്‍ എന്നാണ് വിവരം. പോലീസ് വിശദമായി ചോദ്യം ചെയ്യും. കുടുംബത്തിന്റെ അന്ധവിശ്വാസങ്ങള്‍ക്ക് കാരണം മന്ത്രവാദവും കൂടോത്രവുമാണെന്ന് സൂചനകളുണ്ട്. ഇവരുടെ ആത്മീയ ഗുരുവിനെതിരെ അടുത്ത ബന്ധുക്കളും സംശയം ഉന്നയിച്ചിരുന്നു. രണ്ടു വയസ്സുകാരിയുടെ അമ്മയില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവിന്റെ ഗുരുവായ ശംഖുമുഖം ദേവീദാസനെ വിശദമായി ചോദ്യം ചെയ്യും. തന്നെ സാമ്പത്തികമായി പറ്റിച്ചെന്ന ശ്രീതുവിന്റെ മൊഴിയിലാണ് മന്ത്രിവാദിയെ കസ്റ്റഡിയിലെടുത്തത്.
കുട്ടിയുടെ അമ്മാവന്‍ ഹരികുമാറിന് കുട്ടികളെ ഇഷ്ടമായിരുന്നില്ലയെന്നും മുമ്പും ഇയാള്‍ കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം.കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത സഹോദരിയെയും ഇയാള്‍ ഉപദ്രവിച്ചിരുന്നതായി അമ്മ ശ്രീതു പറഞ്ഞു. ദേവേന്ദുവിനെ ഹരികുമാര്‍ എടുത്തെറിഞ്ഞിരുന്നതായും ശ്രീതു മൊഴി നല്‍കി. കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷമാണെന്ന് ഹരികുമാര്‍ വിശ്വസിച്ചിരുന്നു. ശ്രീതു ശുചിമുറിയില്‍ പോയ സമയത്ത് ഇയാള്‍ കുട്ടിയെ എടുത്തെറിഞ്ഞെന്നും ശ്രീതു മൊഴി നല്‍കിയിട്ടുണ്ട്. ശേഷം കട്ടില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്നും ശ്രീതു പൊലീസിനോട് പറഞ്ഞു. ഫോണിലെ ചാറ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. അത് വീണ്ടെടുക്കാന്‍ വേണ്ടി ശ്രീതുവിന്റെയും ഹരികുമാറിന്റെയും ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. പ്രതി ഹരികുമാര്‍ കുറ്റം സമ്മതിച്ചെങ്കിലും കൊലപാതക കാരണം കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
കോട്ടുകാല്‍കോണത്ത് രണ്ടുവയസുകാരിയെ കാണാനില്ലെന്നറിഞ്ഞ വിവരം അറിഞ്ഞാണ് രാവിലെ ആറോടെ ബാലരാമപുരം പൊലീസ് സംഭവസ്ഥലത്തേക്ക് എത്തിയത്. ഉടന്‍ തന്നെ നാട്ടുകാരും പൊലീസും അ?ഗ്‌നിരക്ഷാസേനയും ചേര്‍ന്ന് വീടും പരിസരവും അരിച്ചുപെറുക്കി പരിശോധന നടത്തി. രണ്ടര മണിക്കൂറിനകം ദേവേന്ദുവിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ദേവേന്ദുവിനെ കാണാനില്ലെന്ന് മുത്തശ്ശി ശ്രീകലയാണ് രാവിലെ അഞ്ചരയ്ക്ക് അയല്‍വാസികളോട് പറഞ്ഞത്. വീടിന്റെ പരിസരത്തും റോഡിലും ആളൊഴിഞ്ഞ പറമ്പുകളിലും ടോര്‍ച്ചുമായി നാട്ടുകാരായിരുന്നു ആദ്യം തെരച്ചില്‍ നടത്തിയത്. ദേവേന്ദുവിനെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആദ്യസംശയം. തുടര്‍ന്ന് പ്രദേശത്തെ സിസിടിവികളും വാഹനങ്ങളുമൊക്കെ പൊലീസ് പരിശോധിച്ചു.
സ്ഥലത്തെത്തിയ ഡിവൈഎസ്പി ഷാജിയാണ് കിണര്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയത്. കിണറില്‍ വിരിച്ചിരുന്ന വല ഒരു വശത്തേക്ക് നീങ്ങിക്കിടന്നതാണ് സംശയത്തിന് കാരണം. രാവിലെ എട്ടോടെ ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തി തെരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തി. ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞത് ജീവനോടെയെന്ന് ഇന്നലെ വ്യക്തമായിരുന്നു.