- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിന്തറ്റിക് ലഹരിയുടെ കയറ്റുമതി കേന്ദ്രം; തൂത്തുക്കുടി കടലിലൂടെ ലങ്കയിലേക്ക്; ജമാ അത്ത് പറഞ്ഞിട്ടും കേള്‍ക്കാത്ത പോലീസ്; ബീമാപള്ളിയില്‍ വേണ്ടത് ജാഗ്രത
തിരുവനന്തപുരം: ബീമാപള്ളി സ്വദേശി ഷിബിലിയെ അടിച്ചുകൊന്നത് ലഹരി-ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന്. ലഹരി മരുന്ന് കേസില്‍ പ്രതികളാകുന്നവരെ അഞ്ചു വര്‍ഷത്തേക്ക് അംഗത്വത്തില്‍നിന്ന് വിലക്കി ബീമാപള്ളി മുസ്‌ലിം ജമാഅത്ത് തീരുമാനം എടുത്തത് ഒരു വര്‍ഷം മുമ്പാണ്. ജമാ അത്ത് കമ്മറ്റിയിലേക്ക് മത്സരിക്കാനോ യോഗങ്ങളില്‍ പങ്കെടുക്കാനോ ഇവര്‍ക്ക് കഴിയില്ലെന്നും അറിയിച്ചിരുന്നു. ബീമാപള്ളി പരിസര പ്രദേശങ്ങളില്‍ ലഹരി മരുന്ന് കച്ചവടവും ഉപയോഗവും വര്‍ധിച്ച സാഹചര്യത്തിലാണ് സമൂഹത്തിന്റെ പിന്തുണയോടെ തിരുത്തലിന് അംഗങ്ങളെ പ്രേരിപ്പിക്കുന്നവിധം നടപടി സ്വീകരിച്ചത്. പക്ഷേ ഒരു വര്‍ഷം മുമ്പ് പളളി […]
തിരുവനന്തപുരം: ബീമാപള്ളി സ്വദേശി ഷിബിലിയെ അടിച്ചുകൊന്നത് ലഹരി-ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന്. ലഹരി മരുന്ന് കേസില്‍ പ്രതികളാകുന്നവരെ അഞ്ചു വര്‍ഷത്തേക്ക് അംഗത്വത്തില്‍നിന്ന് വിലക്കി ബീമാപള്ളി മുസ്‌ലിം ജമാഅത്ത് തീരുമാനം എടുത്തത് ഒരു വര്‍ഷം മുമ്പാണ്. ജമാ അത്ത് കമ്മറ്റിയിലേക്ക് മത്സരിക്കാനോ യോഗങ്ങളില്‍ പങ്കെടുക്കാനോ ഇവര്‍ക്ക് കഴിയില്ലെന്നും അറിയിച്ചിരുന്നു. ബീമാപള്ളി പരിസര പ്രദേശങ്ങളില്‍ ലഹരി മരുന്ന് കച്ചവടവും ഉപയോഗവും വര്‍ധിച്ച സാഹചര്യത്തിലാണ് സമൂഹത്തിന്റെ പിന്തുണയോടെ തിരുത്തലിന് അംഗങ്ങളെ പ്രേരിപ്പിക്കുന്നവിധം നടപടി സ്വീകരിച്ചത്. പക്ഷേ ഒരു വര്‍ഷം മുമ്പ് പളളി കമ്മറ്റി ഈ നടപടി എടുത്തിട്ടും പോലീസ് ജാഗ്രത പുലര്‍ത്തിയില്ല. ഇതാണ് ഷിബിലിയുടെ കൊലയ്ക്ക് കാരണമായത്.
