- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'ഇത്..ഓടിക്കുന്നത് ഒരു ചങ്കുറ്റമാ..'; ആരാധികമാരുടെ ഇൻസ്റ്റാ ഫീഡിൽ ആദ്യം തെളിയുന്ന മുഖം; നല്ല കിടുക്കൻ റീലുകൾ പോസ്റ്റ് ചെയ്ത് ഫാൻ ഗേൾ ആക്കും; ഒടുവിൽ പെൺകുട്ടിയെ വലയിൽ വീഴ്ത്തിയതും തനി നിറം പുറത്ത്; അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; ഒരു റൈഡർ ബോയ് യെ തൂക്കിയ കഥ ഇങ്ങനെ
തിരുവനന്തപുരം: ലോകം ഇപ്പോൾ വർത്തമാന കാലഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നത്. നമ്മുടെ പല ബന്ധങ്ങളും ഇപ്പോൾ തുടങ്ങുന്നത് തന്നെ സാമൂഹിക മാധ്യമങ്ങൾ വഴി തന്നെ ആയിരിക്കും. ഇത് കൂടുതൽ ആകർഷിതരായി വീഴുന്നത് യുവ ജനങ്ങൾ തന്നെയായിരിക്കും. നല്ല ബന്ധങ്ങളും സ്ഥാപിക്കാനും അതുപോലെ തെറ്റായ ബന്ധങ്ങളിൽ പെട്ടെന്ന് വീഴാനും സോഷ്യൽ മീഡിയ ഇൻഫ്ലുൻസ് വഴി സാധിക്കുന്നു. അതുപോലൊരു കേസാണ് തിരുവനന്തപുരത്ത് നടന്നിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 19കാരനെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് രാമനാഥപുരം കീഴ്ക്കുടി സ്വദേശി ജീവൻ ആണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്.
ബൈക്ക് യാത്രകൾ റീൽസായി ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്യുന്നയാളാണ് പിടിയിലായ ജീവൻ. ജീവന്റെ ബൈക്ക് യാത്രകളുടെ ആകർഷകമായ വീഡിയോകളും റീൽസുകളും കണ്ടാണ് പെൺകുട്ടി അടുപ്പത്തിലായത്. ഈ സൗഹൃദം മുതലെടുത്താണ് പ്രതി പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്.
സോഷ്യൽ മീഡിയ വഴി പരിചയപെട്ട് ദിവസങ്ങൾക്കുള്ളിൽ ഇരുവരും തമ്മിലുള്ള അടുപ്പം വർധിക്കുകയും നേരിൽ കാണാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ വിളിച്ചുവരുത്തി പ്രതി ലൈംഗികമായി ഉപദ്രവിക്കുകയും സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി തമിഴ്നാട്ടിൽനിന്ന് അറസ്റ്റിലായത്. പ്രതിയെ പോക്സോ കേസ് ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഭീഷണിപ്പെടുത്തിയാണ് പ്രതി പെൺകുട്ടിയെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
പെണ്‍കുട്ടിയെ ബസിനുള്ളില്‍ വെച്ച് 19-കാരൻ പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരേ പോക്സോ കേസെടുത്തു. ബൈക്ക് റേസിങ് നടത്തുന്ന രംഗങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ റീല്‍സായി പോസ്റ്റുചെയ്യുന്നതാണ് ഇയാളുടെ പ്രധാന വിനോദം. ഇത്തരത്തിലുള്ള പോസ്റ്റുകളില്‍ ലൈക്ക് ചെയ്യുന്ന പെണ്‍കുട്ടികളുമായി ചങ്ങാത്തമുണ്ടാക്കുകയും ചെയ്യുന്നതാണ് രീതി. പരാതിയെത്തുടര്‍ന്ന് വിഴിഞ്ഞം എസ്എച്ച്ഒ ആര്‍. പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ തമിഴ്നാട്ടില്‍നിന്ന് അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.