- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൂട്ടുകാരെല്ലാം വിഷുവിന് നാട്ടിലേക്ക് പോയി; അവൻ റൂമിൽ തന്നെ ഉണ്ടായിരിന്നു; പിന്നെ അറിയുന്നത് ജീവനൊടുക്കിയെന്ന വിവരം; വേറെ പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്ന് ബന്ധുക്കൾ; ഇന്നലെ ആ മുറിയിൽ 21-കാരന് സംഭവിച്ചതെന്ത്?; അന്വേഷണത്തിനൊരുങ്ങി പോലീസ്; മൊബൈല്‍ ഫോൺ പരിശോധനയും നിർണയകമാകും; ജെറിന്‍റെ മരണത്തിൽ ദുരൂഹതയേറുമ്പോൾ!
എറണാകുളം: കഴിഞ്ഞ ദിവസമാണ് അത്താണിയിലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംത്തിട്ട സ്വദേശി ജെറിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അത്താണി -സെൻ്റ് ആൻ്റണി ചർച്ച് റോഡിലെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പത്തനംതിട്ട അടൂർ നെടുമൺ സ്വദേശിയാണ് ജെറിൻ വി ജോൺ (21) മരിച്ചത്.
കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജെറിൻ വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ വിഷു ആഘോഷിക്കുന്നതിനായി കൂട്ടുകാരെല്ലാം വീടുകളിലേക്ക് പോയിരുന്നു. തുടര്‍ന്ന് ഫോണിൽ വിളിച്ചിട്ട് ജെറിനെ കിട്ടാത്തതിനെ തുടര്‍ന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കൂടെ താമസിച്ചിരുന്നവർ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വീടിൻറെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് യുവാവിനെ ഫാനിൽ കുരുക്കിട്ട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.ഇപ്പോഴിതാ, സംഭവത്തിൽ കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
യുവാവ് വാതിൽ തുറക്കുന്നില്ല എന്ന വിവരം പൊലീസിന് കിട്ടിയപ്പോൾ ആണ് മരണ വിവരം പുറം ലോകം അറിയുന്നത്. കാക്കനാട് അത്താണിയിലെ വാടക വീടിന്‍റെ വാതില്‍ ചവിട്ടി പൊളിച്ച് പൊലീസ് അകത്തു കയറുമ്പോള്‍ കാണുന്നത് മുണ്ടുപയോഗിച്ച് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന ജെറിനെയാണ്. മറ്റ് മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു അത്താണിയിലെ വാടക വീട്ടിലെ താമസം. കൂട്ടുകാരെല്ലാം ഇന്നലെ വൈകിട്ടോടെ വിഷുവിന് നാടുകളിലേക്ക് പോയി. ജെറിനെ ഫോണില്‍ വിളിച്ച് നോക്കിയിട്ടും കിട്ടാതെ വന്നതോടെയാണ് മറ്റ് സുഹൃത്തുക്കളും വീട്ടുടമയുമെല്ലാം ചേര്‍ന്ന് അന്വേഷിച്ചത്. വീട് അകത്തു നിന്ന് പൂട്ടിയെന്ന് വ്യക്തമായതോടെ പോലീസിനെ അറിയിക്കുകയായിരുന്നു.
ആത്മഹത്യയെന്നാണ് ഇപ്പോൾ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. ജെറിന് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അറിയില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിനു ശേഷം പൊലീസ് അറിയിച്ചത്. ജെറിന്‍റെ പിതാവ് ഗള്‍ഫിലാണ്. അമ്മയും ഇളയ സഹോദരനുമാണ് നാട്ടിലുളളത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മൊബൈല്‍ ഫോണിന്‍റെ ശാസ്ത്രീയ പരിശോധന ഫലവും ലഭിച്ച ശേഷം മരണകാരണത്തെ കുറിച്ച് കൂടുതല്‍ വ്യക്തത കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ തൃക്കാക്കര പോലീസ്.