- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
യൂണിഫോം ഷർട്ടിൽ ആശംസകൾ എഴുതി ആഘോഷം; കണ്ടുനിന്ന് ഇഷ്ടപ്പെടാതെ പ്രിൻസിപ്പാൾ ചെയ്തത്; പിന്നാലെ മോശം പെരുമാറ്റം; വിദ്യാർത്ഥിനികളോട് ഷർട്ട് ഊരി മാറ്റി വീട്ടിൽ പോകാൻ നിർദ്ദേശം; ഫോണുകൾ പിടിച്ച് വച്ചു; നാണക്കേടെന്ന് രക്ഷിതാക്കൾ; വ്യാപക പരാതി; കേസെടുത്ത് പോലീസ്; 'പെൻ' ദിനാചരണ ദിവസം സ്കൂളിൽ നടന്നത്!
ധൻബാദ്: സ്‌കൂളിലെ 'പെൻ' ദിനാചരണത്തിന്റെ ഭാഗമായി സഹപാഠികളുടെ ഷർട്ടിൽ ആശംസകൾ എഴുതിയുള്ള വിദ്യാർത്ഥികളുടെ ആഘോഷം സ്‌കൂൾ പ്രിൻസിപ്പാളിന് ഇഷ്ടമായില്ല. പിന്നാലെ പത്താം തരത്തിൽ പഠിക്കുന്ന നൂറോളം വിദ്യാർത്ഥികളോട് ഓവർകോട്ട് മാത്രം ധരിച്ച് വീടുകളിലേക്ക് മടങ്ങാൻ നിർദേശിച്ച് പ്രിൻസിപ്പാൾ.
ജാർഖണ്ഡിലെ ധൻബാദിലുള്ള കാർമൽ സ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വ്യാഴാഴ്ചയാണ് സ്കൂളിലെ അവസാന ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥിനികൾ സഹപാഠികളുടെ ഷർട്ടിൽ പേനകൊണ്ട് ആശംസകൾ എഴുതിയത്.
പക്ഷെ മോശമായ അവസ്ഥയിലുള്ള ഷർട്ടുകളുമായി വിദ്യാർത്ഥികൾ ക്യാമ്പസ് വിട്ടുപോകുന്നത് സ്കൂളിന്റെ അന്തസിനെ തന്നെ ബാധിക്കുമെന്ന് വിശദമാക്കിയ പ്രിൻസിപ്പാൾ എം ദേവശ്രീ യൂണിഫോമിന്റെ ബ്ലേസർ ധരിച്ച് വീട്ടിൽപോകാൻ വിദ്യാർത്ഥിനികളോട് ആവശ്യപ്പെടുകയായിരുന്നു. ഷർട്ട് ഊരി മാറ്റാൻ വിസമ്മതിച്ച വിദ്യാർത്ഥിനികളെ നിർബന്ധിച്ച് നടപടിക്ക് വിധേയമാക്കിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഷർട്ട് ഊരി മാറ്റി ബ്ലേസർ മാത്രം ധരിച്ച് ഭയന്ന നിലയിൽ വീട്ടിൽ എത്തിയ കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ അഞ്ചംഗ സമിതിയുടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഡെപ്യൂട്ടി കമ്മീഷണർ മാധവി മിശ്ര.
എന്നാൽ 20 ഓളം വിദ്യാർത്ഥിനികളുടെ പക്കൽ ഒരു ജോടി യൂണിഫോം ഷർട്ടുണ്ടായിരുന്നതിനാൽ ഇവർക്ക് ഷർട്ട് മാറി പുതിയവ ധരിച്ച് വീട്ടിലേക്ക് മടങ്ങാനായി. എന്നാൽ ശേഷിച്ച വിദ്യാർത്ഥിനികൾക്ക് പുരുഷ അധ്യാപകരുടെ മുന്നിൽ വച്ച് വസ്ത്രം മാറേണ്ടി വന്നതായും മാതാപിതാക്കൾ ആരോപണം ഉയർത്തുന്നു. കുട്ടികൾക്കുണ്ടായ മാനസിക പീഡനത്തിനും നാണക്കേടിനും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ശനിയാഴ്ച രക്ഷിതാക്കൾ പോലീസ് കമ്മീഷണറുടെ ഓഫീസിൽ എത്തുകയായിരുന്നു. ശനിയാഴ്ചയാണ് രക്ഷിതാക്കൾ വിഷയത്തിൽ പരാതി നൽകിയത്. വെള്ളിയാഴ്ച സ്കൂൾ അടച്ചിരുന്നു.
ഷർട്ട് ഊരി മാറ്റാനുള്ള നിർദ്ദേശം നിർബന്ധിതമായി പാലിക്കുന്നത് ചിത്രീകരിക്കാതിരിക്കാനായി വിദ്യാർത്ഥിനികളുടെ ഫോണുകൾ പിടിച്ച് വച്ചതായും രക്ഷിതാക്കൾ ആരോപിക്കുന്നു. സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, ഡിഇഒ, ജില്ലാ സോഷ്യൽ വെൽഫെയർ ഓഫീസർ, സബ് ഡിവിഷണൽ പൊലീസ് ഓഫീസർ, ഝാരിയ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്നിവരുടെ സംഘമാണ് ആരോപണം ഇപ്പോൾ അന്വേഷിക്കുന്നത്.