ജമാ അത്തില്‍ 23,000 അംഗങ്ങളുണ്ട്. ജമാ അത്തിലെ അംഗങ്ങള്‍ പലരും ബന്ധുക്കളുമാണ്. ലഹരി ഉപയോഗിക്കുന്നതും കച്ചവടം നടത്തുന്നതും ബന്ധുക്കള്‍ വഴി സമ്മര്‍ദ്ദത്തിലൂടെ പിന്തിരിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു ജമാഅത്ത് നേതൃത്വം പ്രതീക്ഷിച്ചത്. ഒരു വര്‍ഷം മുമ്പ് ജമാ അത്ത് അംഗത്തെയും സുഹൃത്തിനെയും ലഹരിയുമായി എക്‌സൈസ് നെയ്യാറ്റിന്‍കരയില്‍നിന്ന് പിടികൂടിയിരുന്നു. 26 വയസുള്ള യുവാവില്‍നിന്ന് 1.4 കിലോ കഞ്ചാവാണ് പിടികൂടിയത്. ഈ സാഹചര്യത്തിലാണ് തിരുത്തലിന് പള്ളി രംഗത്ത് വന്നത്. ലഹരിക്കെതിരെ ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ജമാഅത്ത് ആരംഭിച്ചു. എന്നാല്‍ പോലീസ് എല്ലാം അറിഞ്ഞിട്ടും നോക്കു കുത്തിയായി. ഇതോടെ ഗുണ്ടാപക വീണ്ടും അതിരുവിട്ടു.
എം.ഡി.എം.ഐ, എല്‍.എസ്.ഡി സ്റ്റാംപ്, മെറ്റാഫെറ്റമിന്‍ എന്നീ ലഹരികള്‍ പ്രദേശത്ത് വ്യാപകമാണെന്നാണ് എക്സൈസ് റിപ്പോര്‍ട്ട്. ഇവിടെ നിന്ന് തൂത്തുകുടി വഴി കടല്‍ മാര്‍ഗം ലഹരി ശ്രീലങ്കയിലേക്കും കടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ട ഷബിലി നിരവധി കേസുകളിലെ പ്രതിയാണ്. ഷിബിലിയും ഈ മാഫിയയുടെ ഭാഗമായിരുന്നു. ഷിബിലി ജാമ്യത്തിലിറങ്ങിയിട്ട് ഒരു മാസമേ ആയുള്ളൂ. ലഹരി വില്പന നടത്തിയതിനെ എതിര്‍ത്ത പളളി കമ്മിറ്റി സെക്രട്ടറിയെ മര്‍ദ്ദിച്ച കേസിലാണ് ഷിബിലി ജയിലിലായത്. കേസിലെ പ്രതികളും ഷിബിലിയും മുമ്പ് ലഹരിക്കച്ചവടം നടത്തികയും പിന്നീട് തെറ്റുകയുമായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ സ്ഥിരം സംഘര്‍ഷമുണ്ടായിരുന്നു. നിരോധിത പുകയില ഉത്പനങ്ങള്‍ ഈ പ്രദേശങ്ങളില്‍ വന്‍ തോതില്‍ വില്‍ക്കുന്നുണ്ട്.
ഹിജാസും ഷിബിലിയും പരിചയക്കാരായിരുന്നു. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് മുമ്പ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ബീമാപള്ളി കടപ്പുറത്തിന് സമീപമുള്ള ഇടവഴിയില്‍ വച്ചാണ് ഷിബിലിക്ക് കുത്തേറ്റത്. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസിലെ രണ്ടുപ്രതികള്‍ ഒളിച്ചുകഴിയുന്നത് കടലിലാണെന്ന് പൊലീസിന് വിവരം ലഭിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ ഇനാസിന്റെ സഹോദരന്‍ ഇനാദ്, ബീമാപള്ളി സ്വദേശിയായ സഫീര്‍ എന്നിവരാണ് കടലില്‍ ഒളിച്ചിരിക്കുന്നതെന്ന് ഇനാസ് പൊലീസിന് മൊഴി നല്‍കി.
തമിഴ്‌നാട്ടിലെ തിരുനെല്ലിയില്‍ നിന്ന് വെള്ളിയാഴ്ച അറസ്റ്റിലായ ഇനാസിനെ ഇന്നലെ ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ അനുരൂപ് ചോദ്യം ചെയ്തിരുന്നു. കൊലപാതകം നടന്ന സ്ഥലം തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ വി.വിജയ് ഭരത് റെഡ്ഡി പരിശോധിച്ചു. റെഡ്ഡി ഡി.സി.പിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ സംഭവമാണിത്. ഡി.സി.പിയും ഇനാസിനെ ചോദ്യം ചെയ്തു.