കൊച്ചി: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ വയോധികയെ കൊന്നു കൂഴിച്ചുമൂടിയത്. 73 വയസുകാരി സുഭദ്രയെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ താമസിച്ചിരുന്ന കലവൂരിലെ വീട്ട് പരിസരത്തു നിന്നും മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ മാസം ഏഴാം തിയ്യതിയാണ് സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസില്‍ പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഭദ്ര കലവൂര്‍ എത്തിയതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വയോധികയെ കൊലപ്പെടുത്തിയെന്ന സൂചനകള്‍ ലഭിച്ചത്.

കടവന്ത്ര സ്വദേശിനിയായ സുഭദ്രയെ കഴിഞ്ഞ നാലാം തീയതിയാണ് കാണാതായത്. ഏഴാം തീയതിയാണ് സുഭദ്രയുടെ മകന്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തില്‍ സുഭദ്ര ആലപ്പുഴ കാട്ടൂര്‍ കോര്‍ത്തശ്ശേരിയില്‍ എത്തിയ വിവരം ലഭിച്ചു. സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് സംശയം. സ്ഥലത്ത് കുഴി എടുത്ത് പരിശോധന നടത്തിയതോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഒരു വശത്തേക്ക് ചെരിഞ്ഞ നിലയിലാണ് കണ്ടെത്ിയത്.

ശര്‍മിള, മാത്യൂസ് എന്നിവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പരിസരത്താണ് പൊലീസ് പരിശോധന നടത്തിയത്. ഇവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സുഭദ്ര ഒറ്റയ്ക്കായിരുന്നു കടവന്ത്രയിലെ വീട്ടില്‍ താമസിച്ചിരുന്നത്. ഇവരെ കാണാന്‍ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നുവെന്നും അവര്‍ക്കൊപ്പമാണ് സുഭദ്ര കൊച്ചിയില്‍ പോയതെന്നും പൊലീസ് പറയുന്നു. സുഭദ്രയുടെ പക്കല്‍ സ്വര്‍ണവും പണവും ഉണ്ടായിരുന്നു. ഇത് കവര്‍ന്ന ശേഷമുള്ള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.

കടവന്ത്രയില്‍ നേരത്തെ മിസിങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൊലപാതകമെന്ന് സംശയമുയര്‍ന്നതോടെ കേസ് ആലപ്പുഴ പൊലീസിന് കൈമാറുകയായിരുന്നെന്നും കൊച്ചി സിറ്റി പൊലീസ് പറഞ്ഞു. സുഭദ്ര നേരത്തെ മാത്യുസിനും ശര്‍മികളക്കും ഒപ്പം യാത്രകള്‍ പോയിരുന്ന വ്യക്തിയാണ്. ഒരിക്കല്‍ സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമിച്ചതിനെ ചൊല്ലി സുഭദ്ര രണ്ടുപേരുമായി തെറ്റി.

കുറച്ചു കാലത്തിന് ശേഷം വീണ്ടും ഇവര്‍ അടുപ്പത്തിലായി. തുടര്‍ന്ന് സുഭദ്രയെ കലവൂരിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി കൈയിലുണ്ടായിരുന്ന സ്വര്‍ണം തട്ടിയെടുത്ത് കുഴിച്ചു മൂടിയെന്നാണ് വിവരം. കൊലപാതകം നടത്തി എന്ന് കരുതുന്ന രണ്ടുപേരും നിലവില്‍ ഒളിവിലാണ്.