- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു കുട്ടികളുടെ അമ്മ മാട്രിമോണിയലില്‍ കുടുക്കിയിട്ടും അറിയാത്ത 'പോലീസ്'; ഹണിട്രാപ്പില്‍ പുതുചരിത്രം രചിച്ച ശ്രുതി ചന്ദ്രശേഖരന്
കാസര്‍ഗോഡ്: ചെമ്മനാട് സ്വദേശിയായ ശ്രുതി ചന്ദ്രശേഖരന് എതിരേ കൂടുതല്‍ തട്ടിപ്പ് പരാതിയുമായി യുവാക്കള്‍ എത്തുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇന്‍കം ടാക്‌സ് ഓഫീസര്‍ ചമഞ്ഞാണ് പലരേയും തട്ടിപ്പിന് ഇരയാക്കിയത്. അറസ്റ്റിലായ ശ്രുതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ബിജെപി നേതാക്കളുടെ അടക്കം പേരുപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തിയതായാണ് വിവരം.
തട്ടിപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡും യുവതി നിര്‍മ്മിച്ചിരുന്നു. ചെമ്മനാട് കൊമ്പനടുക്കം സ്വദേശിയാണ് ശ്രുതി ചന്ദ്രശേഖരന്‍. പുല്ലൂര്‍ സ്വദേശിയായ യുവാവിനെ മംഗലാപുരത്ത് പീഡനക്കേസ് നല്‍കി ജയിലില്‍ അടച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. സൗഹൃദം സ്ഥാപിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുന്നതാണ് ശ്രുതിയുടെ രീതി. ചിലര്‍ക്ക് വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്യും. മംഗലാപുരത്ത് ജയിലിലായ യുവാവില്‍ നിന്ന് ആറ് ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
പണം തിരികെ ചോദിച്ചപ്പോഴാണ് കേസില്‍ കുടുക്കിയതെന്ന് യുവാവ്. 28 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു യുവാവിന്. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥ ചമഞ്ഞായിരുന്നു പലയിടത്തും തട്ടിപ്പ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും യുവതി നിര്‍മ്മിച്ചിരുന്നു. പൊയിനാച്ചി സ്വദേശിയായ യുവാവും സമാനമായ രീതിയില്‍ ശ്രുതിയുടെ തട്ടിപ്പിന് ഇരയായി. രണ്ട് കുട്ടികളുടെ അമ്മയാണ് ശ്രുതി. എന്നാല്‍ വിവാഹം കഴിച്ചതോ കുട്ടികള്‍ ഉള്ളതോ വെളിപ്പെടുത്താതെയാണ് യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുന്നത്.
ഹണി ട്രാപ്പിലൂടെ പോലീസുകാരനെ അടക്കം കുടുക്കിയെന്നതാണ് വസ്തുത. പ്രതിയെ പിടികൂടിയത് ഉഡുപ്പിയിലെ ലോഡ്ജില്‍ നിന്നുമാണ്. പൊലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടേഴ്‌സും ഉള്‍പ്പെടെയുള്ളവര്‍ മാട്രിമോണിയല്‍ വഴിയുള്ള തട്ടിപ്പിന് ഇരയായി. തട്ടിപ്പിന് ചില പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിച്ചതായും സംശയമുണ്ട്.
തൃശൂര്‍ സ്വദേശിയായ പൊലീസുകാരന്‍ കുടുങ്ങിയത് മാട്രിമോണിയിലൂടെ വന്ന വിവാഹ ആലോചനയിലാണ്. പൊലീസുകാരനില്‍ നിന്ന് പണം തട്ടാന്‍ കണ്ണൂരിലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ കൂട്ടുനിന്നെന്നും വിവരം പുറത്തുവരുന്നുണ്ട്. പയ്യാവൂര്‍ പൊലീസ് സ്റ്റേഷനിലെ സി ഐ ആണെന്നും അമ്മാവനെന്നും പറഞ്ഞ് ശ്രുതി ഇയാളെ പരിചയപ്പെടുത്തിയിരുന്നു. ഇയാളുടെ അക്കൗണ്ടിലേക്ക് മാത്രം ശ്രുതി അയപ്പിച്ചത് രണ്ടര ലക്ഷം രൂപയാണ്.
തൃശൂരിലെ പൊലീസുകാരനെ കബളിപ്പിച്ചതിന് പിന്നാലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെയും ഇയാള്‍ ശ്രുതിയുടെ വലയില്‍ കുരുക്കി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായി. ഐ എസ് ആര്‍ ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞും, ഐഎഎസ് വിദ്യാര്‍ത്ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്.