വര്‍ക്കല: സ്ത്രീധന പീഡന പരാതിയില്‍ വര്‍ക്കല എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കൊല്ലം പരവൂര്‍ സ്വദേശിനിയുടെ പരാതിയില്‍ വര്‍ക്കല എസ് ഐ എസ്. അഭിഷേകിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം റേഞ്ച് ഡിഐജി ആണ് ഉത്തരവിറക്കിയത് . വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വനിത എസ്‌ഐയുമായുള്ള അഭിഷേകിന്റെ ബന്ധം ഭാര്യ ചോദ്യം ചെയ്തതിന്റെ പേരില്‍ മര്‍ദ്ദിച്ചു എന്ന് കണ്ടെത്തല്‍. അഭിഷേകിന്റെ പെരുമാറ്റ ദൂഷ്യം സേനയ്ക്ക് അപമാനകരം എന്നും സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ എസ് ഐ ആയിരുന്ന ആശ പരാതിക്കാരിയെ ഉപദ്രവിച്ചുവെന്നും കണ്ടെത്തല്‍. കേസിലെ പ്രതിയായ എസ് ഐ ആശയെ കഴിഞ്ഞദിവസം പത്തനംതിട്ടയ്ക്ക് സ്ഥലം മാറ്റിയിരുന്നു. യുവതിയുടെ പരാതിയില്‍ പരവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുതെങ്കിലും പ്രതികള്‍ക്കെതിരെ നടപടി ഉണ്ടാകാതെ വന്നപ്പോള്‍ യുവതി മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കി. തുടര്‍ന്നാണ് അഭിഷേകിന്റെ ഭാര്യയായ യുവതിയെ മര്‍ദിച്ച വനിത എസ്‌ഐയെ സ്ഥലം മാറ്റിയത്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

തന്നെ കൊന്നിട്ടാണെങ്കിലും എസ് ഐ ആയ തന്റെ ഭര്‍ത്താവ് അഭിഷേകിനെ സ്വന്തമാക്കുമെന്ന് പരവൂര്‍ സ്റ്റേഷനിലെ വനിതാ എസ് ഐ ആശ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. ഇടയ്ക്കിടെ പരവൂര്‍ സ്റ്റഷനിലെ വനിതാ എസ്‌ഐ ആശ വീട്ടില്‍ വരുമായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ പരിഹാസമായി . ഇടയ്ക്ക് തന്നെ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തു. ' നിന്നെ കൊന്നു കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റും, മാതാപിതാക്കളോട് പരാതി പറഞ്ഞാല്‍ അവരെ കളളക്കേസില്‍ കുടുക്കും. പൊലീസ് സ്വാധീനമുപയോഗിച്ച് എല്ലാവരെയും കള്ളക്കേസില്‍ കുടുക്കി അകത്താക്കുമെന്നും വനിതാ എസ്‌ഐ ഭീഷണി മുഴക്കിയാതായി യുവതി പറഞ്ഞു.

തന്റെ ഭര്‍ത്താവ് ജയിയില്‍ പോകാന്‍ സാധ്യതയുളള ആളാണെന്നും അയാള്‍ പോയിക്കഴിയുമ്പോള്‍ തനിക്ക് അഭിഷേകിനെ ഭര്‍ത്താവായി വേണമെന്നും വനിതാ എസ് ഐ പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെട്ടും ഭീഷണിയുണ്ടായിരുന്നു. വീട്ടില്‍ നിന്നും 75 ലക്ഷം കൊണ്ടുവന്നാല്‍ അഭിഷേകിന്റെ ഭാര്യയായി തുടരാമെന്നും പറഞ്ഞു. ഒരു ദിവസം തന്റെ താലിമാല അഭിഷേക് തന്നെ വലിച്ചു പൊട്ടിച്ചു. തുടര്‍ന്ന് തന്റെ മുന്‍പില്‍ നിന്നും ആശയെ ഫോണില്‍ വിളിച്ച് ,അവളുടെ താലി പൊട്ടിച്ചിട്ടുണ്ടെന്നും ഇനി നമുക്ക് ഒന്നിച്ചു ജീവിക്കാമെന്നും അഭിഷേക് പറഞ്ഞെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. കുടുംബസമേതം താമസിച്ചിരുന്ന വീട്ടിലെത്തി എസ്.ഐ ആയ ആശ മര്‍ദിച്ചെന്നാണ് യുവതിയുടെ പരാതി. ആശ വീട്ടില്‍ വരുന്നതിനെ എതിര്‍ത്തതായിരുന്നു കാരണം.

കമ്മീഷണര്‍ക്കാണ് ആദ്യം പരാതി നല്‍കിയത്. ഇരുവരും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചത് എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. അഞ്ചുവര്‍ഷമായി ഭര്‍ത്താവും വനിതാ എസ്‌ഐയും ഭീഷണിപ്പെടുത്തുകയാണെന്നും യുവതി പറഞ്ഞിരുന്നു. പരാതിയില്‍ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബം പരാതി നല്‍കിയത്.

എസ് ഐ ആശ, ആശ