- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പതിനാലുകാരിയെ 12 വയസ്സ് മുതല്‍ ക്രൂരമായി പീഡിപ്പിച്ചു; പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: രണ്ടാനച്ഛന് 141 വര്‍ഷം തടവും 7,85,000 രൂപ പിഴയും ശിക്ഷ
പതിനാലുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; രണ്ടാനച്ഛന് 141 വര്‍ഷം തടവും 7,85,000 രൂപ പിഴയും ശിക്ഷ
മലപ്പുറം: പതിനാലുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 141 വര്‍ഷം തടവും ഏഴുലക്ഷത്തി എണ്‍പത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. രണ്ടാനച്ഛന്‍ പെണ്‍കുട്ടിയെ 12 വയസ് മുതല്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുക ആയിരുന്നു. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ രണ്ടാനച്ഛനെ മഞ്ചേരി പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്.
തമിഴ്‌നാട് സ്വദേശികളാണ് കുടുംബം. മലപ്പുറത്തെ പല വാടക കോര്‍ട്ടേഴ്‌സുകളിലായിട്ടായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. അമ്മ വീട്ടു ജോലിക്ക് പോയതിന് ശേഷമാണ് പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നത്. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ ഭയന്നു പോയ കുട്ടി വിവരം അരോടും പറഞ്ഞിരുന്നില്ല.
2020 മുതലായിരുന്നു നിരന്തര പീഡനം. ഒരിക്കല്‍ കൂട്ടുകാരിയുമൊത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പ്രതി ബലം പ്രയോഗിച്ച് വീട്ടില്‍ വിളിച്ചു കൊണ്ടു പോയി പീഡിപ്പിച്ചു. പിന്നാലെ കുട്ടി പീഡന വിവരം സുഹൃത്തിനോട് പറയുകയായിരുന്നു. കൂട്ടുകാരിയുടെ നിര്‍ദ്ദേശ പ്രകാരം കുട്ടി സംഭവം അമ്മയോട് പറഞ്ഞു. തുടര്‍ന്ന് അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്.
കേസില്‍ 12 സാക്ഷികളെയും 24 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. സംഭവത്തിനുശേഷം കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റിയിരുന്നു. 2022ല്‍ ഇവിടെ നിന്നും അമ്മയുടെ സംരക്ഷണയില്‍ വിട്ട കുട്ടിയെ പ്രതി വീണ്ടും ലൈംഗികമായി ഉപദ്രവിച്ചു. നിലവില്‍ ഈ കേസ് കോടതിയുടെ പരിഗണയിലാണ്.