- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിവാഹ നിശ്ചയ സമയത്തും ഷാരോണുമായി ഗ്രീഷ്മ രാത്രിയില്‍ ഒരു മണിക്കൂര്‍ സംസാരിച്ചിരുന്നു; രാത്രി തന്നെ പട്ടാളക്കാരനായ പ്രതിശ്രുത വരനെയും വിളിച്ചിരുന്നു; സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഷാരോണ്‍ ബ്ലാക്മെയില്‍ ചെയ്തെന്ന ഗ്രീഷ്മയുടെ കോടതിയിലെ വാദം തളളി അന്വേഷണ ഉദ്യോഗസ്ഥന്
വിവാഹ നിശ്ചയ സമയത്തും ഷാരോണുമായി ഗ്രീഷ്മ രാത്രിയില്‍ ഒരു മണിക്കൂര്‍ സംസാരിച്ചിരുന്നു
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍, ശിക്ഷാവിധിയില്‍ വാദം നടക്കുമ്പോള്‍ കടുത്ത ആരോപണങ്ങളാണ് ഗ്രീഷ്മയുടെ അഭിാഷകന്‍ ഉന്നയിച്ചത്. ഷാരോണ്‍ ലൈംഗികമായി തന്നെ ചൂഷണം ചെയ്തു, ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചു, അതുകാട്ടി ഭീഷണിപ്പെടുത്തി എന്നിങ്ങനെ ആയിരുന്നു ഗ്രീഷ്മയുടെ വാദങ്ങള്‍ എന്നാല്‍, ഷാരോണില്‍ നിന്നും ഒരു ബ്ലാക്ക്മെയിലും ഉണ്ടായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ വ്യക്തമാക്കി.
പട്ടാളക്കാരനുമായി വിവാഹ നിശ്ചയം നടന്നിട്ടും ഷാരോണുമായി രാത്രിയില്‍ മണിക്കൂറുകളോളം ഗ്രീഷ്മ സംസാരിച്ചു. പിടിച്ചുനില്‍ക്കാനാകാതെ ഉത്തരം മുട്ടിയപ്പോഴാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചതെന്ന് ജോണ്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് തന്നെയാണ് വിചാരിക്കുന്നത്. മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലായിരുന്ന് എന്ന വാദമൊന്നും പ്രസക്തമല്ല. വളരെ പ്‌ളാനിംഗോട് കൂടിയാണ് കുറ്റകൃത്യം നടത്തിയത്. ശിക്ഷ ഇളവ് ചെയ്യുകയാണെങ്കില്‍ ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നതിനുള്ള അവസരം ഒരുക്കലാകും.
പ്രതിയെ ചോദ്യം ചെയ്യുന്ന സമയത്തുതന്നെ ഓരോ തെളിവും ശേഖരിച്ചുകൊണ്ടിരുന്നു. ഗ്രീഷ്മ പറയുന്ന കാര്യങ്ങള്‍ ശരിയാണോയെന്ന് തിരക്കാന്‍ പ്രത്യേക ടീമിനേയും നിയോഗിച്ചു. പിടിച്ചു നില്‍ക്കാനാകാതെ എല്ലാ ഉത്തരവും മുട്ടിയ അവസ്ഥയിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. പൂര്‍ണമായും അങ്ങനെ പ്രതി പറഞ്ഞില്ല. ചെയ്തു എന്ന് സമ്മതിക്കുകയായിരുന്നു. സമ്മതിക്കാതിരിക്കാന്‍ കഴിയില്ലായിരുന്നു.
കാരണം ഷാരോണുമായി പ്രതി പോയി എന്ന് പറയുന്ന സ്ഥലങ്ങളിലെല്ലാം താന്‍ തന്നെ നേരിട്ട് പോയി തെളിവുകളെല്ലാം ശേഖരിച്ചു. നിസാരമെന്ന് തോന്നുന്ന സാക്ഷികളോടും പോലും സംസാരിച്ചു. ഒരു തെളിവും വിട്ടുപോകരുതെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ബാത്ത് റൂമില്‍ കയറി ലൈസോള്‍ കുടിച്ചത്. വിവാഹ നിശ്ചയം നടന്ന സമയത്ത് പോലും ഷാരോണുമായി ഗ്രീഷ്മ രാത്രിയില്‍ ഒരു മണിക്കൂര്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് പട്ടാളക്കാരനായ പ്രതിശ്രുത വരനുമായും സംസാരിച്ചിരുന്നുവെന്നും ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ പറഞ്ഞു.
അതേസമയം, ശിക്ഷാവിധിയില്‍ വാദം നടക്കുമ്പോള്‍ തനിക്ക് പഠിക്കണമെന്നും പ്രായം കുറവാണെന്നും ഗ്രീഷ്മ കത്തായി എഴുതി നല്‍കി.
ഒരുസ്ത്രീക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് ഷാരോണ്‍ ചെയ്തത്. ബന്ധത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഗ്രീഷ്മ പലതവണ ശ്രമിച്ചു. എന്നാല്‍ ബന്ധം ഉപേക്ഷിക്കാന്‍ ഷാരോണ്‍ കൂട്ടാക്കിയില്ല. ബന്ധം ഉപേക്ഷിച്ചാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ആത്മഹത്യയെ കുറിച്ചുപോലും ചിന്തിക്കുന്ന അവസ്ഥയിലെത്തി. വിചാരണക്കിടെ ഗ്രീഷ്മ ആത്മഹത്യാ പ്രവണത കാണിച്ചതായും പ്രതിഭാഗം വാദിച്ചു. ഷാരോണിന് സാമൂഹികവിരുദ്ധ പശ്ചാത്തലമുണ്ടെന്നും കൂടി ആരോപണം ഉയര്‍ത്തി.
എന്നാല്‍, പ്രതിഭാഗത്തിന്റെ ആരോപണങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. വെട്ടുകാട് പള്ളിയില്‍ വച്ച് താലികെട്ടുകയും തൃപ്പരപ്പിലെ റിസോര്‍ട്ടില്‍ ഹണിമൂണ്‍ ആഘോഷിക്കുയും ചെയ്തിരുന്നു. ഗ്രീഷ്മ തന്നെ ഷാരോണിന് അയച്ച സ്വകാര്യ ദൃശ്യങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട് എന്നും കോടതിയെ അറിയിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധി പറയും.