- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ അധ്യാപിക; കഴുത്തില്‍ പൂമാല ചാര്‍ത്തി യുവതിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി ഒന്നാം വര്‍ഷ വിദ്യാര്‍ഥി; ക്ളാസ് മുറിയിലെ വിവാഹത്തിന് സാക്ഷിയായി മറ്റ് വിദ്യാര്‍ഥികളും; വീഡിയോ വൈറലായതോടെ അന്വേഷണം; സ്കിറ്റ് എന്ന് വിശദീകരണം
അധ്യാപികയും വിദ്യാര്‍ത്ഥിയും ക്ലാസ്റൂമില്‍ 'വിവാഹിതരായി'; അന്വേഷണം
കൊല്‍ക്കത്ത: ഒന്നാം വര്‍ഷ വിദ്യാര്‍ഥി അധ്യാപികയെ വിവാഹം ചെയ്യുന്നു എന്ന നിലയില്‍ ക്ളാസ് മുറിയിലെ 'വിവാഹ വീഡിയോ' വൈറലായതോടെ സംഭവത്തില്‍ അന്വേഷണം തുടങ്ങി. ബംഗാളിലെ മൗലാനാ അബ്ദുല്‍ കലാം സര്‍വകലാശാലയിലെ അധ്യാപികയാണ് വിദ്യാര്‍ത്ഥിക്കൊപ്പം വിവാഹചടങ്ങുകള്‍ നടത്തുന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും, വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ അധ്യാപികയും ഹിന്ദു ബംഗാളി ആചാര പ്രകാരം വിവാഹം കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ വൈറലായതോടെ അധ്യാപികയ്ക്ക് നേരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
വീഡിയോയില്‍ ക്ളാസ് മുറിയില്‍ വെച്ചാണ് വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മില്‍ വിവാഹിതരാകുന്ന നിലയിലുള്ള വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇരുവരും തമ്മില്‍ ആദ്യം പൂമാല കൈമാറുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥി അധ്യാപികയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതും വീഡിയോയിലുണ്ട്. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ അധ്യാപികയ്ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. നിലവില്‍ സംഭവം ശ്രദ്ധയില്‍പെട്ട കോളേജ് അധികൃതര്‍ അധ്യാപികയോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
വിമര്‍ശനങ്ങള്‍ ശക്തമായതോടെ തന്റെ ഭാഗം വിശദീകരിച്ച് അധ്യാപികയും രംഗത്തുവന്നിരുന്നു. ക്യാംപസില്‍ നടന്ന ഫ്രഷേഴ്സ് ഡേയുടെ ഭാഗമായി നടന്ന ഒരു സ്കിറ്റ് ആയിരുന്നു അതെന്നും, തങ്ങള്‍ വെറുതെ അഭിനയിക്കുക മാത്രമായിരുന്നുവെന്നുമാണ് അധ്യാപികയുടെ വാദം. വീഡിയോ മനഃപൂര്‍വം പുറത്തുവിട്ട് തന്റെ പ്രതിച്ഛായ തകര്‍ക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും അധ്യാപിക പ്രതികരിച്ചു.
പശ്ചിമ ബംഗാളിലെ മൗലാന അബ്ദുല്‍ കലാം ആസാദ് സാങ്കേതിക സര്‍വകലാശാലയിലെ സൈക്കോളജി വിഭാഗത്തിലാണ് സംഭവം നടന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും, വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ അധ്യാപികയും ഹിന്ദു ബംഗാളി ആചാര പ്രകാരം വിവാഹം കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
അപ്ലൈഡ് സൈക്കോളജി ഡിപ്പാര്‍മെന്റിലെ പ്രഫസറാണ് വധുവിനെപ്പോലെ ഒരുങ്ങി വിദ്യാര്‍ഥിയെ വിവാഹം കഴിച്ചത്. ഇരുവരും ക്ലാസിലെ ബോര്‍ഡിന് സമീപം നില്ക്കുന്നതും പരസ്പരം പൂമാല പരസ്പരം കഴുത്തിലണിയുന്നതും വിദ്യാര്‍ഥി അധ്യാപികയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ചിലര്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് കോളജ് അധികൃതര്‍ അധ്യാപികയോട് വിശദീകരണം ചോദിച്ചത്.
സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചു. ഇതിന് പിന്നാലെയാണ് സംഭവം അന്വേഷിക്കാന്‍ മൂന്നംഗ പാനലിനെ സര്‍വകലാശാല ചുമതലപ്പെടുത്തിയതും, അധ്യാപികയില്‍ നിന്ന് വിശദീരകരണം തേടിയതും. തന്റെ ക്ലാസിന്റെ ഭാഗമായി നടന്ന ഒരു സൈക്കോ ഡ്രാമ പ്രകടനം ആണെന്നും, യാഥാര്‍ത്ഥമല്ലെന്നും അധ്യാപിക സര്‍വകലാശാല അധികൃതരോട് വിശദീകരണം നല്കി.
കോളേജിന്റെ ഡോക്യൂമെന്റേഷന് വേണ്ടി ചിത്രീകരിച്ച ഈ വീഡിയോ, സൈക്കോളജി ഡിപ്പാര്‍ട്മെന്റിന്റെ മോശമായി ചിത്രീകരിക്കാന്‍ മനഃപൂര്‍വം പുറത്തുവിട്ടതാണ് എന്നും അധ്യാപിക ആരോപിച്ചു. അതേസമയം, സംഭവത്തില്‍ അന്വേഷണം അവസാനിക്കുന്നത് വരെ അധ്യാപികയോടും വിദ്യാര്‍ത്ഥിയോടും ലീവില്‍ തുടരാന്‍ സര്‍വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് ഡിപ്പാര്‍ട്മെന്റുകളിലെ വനിതാ പ്രൊഫസര്‍മാര്‍ ഉള്‍പ്പടെയുള്ളതാണ് അന്വേഷണ കമ്മിറ്റി.
അധ്യാപികയുടെ വിശദീകരണം കോളേജ് അധികൃതര്‍ മുഖവിലയ്ക്കെടുത്തിട്ടുണ്ട്. പഠനസംബന്ധമായി നടക്കുന്ന ഒരു കാര്യമെന്നും അനുചിതമായി ഒന്നും നടന്നിട്ടില്ലെന്നുമാണ് കോളേജ് അധികൃതരുടെയും വാദം. അന്വേഷണം നടക്കുന്നതിനാലാണ് അധ്യാപികയോട് മാറിനില്ക്കാന് ആവശ്യപ്പെട്ടതെന്നും കോളേജ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ അധ്യാപികയുടെ പ്രവൃത്തിക്കെതിരെ അധ്യാപക സംഘടനകള്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്.
വീഡിയോ സംബന്ധിച്ച് പ്രത്യേക കമ്മിറ്റി രൂപികരിച്ച് അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സലര്‍ തപസ് ചക്രബൊര്‍ത്തി വ്യക്തമാക്കി. അനുചിതമായി ഒന്നുമില്ലെന്നും വീഡിയോ സോഷ്യല്‍ മീഡിയയില്‍ മോശമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധ്യാപികയോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടതെന്നും വിസി പറഞ്ഞു. അധ്യാപികയുടെ പ്രവര്‍ത്തി ഒരിക്കലും ന്യായീകരിക്കാനാകുന്നതല്ലെന്നും നടപടി വേണമെന്നുമാണ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് യൂണിയന് പ്രതികരിച്ചത്.