- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നാല്പതു വര്‍ഷം പിന്നിട്ട ഭൂമി തര്‍ക്കം; സംഘര്‍ഷത്തിനിടെ 17 വയസ്സുകാരന്റെ തല വാള്‍ ഉപയോഗിച്ച് വെട്ടി മാറ്റി: കുട്ടിയുടെ തല മടിയില്‍ വച്ച് മണിക്കൂറുകളോളം വിലപിച്ച് പെറ്റമ്മ
നാല്പതു വര്‍ഷം പിന്നിട്ട ഭൂമി തര്‍ക്കം; സംഘര്‍ഷത്തിനിടെ 17 വയസ്സുകാരന്റെ തല വാള്‍ ഉപയോഗിച്ച് വെട്ടി മാറ്റി
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ജൗന്‍പുരില്‍ ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് 17 വയസ്സുകാരന്റെ തല വാളുപയോഗിച്ചു വെട്ടിമാറ്റി. കുട്ടിയുടെ അറ്റുപോയ തല മടിയില്‍ വച്ച് അമ്മ മണിക്കൂറുകളോളം വിലപിച്ചതായി നാട്ടുകാര്‍ പറഞ്ഞു. രണ്ട് ചേരികള്‍ തമ്മിലുള്ള നാലു പതിറ്റാണ്ടത്തെ ഭൂമി തര്‍ക്കമാണു കുട്ടിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. പ്രദേശവാസിയായ റാംജീത് യാദവിന്റെ മകന്‍ അനുരാഗ് (17) ആണ് കൊല്ലപ്പെട്ടത്.
ഗൗരബാദ്ഷാപുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കബീറുദ്ദീന്‍ ഗ്രാമത്തിലാണു സംഭവം. പ്രദേശത്ത് സംഘര്‍ഷം നടന്നപ്പോള്‍ അതുവഴി എത്തിയ കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. പതിറ്റാണ്ടുകളായി ഇവിടെ ഭൂമിതര്‍ക്കം നിലനിന്നിരുന്നതായും ബുധനാഴ്ച അതു സംഘര്‍ഷത്തിലേക്കു നീങ്ങിയതായും പൊലീസ് പറഞ്ഞു. കൈവശം വാളുണ്ടായിരുന്ന ആള്‍ക്കൂട്ടമാണ് അനുരാഗിനെ ആക്രമിച്ചത്. വളരെ ശക്തിയോടെ വാള്‍ വീശിയപ്പോള്‍ അനുരാഗിന്റെ തല ശരീരത്തില്‍നിന്നു വേര്‍പെടുകയായിരുന്നു.
2 പേരെ കസ്റ്റഡിയിലെടുത്തെങ്കിലും വെട്ടിയയാള്‍ ഒളിവിലാണ്. സംഭവത്തിനുശേഷം പ്രദേശത്തു വന്‍ പൊലീസ് സംഘത്തെ നിയോഗിച്ചു. ''40-45 വര്‍ഷമായുള്ളതാണ് ഈ ഭൂമി തര്‍ക്കം. രമേഷ്, ലാല്‍ത എന്നിവരുള്‍പ്പെട്ട സംഘം എതിര്‍കക്ഷിയെ ആക്രമിക്കുകയായിരുന്നു. ജില്ലാ മജിസ്ട്രേറ്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ട്. ചില പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്'' എസ്പി അജയ് പാല്‍ ശര്‍മ പറഞ്ഞു.