- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള മധ്യസ്ഥതയ്ക്കിടെ കോമത്ത് മുരളീധരനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ച കേസിലെ പ്രതി; മുമ്പും പോക്‌സോ കേസ്; വൈകൃതത്തിന് ഇരയെ കണ്ടെത്താന്‍ സ്വര്‍ണ്ണ ബ്രെയ്സ് ലെറ്റ് അടക്കം വാങ്ങി നല്‍കി; 12 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി സഹോദരനേയും വെറുതെ വിട്ടില്ല; സ്നേഹാ മെര്‍ലിനെതിരെ പുതിയ കേസ്
കണ്ണൂര്‍: തളിപ്പറമ്പില്‍ 12 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരെ മറ്റൊരു പോക്‌സോ കേസ് കൂടി. കഴിഞ്ഞ മാസം അറസ്റ്റിലായ യുവതിയ്‌ക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്. അതിജീവിതയായ 12കാരിയുടെ സഹോദരനെയും സ്‌നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പുതിയ കണ്ടെത്തല്‍. നിര്‍ബന്ധിച്ച് ലൈംഗികമായി തന്നെ ഉപയോഗിച്ചെന്ന് പെണ്‍കുട്ടിയുടെ സഹോദരനായ 15കാരന്‍ മൊഴി നല്‍കി.
വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്. പിന്നീട് വീട്ടുകാര്‍ ചൈല്‍ഡ് ലൈനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ തന്നെ പൊലീസിന് ഇക്കാര്യത്തില്‍ സംശയം ഉണ്ടായിരുന്നുവെങ്കിലും കുടുംബം പരാതി പറയാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നില്ല. പൊലീസ് 15കാരന്റെ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ മാസമാണ് 23 കാരിയായ സ്‌നേഹയെ പൊലീസ് അറസ്റ്റ് ചെയ്തത്. 23 കാരി സ്‌നേഹ മെര്‍ലിന്‍ സ്ഥിരം കുറ്റവാളിയാണ്.
ഫെബ്രുവരിയില്‍ നടന്ന പീഡനത്തിലാണ് സ്‌നേഹയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് ലഭിച്ച ഫോണ്‍ പരിശോധിച്ചപ്പോള്‍ അധ്യാപകര്‍ക്കാണ് ആദ്യം സംശയം തോന്നിയത്. രക്ഷിതാക്കളെ വിവരം അറിയിക്കുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കൗണ്‍സിലിങ് നടത്തുകയും ചെയ്തു. കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. .
പെണ്‍കുട്ടിക്ക് പ്രതി സ്വര്‍ണ ബ്രേസ്‌ലെറ്റ് വാങ്ങി നല്‍കിയിരുന്നു. കുട്ടിയോട് അതിയായ വാല്‍സല്യമെന്ന് വരുത്താനായിരുന്നു ഇത്. അതിന് ശേഷമായിരുന്നു പീഡനം. നേരത്തെയും സമാനകേസില്‍ പ്രതിയായിരുന്ന സ്‌നേഹ പന്ത്രണ്ടുകാരിയെ കൂടാതെ പതിനാല് വയസുള്ള ആണ്‍കുട്ടിയെയും പീഡിപ്പിച്ചെന്നാണ് പുതിയ കേസ്. പീഡന ദൃശ്യങ്ങളും പ്രതി ഫോണില്‍ പകര്‍ത്തിയിരുന്നു. വീഡിയോ കാട്ടി ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പരാതിപ്പെടാതിരിക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം.
തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്‌നേഹ മെര്‍ലിന്‍ പ്രതിയായിരുന്നു. 2024 ഫെബ്രുവരി മൂന്നിനായിരുന്നു ആ സംഭവം. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള മധ്യസ്ഥതയ്ക്കിടെ കോമത്ത് മുരളീധരനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചെന്നാണ് കേസ്. കൂടെയുണ്ടായിരുന്ന പുളിമ്പറമ്പ് സ്വദേശി എം. രഞ്ജിത്തായിരുന്നു ഹെല്‍മെറ്റ് കൊണ്ട് അടിച്ചത്. ഈ കേസിലെ മറ്റൊരു പ്രതിയായിരുന്നു സ്‌നേഹ മെര്‍ലിന്‍.