- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രാവിലെ ക്ഷേത്ര നട തുറന്നാൽ ഭക്തർ അടക്കം ചാർജാകും; മനസ്സ് തുറന്ന് പ്രാർത്ഥിച്ചാൽ ഫലം ഉറപ്പ്; ഇടയ്ക്ക് വിഗ്രഹങ്ങളെ നോക്കി തൊഴുതതും ദിവ്യ ദർശനം; പിന്നാലെ എക്സൈസ് ജീപ്പിന്റെ വരവിൽ സത്യം പുറത്ത്; 'പോറ്റി'യുടെ കള്ളത്തരം പൊക്കിയത് ഇങ്ങനെ
തിരുവനന്തപുരം: കുടുംബക്ഷേത്രത്തിന് ഉള്ളിൽ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കും ഇടയിൽ സൂക്ഷിച്ചിരുന്ന 30 ലിറ്റർ മദ്യം നെയ്യാറ്റിൻകര എക്‌സൈസ് സംഘം പിടികൂടി. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ആരാധനാലയത്തിന്റെ മറവിൽ മദ്യക്കച്ചവടം കണ്ടെത്തിയത്.
നെയ്യാറ്റിൻകര പുന്നക്കാട് സ്വദേശി പോറ്റി എന്നറിയപ്പെടുന്ന അർജുനനെ എക്‌സൈസ് പിടികൂടി. വൻതോതിൽ മദ്യം ശേഖരിക്കുകയും ആവശ്യക്കാർക്ക് ഇയാൾ എത്തിക്കുകയും ചെയ്തിരുന്നതായി എക്‌സൈസ് അറിയിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ.അജയകുമാർ, പ്രിവൻറീവ് ഓഫീസർ എം.എസ്. അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുന്നതിന്റെയും വോട്ടർമാരെ നിയമവിരുദ്ധമായി സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെയും സൂചന നൽകുന്ന സംഭവമാണിത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്ഷേത്ര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയത്.
ചില സ്ഥാനാർത്ഥികൾ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി മദ്യവും പണവും ഉപയോഗിക്കുന്നു എന്ന വിവരം എക്സൈസ് അധികൃതർക്ക് ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, തിരഞ്ഞെടുപ്പ് പ്രചാരണ കേന്ദ്രങ്ങളിലേക്കും സംശയം തോന്നിയ ചില വ്യക്തികളുടെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും അധികൃതർ പരിശോധന വ്യാപിപ്പിച്ചത്. ഇതോടെയാണ് പോറ്റിയും കുടുങ്ങിയത്.




